വാരാന്ത്യപത്രം അലസമായി മടക്കിവയ്ക്കുന്നതിനിടയിലാണ് ബോക്സിനുള്ളില്‍ കൊടുത്തിരുന്ന ആ പരസ്യം ശ്രദ്ധയില്‍പ്പെട്ടത്.
"ഈശ്വരനുണ്ടെന്നു വിശ്വസിക്കുന്ന ഹിന്ദുയുവതി, ഇരുനിറം, 34 വയസ്സ്, 161 സെ.മീ., ഒരു വര്‍ഷം മുന്‍പുവരെ സദാചാരവിരുദ്ധമായി ജീവിതം നയിച്ചവള്‍. ബാധ്യതകളില്ല. ജാതിമതഭേദമെന്യേ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. പുനര്‍വിവാഹിതര്‍ക്ക് മുന്‍ഗണന."
അയാള്‍ക്ക് വല്ലാത്ത കൗതുകം തോന്നി. സദാചാരവിരുദ്ധം എന്ന് പറഞ്ഞാല്‍.... അതെ, അതുതന്നെ. പിന്നെന്തിനാവും ആ സ്ത്രീ ഇപ്പോള്‍ ഒരു വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നത്? അതും പരസ്യത്തില്‍ത്തന്നെ അക്കാര്യം തുറന്നുപറഞ്ഞുകൊണ്ട്? പ്രായമേറിവന്നപ്പോള്‍ ആവശ്യക്കാര്‍ കുറഞ്ഞതുകൊണ്ടാവുമോ? അതോ പല സാഹചര്യങ്ങളില്‍പ്പെട്ട് ഒഴുകിപ്പോയ ജീവിതത്തെ വൈകിയെങ്കിലും കരകയറ്റാനുള്ള ശ്രമമോ? എന്തായാലും ആ പരസ്യം നന്നായി.
ബ്രഡും ബുള്‍സൈയും പുഴുങ്ങിയ എത്തപ്പഴവുമായി ആഹാരം ഒതുക്കിയപ്പോഴോ വായനശാലയില്‍വച്ച് കുമാരന്‍ മാഷുമായി സാഹിത്യസെമിനാറിനെക്കുറിച്ചും റസിഡന്റ്സ് അസോസിയേഷന്‍റെ റൂമില്‍ സെക്രട്ടറിയുമായി വാര്ഷികശുചിത്വവാരത്തെക്കുറിച്ചും സംസാരിച്ചപ്പോഴോ, ഉച്ചയ്ക്ക് രവിയേട്ടന്റെ മകളുടെ വിവാഹസദ്യയില്‍പങ്കെടുത്തപ്പോഴോ ചിന്തകളിലേയ്ക്ക് കടന്നുവരാതിരുന്ന ആ പരസ്യത്തുണ്ട് അയാള്‍ക്ക് അലോസരമായി മാറിത്തുടങ്ങിയത് വീട്ടിലെത്തി മയങ്ങാന്‍ കിടക്കുമ്പോഴായിരുന്നു.
അയാള്‍ മുഖം തിരിച്ച് കണ്ണാടിയിലേയ്ക്ക് നോക്കി. നാലുവര്‍ഷങ്ങള്‍കൊണ്ട് മനസ്സും ശരീരവും വാര്‍ദ്ധക്യത്തിലേയ്ക്ക് വഴുതിവീണതുപോലെ.
സന്തോഷത്തിന്റെ അഞ്ചുവര്‍ഷങ്ങള്‍. ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ, ആഗ്രഹം പോലെതന്നെ ഒരു കുഞ്ഞുപെണ്‍പൂവായി അക്ഷര. അവളെ മടിയിലിരുത്തി തന്നെ ചുറ്റിപ്പിടിച്ച് ബൈക്കില്‍ പിന്നിലിരുന്ന അനു ഒരു നിമിഷാര്‍ദ്ധത്തില്‍ ചോരയില്‍ കുളിച്ചുകിടക്കുന്നതുകണ്ട നടുക്കുന്ന ഓര്‍മ്മ. മൂന്നാംദിവസം അക്ഷരയുടെ ചേതനയറ്റ ശരീരം ചിതയിലേയ്ക്കെടുക്കുമ്പോഴാണ് ഒറ്റപ്പെടലെന്തെന്ന്‍ തിരിച്ചറിഞ്ഞത്.
എന്നത്തെയുംപോലെ ആ ഓര്‍മ്മയില്‍ കണ്ണുകള്‍ ഇറുകെപൂട്ടി അന്നും കിടന്നു. പൊടുന്നനെയാണ് രാവിലെ കണ്ട പരസ്യം മനസിലേയ്ക്ക് കടന്നുവരുന്നത്.
വീണ്ടും അയാള്‍ അതെക്കുറിച്ച് ചിന്തിച്ചു. അവള്‍ക്കൊരു നല്ല ഭാര്യയാവാന്‍ കഴിയുമോ? എല്ലാമറിഞ്ഞ് ഒരാള്‍ സ്വീകരിക്കാന്‍ തയ്യാറായാലും പിന്നീട് അവളുടെ ഭൂതകാലം അവര്‍ രണ്ടാളുടെയും മനസ്സിനെ വേട്ടയാടുകയില്ലേ? ഉം... അവരുടെ വിധിയെന്തോ അത് അവര്‍ അനുഭവിച്ചല്ലേ തീരൂ.
പരസ്യത്തില്‍ ഒരു ഫോണ്‍നമ്പര്‍ കൊടുത്തിരുന്നത് അയാള്‍ ഓര്‍മ്മിച്ചു. പണ്ടൊക്കെ ഇത്തരം പരസ്യങ്ങള്‍ക്ക് ഒരു ബോക്സ് നമ്പര്‍ മാത്രം കാണും, ഒരു കത്തയച്ചാല്‍ മറുപടിയുണ്ടോ എന്ന് കാത്തിരിക്കണം. ഇപ്പോഴിപ്പോള്‍ എല്ലാം വളരെ പെട്ടെന്നാണ്. രാവിലെ പരസ്യം കാണുന്നു, ഉച്ചകഴിഞ്ഞ് പെണ്ണുകാണല്‍, വൈകുന്നേരം ചിലപ്പോള്‍ അതങ്ങുറപ്പിക്കേം ചെയ്യും. അയാളുറങ്ങി.
വീണ്ടും ആ പരസ്യം ഓര്‍മ്മവരുന്നത് പിറ്റേന്ന് ഓഫീസിലേയ്ക്ക് പോകുന്നവഴിയില്‍ ടൗണിലെ സിഗ്നല്‍ലൈറ്റിനു കാത്തുകിടക്കുമ്പോഴാണ്. കാല്‍നടക്കാരുടെ കൂടെ ഒരമ്മയും നാലോ അഞ്ചോ വയസ്സുതോന്നിക്കുന്ന ഒരു പെണ്‍കുട്ടിയും. നിരനിരയായി നില്‍ക്കുന്ന വാഹനങ്ങള്‍ക്ക് മുന്നിലൂടെ ഒരങ്കലാപ്പോടെ അവള്‍ അമ്മയുടെ കൈപിടിച്ച് നടന്നുപോകുന്നു. മറുവശമെത്തിയപ്പോള്‍ അമ്മ അവളുടെ കയ്യില്‍നിന്നു പിടിവിട്ടു. അപ്പോള്‍ത്തന്നെ പേടിച്ച് അവള്‍ അമ്മയുടെ കയ്യില്‍ കടന്നുപിടിച്ചു. ആ നിമിഷത്തിലാണ് അയാള്‍ വീണ്ടും ആ പരസ്യത്തെക്കുറിച്ച് ചിന്തിക്കുന്നത്.
എന്തുകൊണ്ടാണ് വീണ്ടും വീണ്ടും അത് മനസിലേയ്ക്ക് കടന്നുവരുന്നത്? അനുവും മോളും പോയശേഷം ഒരു കൂട്ടുവേണമെന്നു തോന്നിയിട്ടില്ല. പലരും നിര്‍ബന്ധിച്ചു, സഹപ്രവര്‍ത്തകരും ബന്ധുക്കളും എല്ലാം. ചിലരൊക്കെ അയാളറിയാതെതന്നെ ചില പെണ്ണുകാണലൊക്കെ നടത്തുകയും ചെയ്തു. ബന്ധുവീട്ടില്‍ വച്ച്, വിവാഹസ്ഥലത്തുവച്ച്, ഓഫീസില്‍ എന്തോ ആവശ്യത്തിനെന്നമട്ടില്‍ വന്നുപോയ പെണ്‍കുട്ടിയെ ഇഷ്ടമായോ എന്ന് പിന്നീട് ചോദിക്കുമ്പോഴാണ് അതൊരു അനൗദ്യോഗികപെണ്ണുകാണലായിരുന്നെ ന്ന് അയാളറിയുന്നത്. പറയത്തക്ക മോശം സ്വഭാവങ്ങള്‍ ഒന്നുമില്ലാത്ത ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നതിനാലാവും വന്നതില്‍ ഒന്നോ രണ്ടോ ഒഴികെ മറ്റെല്ലാം ആദ്യവിവാഹിതരുടെ ആലോചനകളായിരുന്നു.
ഓഫീസില്‍ തുറന്ന ഫയലുകള്‍ അടയ്ക്കുന്ന ഇടവേളകളില്‍ വീണ്ടും ആ ഓര്‍മ്മ അയാളെ അലട്ടി. എന്തുകൊണ്ടാണ് അത് തന്നെ വിടാതെ പിന്തുടരുന്നത്? അയാള്‍ക്ക് മനസിലായില്ല. ആ പരസ്യം കൊടുത്ത സ്ത്രീയോട് എന്തെങ്കിലും താല്പര്യം? ഛെ! അതുമില്ല. പിന്നെ...?
വൈകിട്ട് നടക്കാനിറങ്ങിയപ്പോഴും രാത്രി വൈകി ഉറങ്ങാന്‍ കിടക്കുമ്പോഴും പത്രത്തിലെ ആ ചെറുകോളം അയാളെ അലട്ടിക്കൊണ്ടിരുന്നു. ഒരുപക്ഷെ ആ സ്ത്രീയ്ക്ക് ഒരു ജീവിതം കൊടുക്കാനുള്ള നിയോഗം തനിക്കായിരിക്കുമോ? അല്ലെങ്കില്‍ എന്തിനാണ് എത്രയൊക്കെ ശ്രമിച്ചിട്ടും മനസ്സിലേയ്ക്ക് അതിങ്ങനെ....?
അന്നുരാത്രി നാലോ അഞ്ചോ തവണ അയാളുണര്‍ന്നു. കുറെയേറെ സമയം കണ്ണുംതുറന്ന് കിടന്നശേഷമാണ് ഓരോ തവണയും മയങ്ങിയത്.
പിറ്റേന്നുരാവിലെ ഉണര്‍ന്നത് ആ ഫോണ്‍നമ്പരില്‍ വിളിക്കാന്‍ തീര്ച്ചപ്പെടുത്തിക്കൊണ്ടായിരു ന്നു. ഒരുപക്ഷെ എന്താണ് അങ്ങനെയൊരു പരസ്യം കൊടുക്കാന്‍ അവരെ പ്രേരിപ്പിച്ചതെന്ന് ആദ്യം തോന്നിയ കൗതുകമാവുമോ ഇങ്ങനെ വിടാതെ പിന്തുടരുന്നത്?
എട്ടുമണികഴിഞ്ഞപ്പോള്‍ അയാള്‍ പത്രമെടുത്ത് പരസ്യത്തില്‍ കണ്ട നമ്പരിലേയ്ക്ക് വിളിച്ചു. ഒരു ചെറിയ പെണ്‍കുട്ടിയുടെ ശബ്ദമാണ് കേട്ടത്. പത്രത്തില്‍ പരസ്യം കണ്ട് വിളിച്ചതാണ് എന്ന് പറഞ്ഞു. ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്ക് ശേഷം ഒരു സ്ത്രീശബ്ദം...
"ഹലോ..."
അയാള്‍ ഒന്ന് സംശയിച്ചു.
"ഞാന്‍ പരസ്യം കണ്ട്..."
"പറഞ്ഞോളൂ..."
"അത്.... എനിക്കൊന്നു കാണണമായിരുന്നു..."
പറഞ്ഞതും അയാള്‍ നാവുകടിച്ചു. താനെന്തിനാണ് അവരെ കാണുന്നത്? ആ നിമിഷംവരെ അവരെ കാണണമെന്ന ആഗ്രഹം മനസ്സില്‍ ഇല്ലായിരുന്നല്ലോ. വേണ്ട, വെറുതെ വിളിച്ചതാണെന്ന് പറഞ്ഞാലോ...
"എവിടെനിന്നാണ് വിളിക്കുന്നത്?"
"ടൗണില്‍നിന്നാണ്"
"ചോദിക്കുന്നതുകൊണ്ട് ഒന്നും തോന്നരുത്, ആര്‍ക്കുവേണ്ടിയാണ്...?"
എന്തുപറയണം...? അയാള്‍ സംശയിച്ചു. ഒന്നും പറയാതെ കോള്‍ കട്ട് ചെയ്താലോ...
"എനിക്ക് ഒന്നുകാണണം..."
മറുവശത്ത് നിശ്ശബ്ദത. വേണ്ടിയിരുന്നില്ല. എന്തിനാണ് ആ സ്ത്രീയെ കാണുന്നത്? ഇങ്ങനെ ഒരു പരസ്യം കൊടുത്തത് എന്തിനാണെന്നുചോദിക്കാനോ? അതിനവര്‍ എന്ത് മറുപടി തരും? അല്ല, അതറിഞ്ഞിട്ട് തനിക്കെന്താണ് നേട്ടം?
"ഇന്നുവൈകിട്ട് അഞ്ചുമണിയ്ക്ക് കാണാന്‍ പറ്റുമോ?"
അവര്‍ പറഞ്ഞ സ്ഥലം എട്ടുകിലോമീറ്റര്‍ മാത്രം അകലെയായിരുന്നു.
"ഞാന്‍ അഞ്ചരയോടെ എത്താം"
"ശരി, ഈ നമ്പറില്‍ വിളിച്ചാല്‍ മതി"
അയാള്‍ കോള്‍ കട്ട് ചെയ്തു. ഒരു നിമിഷം... എന്തോ വലിയ ഒരു ഭാരം ഒഴിഞ്ഞുപോയതുപോലെ തോന്നി. പക്ഷെ തൊട്ടുപിന്നാലെ വല്ലാത്ത ഒരങ്കലാപ്പ് അയാളെ പിടികൂടി. കാണണോ? വീണ്ടും വിളിച്ചിട്ട് കാണാന്‍ താല്പര്യമില്ലെന്ന് പറഞ്ഞാലോ? അന്ന് പകല്‍ നാലഞ്ചുതവണ അയാള്‍ ഫോണില്‍ ആ നമ്പര്‍ എടുത്തുനോക്കി. വിളിക്കണോ? വേണോ? ഓരോ തവണയും ഫോണ്‍ ലോക്ക് ചെയ്ത് പോക്കറ്റിലിട്ടു.
അഞ്ചുമണിയ്ക്ക് ഓഫീസില്‍നിന്നിറങ്ങിയ അയാളുടെ ബൈക്ക് എട്ടുകിലോമീറ്റര്‍ അകലെ അവര്‍ പറഞ്ഞ കോഫിഷോപ്പിനെ ലക്ഷ്യമാക്കിയാണ് നീങ്ങിയത്.
ഷോപ്പിനുമുന്നിലെ റോഡരികില്‍ വണ്ടി പാര്‍ക്ക് ചെയ്ത് ഹെല്‍മെറ്റ് ഊരി വണ്ടിയുടെ ഹാന്‍ഡിലില്‍ തൂക്കി അയാള്‍ വീണ്ടും ശങ്കിച്ചുനിന്നു. വേണോ? എന്തിനാണ്...? അവരെ കല്യാണം കഴിക്കാനുള്ള ഒരുദ്ദേശ്യവും തനിക്കില്ല, അവരെയന്നല്ല, ആരെയും.
അയാള്‍ ഷോപ്പിനുള്ളില്‍ കയറി. കോഫി, സ്നാക്സ്, ഫ്രഷ്‌ജൂസ്, ഐസ്ക്രീം... ഒറ്റനോട്ടത്തില്‍ അവരെന്നുതോന്നിക്കുന്ന ആരെയും അവിടെ കണ്ടില്ല. സമയം അഞ്ചര കഴിഞ്ഞിരുന്നു.
ഷോപ്പിന്റെ അകത്തെ കോണിലെ ഒഴിഞ്ഞ ഒരു ടേബിളിനു മുന്നിലിരുന്ന് അയാള്‍ ഷോപ്പിനുള്‍വശം ശ്രദ്ധിച്ചു. ഒരു അപ്പൂപ്പനും അമ്മൂമ്മയും പേരക്കിടാവുമാണെന്ന് തോന്നുന്നു, ചെറുമോന് ഐസ്‌ക്രീം വാങ്ങിക്കൊടുക്കാന്‍ വന്നതാണ്. അയാള്‍ ഒരു കാപ്പി ഓര്‍ഡര്‍ ചെയ്തു. രണ്ടു മേശയ്ക്കപ്പുറം ജൂസ് കഴിക്കുന്ന ഒരു പയ്യനും പെണ്‍കുട്ടിയും. കണ്ടാലറിയാം, ജൂസ് കഴിക്കാന്‍ വേണ്ടിയല്ല വന്നതെന്ന്.
കാപ്പി വന്നു, നല്ല ചൂടുണ്ട്. അയാള്‍ വാച്ചില്‍നോക്കി, സമയം 5.40. ആ നമ്പറില്‍ ഒന്ന് വിളിച്ചുനോക്കാം.
രണ്ടാമത്തെ ബെല്ലിനുതന്നെ മറുവശത്ത് അവരുടെ സ്വരം.
"ഞാന്‍ ഷോപ്പിലുണ്ട്..."
"ഇരിക്കൂ, ദാ വരുന്നു..."
ഒരു നിമിഷത്തിനകം അകത്തേയ്ക്ക് കടന്നുവന്ന സ്ത്രീയെ അയാള്‍ കണ്ടു. എവിടെയോ കണ്ടു മറന്നപോലെ. മുന്‍പ് ഇവരെ കണ്ടിട്ടുണ്ടോ? ഒരുപക്ഷെ റോഡില്‍, ഏതെങ്കിലും കടയില്‍, അല്ലെങ്കില്‍ എന്തെങ്കിലും ആവശ്യത്തിന് ഓഫീസില്‍....
അയാളെ കണ്ടതും അവര്‍ അടുത്തേയ്ക്ക് വന്നു. എതിരെയുള്ള കസേര അയാള്‍ ചൂണ്ടിക്കാട്ടി.
"ഒരുപക്ഷെ നിങ്ങള്‍ വരാന്‍ വൈകിയാല്‍ ഞാനിവിടെ വെറുതെയിരിക്കണ്ടേ, അതുകൊണ്ട് ആ ഷോപ്പില്‍ കയറി. അവള്‍ സണ്‍ഫിലിം ഒട്ടിച്ച ചില്ലിനപ്പുറത്തേയ്ക്ക് ചൂണ്ടിക്കാട്ടി. അയാള്‍ വെറുതെ നോക്കി, അതൊരു ബുക്ക്ഷോപ്പായിരുന്നു.
അവള്‍ കൈവശമുണ്ടായിരുന്ന ചെറിയ ബാഗ് മടിയില്‍ വച്ചു.
"കുടിക്കാനെന്താ വേണ്ടത്?" അയാള്‍ ചോദിച്ചു.
"ഒന്നും വേണ്ട.... അല്ലെങ്കില്‍ ഒരു ലൈംജൂസ് പറഞ്ഞോളൂ..."
അയാള്‍ അവളെ ശ്രദ്ധിച്ചു. ഇളം പച്ചയില്‍ വെളുത്ത പൂക്കളുള്ള സാരി, നെറ്റിയില്‍ ഒരു ചെറിയ കറുത്ത പൊട്ട്. വലതുകയ്യില്‍ രണ്ടു വളകള്‍. മാലയില്‍ ഗുരുവായൂരപ്പന്‍റെതാണെന്ന് തോന്നുന്നു, സ്വര്‍ണ്ണലോക്കറ്റ്. സാമാന്യം ഭംഗിയുള്ള മുഖം, ഒതുങ്ങിയശരീരം. എന്തിനാണ് താനിവളെ കാണാന്‍ വന്നത്?
അവള്‍ പുഞ്ചിരിച്ചു.
"എന്താ പേര്?"
അയാള്‍ ഞെട്ടി. ഇത്ര നേരവും ഒന്നും മിണ്ടാതെ നോക്കിക്കൊണ്ടിരുന്നപ്പോള്‍ അവള്‍ക്കെന്തു തോന്നിയിട്ടുണ്ടാവും?
"അശോകന്‍"
അങ്ങോട്ട് എന്തുചോദിക്കണമെന്നറിയാതെ അയാള്‍ കുഴങ്ങി. ഇതൊരു പെണ്ണുകാണലാണോ? അയാള്‍ കോഫികപ്പെടുത്തു.
"എന്താണ് എന്നെ കാണണമെന്ന് തോന്നാന്‍...?"
എന്താണ് അങ്ങനെയൊരു പരസ്യം കൊടുക്കാന്‍ കാരണമെന്ന് വെറുതെ ഒന്ന് ചോദിച്ചറിഞ്ഞുപോകാന്‍ വന്നതാണ് താന്‍. ഇപ്പോള്‍ അവള്‍ ഇങ്ങോട്ട് ചോദിക്കുന്നു.
"എനിക്കറിയില്ല"
"രണ്ടുദിവസമായി ഏഴോ എട്ടോ പേര്‍ വിളിച്ചു, അതില്‍ രണ്ടാള്‍ മാത്രമാണ് മാന്യമായി സംസാരിച്ചത്. മറ്റുള്ളവര്‍ക്കറിയേണ്ടത് വേറെ പലതുമായിരുന്നു..."
അതെന്താണെന്ന് അയാള്‍ ചോദിച്ചില്ല. വീണ്ടും ബിസിനസ് തുടങ്ങുന്നെങ്കില്‍ അറിയിക്കണം എന്നാവും.
ലൈംജൂസെത്തി. പൊങ്ങിക്കിടന്ന ഐസ്ക്യൂബുകള്‍ സ്ട്രോകൊണ്ട് അനക്കി അവള്‍ ഒരുനിമിഷം ഒന്നും മിണ്ടാതിരുന്നു. പെട്ടെന്ന് എന്തോ ചോദിക്കാനോര്‍ത്ത് അയാളുടെ മുഖത്തേയ്ക്ക് നോക്കി. അയാള്‍ പുഞ്ചിരിച്ചു.
"ഞാന്‍ വില്ലേജ് ഓഫീസില്‍ ജോലി ചെയ്യുന്നു. വയസ്സ് മുപ്പത്തെട്ട്. ഭാര്യയും മകളുമുണ്ടായിരുന്നു, ഒരു ആക്സിഡന്റില്‍... ഇപ്പോള്‍ നാലുവര്‍ഷമായി..."
അവള്‍ മൂളി.
"എന്‍റെ പേര് മായ. മുന്‍പ് വിവാഹം കഴിച്ചിട്ടില്ല. എന്നെക്കുറിച്ച് ചില കാര്യങ്ങള്‍ ആ പരസ്യത്തില്‍ത്തന്നെ പറഞ്ഞിരുന്നു."
അയാള്‍ക്ക് അപരിചിതത്വത്തിന്റെ മഞ്ഞുരുകിയതുപോലെ തോന്നി.
"എന്നെ ഇതിനുമുന്‍പ് കണ്ടിട്ടുണ്ടോ?"
അവള്‍ നേരിയ അമ്പരപ്പോടെ അയാളെ സൂക്ഷിച്ചുനോക്കി.
"ഇല്ല, കണ്ടതായി ഓര്‍ക്കുന്നില്ല."
"എനിക്ക് നിങ്ങളെ എവിടെയോ കണ്ടുമറന്നതുപോലെ"
അവള്‍ ചിരിച്ചു. അവള്‍ക്ക് നിരയൊത്ത വെളുത്ത പല്ലുകളാണ്, അയാള്‍ ശ്രദ്ധിച്ചു.
"കാണാനുള്ള സാധ്യത വളരെ കുറവാണ്, മൂന്നുമാസമേ ആയിട്ടുള്ളൂ ഞങ്ങള്‍ ഇവിടെ താമസമാക്കിയിട്ട്."
ഒന്നുനിര്‍ത്തി അവള്‍ തുടര്‍ന്നു, ചേച്ചിയും മകളും ഞാനും ഒന്നിച്ചാണ് താമസം. താങ്കള്‍ എങ്ങനെയുള്ള ആളാണെന്ന് അറിയാത്തതുകൊണ്ടാണ് വീട്ടിലേയ്ക്ക് വിളിക്കാതിരുന്നത്."
'സദാചാരവിരുദ്ധം' എന്ന് സ്വയം വിളിക്കുന്ന കാലത്തിന്‍റെ മുള്ളുകളില്‍നിന്ന് മുക്തിനേടാനാവും ദൂരെ ഒരിടത്തുവന്ന് താമസമാക്കിയത്. മുന്‍പ് എവിടെയായിരുന്നു? അതയാള്‍ ചോദിച്ചില്ല.
"താങ്കള്‍ക്ക് ബുദ്ധിമുട്ടില്ലെങ്കില്‍ വീട്ടിലേയ്ക്ക് പോകാം. ഇവിടെ അടുത്തുതന്നെയാണ്. ഒരു കിലോമീറ്റര്‍ മാത്രം. അപ്പോള്‍ ചേച്ചിയ്ക്കും കാണാല്ലോ..."
എന്തിനാണ് വീട്ടിലേയ്ക്ക് പോകുന്നത്? ഇങ്ങനെ പരസ്യം കൊടുക്കാന്‍ ധൈര്യം കാണിച്ച സ്ത്രീയെ വെറുതെ ഒന്നുകാണാന്‍ മാത്രം വന്നതല്ലേ...
"ശരി, ഞാന്‍ വരാം..."
ഷോപ്പില്‍നിന്നിറങ്ങി ആദ്യംകണ്ട ഓട്ടോറിക്ഷയില്‍ കയറുമ്പോള്‍ അവള്‍ പറഞ്ഞു,
"എന്‍റെ പിന്നാലെ വന്നോളൂ..."
രണ്ടു മുറികളുള്ള ഒരു കൊച്ചുവീടിനുമുന്നില്‍ അവളിറങ്ങി. വാടകവീടായിരിക്കണം.
എട്ടുവയസ്സുതോന്നിക്കുന്ന ഒരു പെണ്‍കുട്ടിവന്ന് വാതില്‍ തുറന്നു. ആദ്യം വിളിച്ചപ്പോള്‍ ഫോണെടുത്തത് ഇവളായിരിക്കണം.
"അമ്മയെ വിളിക്കൂ..."
പെണ്‍കുട്ടി അകത്തേയ്ക്ക് പോയി.
ചൂരല്‍ക്കസേരയിലിരുന്ന് അയാള്‍ ചുറ്റും നോക്കി. അത്യാവശ്യം വേണ്ട വസ്തുക്കള്‍ മാത്രം. അവ വൃത്തിയായും ഭംഗിയായും അടുക്കിവച്ചിരിക്കുന്നു. കൊച്ചുടീപ്പോയില്‍ അന്നത്തെ പത്രം. അതിനുമേലെ ഒരുകൈ പോയ ഒരു പാവക്കുട്ടി മാത്രം അലക്ഷ്യമായി കിടന്നിരുന്നു. അടുത്ത് നാലഞ്ചുകളര്‍പെന്‍സിലുകളും പേപ്പര്‍തുണ്ടുകളും.
അവള്‍ അകത്തേയ്ക്ക് പോയി. ഒരു നിമിഷത്തിനുള്ളില്‍ തിരികെ വന്നു.
"കുടിക്കാനെന്തെങ്കിലും...?"
"വേണ്ട"
അയാള്‍ക്ക് ഉഷ്ണം തോന്നിയതും അവള്‍ ഫാനിന്‍റെ സ്വിച്ചിട്ടതും ഒന്നിച്ചായിരുന്നു. കളര്‍ ചെയ്തതും ചെയ്യാത്തതുമായ കടലാസുകഷണങ്ങള്‍ പറന്നു. പെണ്‍കുട്ടി ഓടിവന്ന് അവയൊക്കെ പെറുക്കിയെടുത്തു.
"ചേച്ചിയുടെ മോളാ... ചാരു..."
അയാള്‍ കുട്ടിയെ നോക്കി പുഞ്ചിരിച്ചു. അവള്‍ വിടര്‍ന്ന വലിയ കണ്ണുകളോടെ അയാളെ നോക്കി. ആ കണ്ണുകളിലേയ്ക്ക് നോക്കി അയാള്‍ അമ്പരന്നു.
മായയെയും ചാരുവിനെയും അയാള്‍ വീണ്ടും വീണ്ടും നോക്കി.
"അവള്‍ക്കു മൂന്നുവയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. കച്ചവടമായിരുന്നു. ചേച്ചി മോളെയുംകൂട്ടി വീട്ടിലേയ്ക്ക് പോന്നു."
അയാള്‍ക്ക് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല.
"ഇവിടെ അടുത്തുള്ള ഒരു പ്രസ്സില്‍ ചെറിയ പണിയുണ്ട് എനിക്കിപ്പോള്‍. ചേച്ചി വീട്ടിലിരുന്നുതന്നെ പലഹാരങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്നു, അടുത്തുള്ള കടകളില്‍. ഒഴിവു കിട്ടുമ്പോള്‍ ചേച്ചിയെ സഹായിക്കും. അങ്ങനെ ഇപ്പോള്‍ ഒരുവിധം പിടിച്ചുനില്‍ക്കുന്നു..."
അകത്തെ വാതില്‍ക്കല്‍ കാല്‍പ്പെരുമാറ്റം കേട്ടാണ് തലയുയര്‍ത്തിനോക്കിയത്. നൈറ്റിയില്‍, ഷാള്‍കൊണ്ട് തലമറച്ച ഒരു സ്ത്രീരൂപം. ഇതാവണം മായയുടെ ചേച്ചി.
ഒരു നിമിഷം.... അശോകന് ഹൃദയം നിലച്ചതുപോലെ തോന്നി. ചൂരല്‍ക്കസേരയില്‍നിന്ന് അയാള്‍ എണീറ്റു.
"മീര....!!!"
വാതില്‍പ്പടിയില്‍ തറഞ്ഞുപോയ രൂപത്തെ അയാള്‍ വീണ്ടും വീണ്ടും നോക്കി.
"അശോകന്‍...!"
അവളുടെ ചുണ്ടുകള്‍ വിറച്ചു.
മായ രണ്ടാളുടെയും മുഖത്തേയ്ക്ക് നോക്കി.
"ചേച്ചിയെ അറിയാമോ?"
മറുപടി പറയുന്നതിനുമുന്‍പേ വാതില്‍ക്കല്‍ നിന്ന രൂപം അകത്തേയ്ക്ക് മറഞ്ഞു. ഒരുനിമിഷം അമ്പരന്നുനിന്ന മായയും അകത്തേയ്ക്ക് പോയി. നിറം കൊടുത്ത കടലാസുകഷണങ്ങള്‍ ഈര്‍ക്കില്‍ത്തുമ്പില്‍ കൊരുത്തുകൊണ്ടിരുന്ന ചാരു ഒന്നും മനസ്സിലാവാതെ അയാളുടെ മുഖത്തേയ്ക്ക് നോക്കി.
ഒന്നാംവര്‍ഷഡിഗ്രിക്ലാസിനുമുന്നിലൂടെ കടന്നുപോകുമ്പോള്‍ കണ്ട വിടര്‍ന്നുതിളങ്ങുന്ന കണ്ണുകള്‍ അയാളോര്‍ത്തു. മീരയെന്നാണ് പേരെന്നും ഹോസ്റ്റലിലാണ് താമസമെന്നും അറിഞ്ഞു. ഒന്നുമിണ്ടാന്‍ കൊതിച്ചു. രാവിലെ അവള്‍ വരുന്നതുംനോക്കി കോളേജ്‌ഗേറ്റിനടുത്ത് കാത്തുനിന്ന ദിവസങ്ങള്‍. കൂട്ടുകാരികളോടൊപ്പം നടന്നുപോകുന്ന ചുരുളന്‍മുടിക്കാരി സ്വപ്നമായത് വളരെ പെട്ടെന്നായിരുന്നു. ഒരിക്കല്‍ സ്റ്റെയര്‍കേസില്‍ അഭിമുഖമായിവന്നപ്പോള്‍ അവള്‍ ഒറ്റയ്ക്കായിരുന്നു. അടുത്തെത്തുംമുന്‍പേ കണ്ടു, അവളും.
"മീരാ...."
ആ വിളിയില്‍ എല്ലാമുണ്ടായിരുന്നു.... ഒളിപ്പിച്ചുവച്ച സ്നേഹവും, പറയാതടക്കിയ ഭാവങ്ങളും, എല്ലാം.
അവളൊന്നു പകച്ചു. എന്നിട്ട് ഒന്നുംമിണ്ടാതെ പടിയിറങ്ങി. താഴെയെത്തിയപ്പോള്‍ ഒന്നുതിരിഞ്ഞുനോക്കി വല്ലാത്ത ഒരങ്കലാപ്പോടെ നടന്നുപോയി.
എന്നും കൂട്ടുകാരികളോടൊപ്പം കളിച്ചുചിരിച്ചുവന്നിരുന്ന മീര പിറ്റേന്നുമുതല്‍ രാവിലെ കോളേജ്‌ഗേറ്റെത്തുമ്പോള്‍ മൗനിയായി. ഏറുകണ്ണിട്ടുനോക്കി ഒന്നുംമിണ്ടാതെ അവള്‍ പോയി.
ഏതാനും ദിവസങ്ങള്‍ക്കുശേഷം വീണ്ടും അവിചാരിതമായി കോളേജ്വരാന്തയില്വച്ചുകണ്ടപ് പോള്‍ വഴിതടഞ്ഞു. ആ വിടര്‍ന്ന കണ്ണുകളിലേയ്ക്ക് ഉറ്റുനോക്കി. അവള്‍ ചിരിച്ചു. അന്ന് അതുമതിയായിരുന്നു. എനിക്കുവേണ്ടിമാത്രം വിരിഞ്ഞ പുഞ്ചിരി.
മായ അകത്തുനിന്നുവന്നു. അയാള്‍ എണീറ്റു.
"ഞാന്‍ പിന്നീടൊരിക്കല്‍ വരാം."
അവള്‍ തലയാട്ടുകമാത്രം ചെയ്തു.
മുറ്റത്തിറങ്ങി ബൈക്ക് സ്റ്റാര്‍ട്ടാക്കുമ്പോള്‍ വാതില്‍ക്കല്‍ ചാരു. അയാള്‍ ഒരുനിമിഷം അവളെ നോക്കി, അവള്‍ അയാളെയും.
തിരകെ വരുമ്പോള്‍ ആ കണ്ണുകളില്‍ത്തന്നെ കുടുങ്ങിക്കിടക്കുകയായിരുന്നു അയാള്‍. കോളേജ്‌ഗേറ്റിനടുക്കല്‍ രാവിലെ കാണുമ്പോള്‍ അവള്‍ നോക്കും, അയാള്‍ ചിരിക്കും, ആരും ശ്രദ്ധിക്കുന്നില്ലെന്നുതോന്നി യാല്‍ അവളും.
കോളേജ്‌ഡേയുടെ ദിവസങ്ങള്‍. അതിനിടയില്‍ ഒരുദിവസം ലൈബ്രറിയില്‍വച്ച് അവളെ ഒറ്റയ്ക്കുകിട്ടി. വിഖ്യാതരായ പല എഴുത്തുകാരുടെയും ആത്മാക്കളെ സാക്ഷിനിര്‍ത്തി ധൈര്യം സംഭരിച്ച് പറഞ്ഞു,
"മീരാ, എന്തുകൊണ്ടെന്ന് ചോദിക്കരുത്, എനിക്ക് നിന്നെ ഇഷ്ടമാണ്, ഒരുപാടൊരുപാട്...."
അവള്‍ പേടിയോടെ ചുറ്റും നോക്കി. ആരും കാണുന്നില്ലെന്നുറപ്പായപ്പോള്‍ ചിരിച്ചു. അവളുടെ കണ്ണുകള്‍ ഒന്നുകൂടി വിടര്‍ന്നു.
"അടുത്ത ആഴ്ച എന്‍റെ ക്ലാസ് കഴിയും. പരീക്ഷയ്ക്കിടയില്‍ കാണാന്‍ പറ്റുമോ? ഹോസ്റ്റലില്‍നിന്ന് ഇറങ്ങാന്‍ പറ്റുമോ? നാട്ടില്‍ പോകുന്നുണ്ടോ?"
"അറിയില്ല"
ആദ്യമായി അവളുടെ ശബ്ദം കേട്ടു. എന്‍റെ നെഞ്ചിടിപ്പ് വേഗത്തിലായി.
"നിന്‍റെ എക്സാം നടക്കുന്ന ദിവസങ്ങളില്‍ ഞാന്‍ വരും... കാണണം..."
അവള്‍ പുഞ്ചിരിച്ചു.
"കോഴ്സ് കഴിഞ്ഞാലും അടുത്തവര്‍ഷവും ഞാന്‍ നിന്നെ കാണാന്‍ വരും... ഇടയ്ക്കിടെ വരും..."
അവള്‍ ഒന്നും പറഞ്ഞില്ല.
"ഒരു ജോലി കിട്ടിയശേഷം ഞാന്‍ നിന്നെ വീട്ടില്‍ വന്നുകാണും, എന്നിട്ട് നിന്‍റെ അച്ഛനോടും അമ്മയോടും ചോദിക്കും, നിന്നെ എനിക്ക് തന്നേയ്ക്കുമോ എന്ന്."
അവള്‍ നാണിച്ചുതലതാഴ്ത്തി. എടുത്ത പുസ്തകം ഷെല്‍ഫില്‍വച്ച് തിരിഞ്ഞുനോക്കാതെ അവള്‍ ഓടിപ്പോയി.
സ്റ്റഡിലീവ് കഴിഞ്ഞു. പരീക്ഷാദിവസങ്ങളില്‍ വെറുതെ അവളെ പ്രതീക്ഷിച്ചു, വരില്ലെന്നറിഞ്ഞിട്ടും. അവളുടെ വീടെവിടെയാണെന്നുകൂടി ചോദിച്ചില്ലല്ലോ എന്ന് അപ്പോഴാണ് ഓര്‍മ്മിക്കുന്നത്. അവളുടെ പരീക്ഷാദിവസങ്ങളില്‍ നേരത്തേതന്നെ കോളേജിലെത്തി. ആദ്യദിനം അവളെ കണ്ടില്ല. രണ്ടാംദിനവും കാണാതായപ്പോള്‍ വേവലാതിയായി. ഹോസ്റ്റലില്‍നിന്നുവരുന്ന അവളുടെ ക്ലാസ്‌മേറ്റ് മാലിനിയോട് തിരക്കി. സ്റ്റഡിലീവിനിടയില്‍ ഒരുദിവസം വന്ന് അവള്‍ റൂം വെക്കേറ്റ് ചെയ്തുപോയെന്നറിഞ്ഞു. കാരണമെന്താണെന്ന് അവള്‍ക്കുമറിയില്ല. അഡ്രസോ ഫോണ്‍നമ്പരോ ഇല്ല.
അവസാനപരീക്ഷയ്ക്കും മീരയെ കാണാതായപ്പോള്‍ ഹോസ്റ്റല്‍വാര്‍ഡനോടുതിരക്കി അവളുടെ വിലാസം മാലിനി സംഘടിപ്പിച്ചുതന്നു.
രണ്ടുമണിക്കൂര്‍ ട്രെയിന്‍യാത്രയും, പിന്നെയും അരമണിക്കൂര്‍ ബസ്‌യാത്രയും... അവിടേയ്ക്ക് പോകുമ്പോള്‍ ഏതുവിധേനയും അവളെ കണ്ടെത്തണമെന്ന വാശിയായിരുന്നു മനസ്സില്‍. ചോദിച്ചും കേട്ടും ആ വിലാസത്തിലെ വീട് തേടിപ്പിടിച്ചു. അവിടെയപ്പോള്‍ വേറൊരു കുടുംബം താമസമാക്കിയിരുന്നു. മീരയുടെ അച്ഛന്‍ മരിച്ചെന്നും അവര്‍ വീടൊഴിഞ്ഞെന്നും അമ്മയുമൊപ്പം നാട്ടിലേയ്ക്ക് പോയെന്നും അവിടെനിന്നറിഞ്ഞു. കൂടുതലൊന്നും അവിടെ ആര്‍ക്കുമറിയില്ലായിരുന്നു.
അവളെ നഷ്ടപ്പെട്ടെന്ന് തീര്‍ച്ചയാക്കിയ ദിവസങ്ങള്‍... എന്തെങ്കിലും വിവരമുണ്ടെങ്കില്‍ അറിയിക്കണമെന്ന് മാലിനിയെ പറഞ്ഞേല്‍പ്പിച്ചു. ഒന്നുമുണ്ടായില്ല. വില്ലേജ് ഓഫീസില്‍ ക്ലര്‍ക്കായി ജോലികിട്ടി. വിവാഹത്തിനുതലേന്നുപോലും അവളെ കാണാന്‍ കഴിഞ്ഞാല്‍ നിശ്ചയിച്ച വിവാഹം വേണ്ടെന്നുവച്ചുകളയാമെന്നുകൂടി ചിന്തിച്ചു. പിന്നീട് അവളെ കാണുന്നത് മായയുടെ ചേച്ചിയായിട്ടാണ്.
അന്നുരാത്രി അയാള്‍ ഉറങ്ങിയില്ല.
മീര വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. രക്തമയമില്ലാതെ വിളര്‍ത്ത്, വല്ലാതെ പ്രായം തോന്നിക്കുന്ന മുഖം. ചാരു.... അക്ഷരയുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അവളുടെയത്ര വരുമായിരുന്നു. പുലര്‍ച്ചയായി അയാളുറങ്ങുമ്പോള്‍.
ഉച്ചയ്ക്ക് ഒന്നരയോടെ നല്ല തലവേദനയുമായാണ് അയാള്‍ ഉണര്‍ന്നത്. കടുപ്പത്തില്‍ ഒരു ചായ കുടിച്ചു. പത്രമെടുത്ത് നിവര്‍ത്തി. ഒന്നും വായിക്കാന്‍ തോന്നുന്നില്ല, ലീവാണെന്ന് ഓഫീസില്‍ വിളിച്ചുപറഞ്ഞു. കുളിച്ച് ഷേവ് ചെയ്ത് പുറത്തേയ്ക്കിറങ്ങി.
ഊണുകഴിച്ച് തിരികെ വീട്ടിലെത്തിയപ്പോള്‍ അകത്തേയ്ക്ക് കയറാന്‍ തോന്നാതെ അയാള്‍ ഉമ്മറത്തിരുന്നു. ഈശ്വരന്‍ എന്തൊക്കെയാണ് ചെയ്തുകൂട്ടുന്നത്? ആ പരസ്യം കാണാനും മായയെ വിളിക്കാനും ആ വീട്ടില്‍ പോവാനുമെല്ലാം....
പെട്ടെന്നാണ് അയാള്‍ക്ക് തോന്നിയത്, ഇപ്പോള്‍ വീട്ടില്‍ മീര ഒറ്റയ്ക്കാവും, ഒന്നുപോയി കണ്ടാലോ.... അയാള്‍ ബൈക്ക് സ്റ്റാര്‍ട്ടാക്കി.
വാതില്‍ തുറന്നത് മീരതന്നെയായിരുന്നു. അവള്‍ പ്രതീക്ഷിച്ചിരുന്നെന്നു തോന്നി. ഒന്നും പറയാതെ അകത്തുകയറി ഇരുന്നു. മീര വാതിലുംചാരി നിന്നു. നിമിഷങ്ങള്‍ കടന്നുപോയി.
"മീരാ..."
മറുപടി ഒരു തേങ്ങലായിരുന്നു. അതടങ്ങാന്‍ അയാള്‍ കാത്തുനിന്നു.
"സ്റ്റഡിലീവിനിടയിലാണ് അച്ഛന്‍ മരിച്ചത്. മരപ്പണിക്കാരനായിരുന്നു. അമ്മയും ഞാനും മായയും അമ്മയുടെ വീട്ടിലേയ്ക്ക് പോയി. പിന്നീട് പഠിപ്പിക്കാന്‍ അമ്മയ്ക്ക് കഴിഞ്ഞില്ല. അമ്മാവന്മാരുടെ കാരുണ്യത്താല്‍ ചാരുവിന്‍റെ അച്ഛനുമായുള്ള വിവാഹം നടന്നു. നല്ല മനുഷ്യനായിരുന്നു. ഏറെ വൈകാതെ അമ്മ മരിച്ചു....
"ക്യാന്‍സറായിരുന്നു. അമ്മയും പോയതോടെ മായ ഞങ്ങളുടെ കൂടെ വന്നുതാമസിച്ചു. അവള്‍ക്കു ചാരുവിന്‍റെ അച്ഛന്‍ ടൗണിലെ ഒരു തുണിക്കടയില്‍ ജോലി ശരിയാക്കിക്കൊടുത്തു.
"രാത്രി വൈകി കടയടച്ച് വീട്ടിലേയ്ക്ക് വന്ന ചാരുവിന്‍റെ അച്ഛനെ, കയ്യിലുണ്ടായിരുന്ന പണം മോഷ്ടിക്കാനാവും, ആരോ കുത്തിവീഴ്ത്തി. ചോരവാര്‍ന്ന് അദ്ദേഹം മരിച്ചു. ഞങ്ങള്‍ മാത്രമായി. സ്ത്രീധനം കിട്ടാതിരുന്നതുകൊണ്ട് അദ്ദേഹത്തിന്‍റെ വീട്ടുകാര്‍ക്ക് പണ്ടേ താല്പര്യമില്ലായിരുന്നു. മായയുടെ ചെറിയ വരുമാനംകൊണ്ട് ജീവിച്ചുപോരുന്നതിനിടയിലാണ് എന്നെയും ക്യാന്‍സര്‍ പിടികൂടുന്നത്."
ഒരു മരവിപ്പോടെ എല്ലാം കേട്ടിരിക്കാന്‍ മാത്രമേ അയാള്‍ക്ക് കഴിഞ്ഞുള്ളു.
"എന്‍റെ ചികിത്സയ്ക്കുകൂടി പണം തികയാതെ വന്നപ്പോഴാണ് എന്‍റെ അനിയത്തി....
"ആദ്യം പണംതന്നുസഹായിച്ചത് അവളുടെ സ്ഥാപനത്തിലെ മുതലാളിയായിരുന്നു. അയാള്‍ അതിന്‍റെ പേരില്‍ അവളെ..... എല്ലാം നഷ്ടപ്പെട്ടപ്പോള്‍ പിടിച്ചുനില്‍ക്കാനായി പിന്നീട് അവള്‍തന്നെ....
മീര വിതുമ്പുകയായിരുന്നു... അയാള്‍ ചലനമറ്റിരുന്നു...
"എനിക്കിനി അധികകാലമില്ല. മരുന്നുകളോട് ശരീരം പ്രതികരിക്കാതായിട്ടുണ്ട്. വേദനസംഹാരികള്‍ മാത്രമാണ് ഇപ്പോള്‍..."
അയാള്‍ ഞെട്ടി... അവളെ സൂക്ഷിച്ചുനോക്കി....
കുഴിഞ്ഞ ചേതനയറ്റ കണ്ണുകള്‍... ചുരുണ്ടിടതൂര്‍ന്ന മുടി പാടെ കൊഴിഞ്ഞുപോയിരിക്കുന്നു.
വിളര്‍ത്ത ചുണ്ടുകള്‍ കൊണ്ട് അവള്‍ ചിരിച്ചു,
"ഞാന്‍ അന്ന് നിന്നെ ഒരുപാടന്വേഷിച്ചിരുന്നു, കാണാതായപ്പോള്‍..."
"ഞാനറിഞ്ഞു, വളരെ നാളുകള്‍ക്കുശേഷം... ഏതാണ്ട് ഒരുവര്‍ഷംമുന്‍പ് മാലിനിയെ കണ്ടു, ഒരു യാത്രയ്ക്കിടയില്‍. അവള്‍ പറഞ്ഞാണറിഞ്ഞത്....
"മായയുടെ വിവാഹം നടത്തണമെന്നത് എന്‍റെ വലിയ ആഗ്രഹമായിരുന്നു. ഞാന്‍ കൂടി ഇല്ലാതായാല്‍ അവള്‍ക്ക് ആരുമുണ്ടാവില്ല. പത്രത്തില്‍ ആ പരസ്യം കൊടുത്തത് ഞാനാണ്. എല്ലാം അറിഞ്ഞുകൊണ്ട് ഒരാള്‍ വരുന്നെങ്കില്‍ മതി എന്ന് അവള്‍ വാശി പിടിച്ചിട്ടാണ് അതുകൂടി എഴുതിച്ചേര്‍ത്തത്."
ഒന്നുനിര്‍ത്തി അയാളെ സൂക്ഷിച്ചുനോക്കി അവള്‍ തുടര്‍ന്നു,
"പറയുമ്പോള്‍ ഒന്നും തോന്നരുത്. പണ്ട് അശോകനെ ഒരുപാട് ഇഷ്ടമായിരുന്ന ആ പഴയ മീരയാണെന്ന് കരുതിയാല്‍ മതി...."
അയാള്‍ മുഖമുയര്‍ത്തി അവളെ നോക്കി.
"മായയ്ക്ക് ഒരു ജീവിതം നല്‍കാന്‍ അശോകന് കഴിയുമോ?
അയാള്‍ കണ്ണുകള്‍ പിന്‍വലിച്ചു.
അയാള്‍ മായയെ ഓര്‍ത്തു, നല്ല മനസ്സുള്ള കുട്ടി. ചേച്ചിയ്ക്കുവേണ്ടി ജീവിക്കാന്‍, ഒടുവില്‍ എല്ലാമറിഞ്ഞ് ഒരാള്‍ വരുമെങ്കില്‍ മതിയെന്നും പറയാന്‍മാത്രം ആത്മാര്‍ഥതയുള്ള കുട്ടി, കാണാനും തെറ്റില്ല.
മീര തുടര്‍ന്നു,
"ചാരു നിങ്ങള്‍ക്കൊരു ഭാരമാവില്ല. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അവളെ ഏറ്റെടുക്കാമെന്ന്, കന്യാസ്ത്രീകള്‍ നടത്തുന്ന അനാഥമന്ദിരത്തിലാക്കാമെന്ന് അവര്‍ സമ്മതിച്ചിട്ടുണ്ട്."
അയാള്‍ നിശ്വസിച്ചു... തനിക്ക് പിറക്കേണ്ടിയിരുന്ന മകള്‍....
മുറ്റംകടന്ന് ചാരു ഓടിവന്നു, സ്കൂള്‍യൂണിഫോമിലാണ്, ഒപ്പം മായയും. അയാളെ കണ്ട് മായ അത്ഭുതപ്പെട്ടു.
"ഇന്നലെ ഒന്നും പറയാതെ പോയപ്പോള്‍ ഞാന്‍ കരുതി....
എനിക്ക് പ്രസ്സില്‍ നാലുമണിവരെയേയുള്ളൂ, ചാരുവിനെ സ്കൂളില്‍നിന്ന് വിളിക്കും"
മായ അയാളെയും മീരയെയും നോക്കി, ചാരു വന്ന് മീരയെ ചുറ്റിപ്പിടിച്ചു,
"വിശക്കുന്നമ്മേ..."
മായ അരുതാത്ത എവിടെയോ എത്തിപ്പെട്ടതുപോലെ ഒരു നിമിഷം നിന്നു. പിന്നെ ചാരുവിന്‍റെ കയ്യില്‍പിടിച്ചു.
"മോളുവാ, ഉടുപ്പുമാറ്റി വല്ലതും കഴിക്കാം..."
അവള്‍ ചാരുവിനെയുംകൂട്ടി അകത്തേയ്ക്ക് നടന്നു. പോയപോക്കില്‍ ചാരു അയാളെ നോക്കി ചിരിച്ചു. അവളുടെ മുകള്‍വരിയിലെ ഒരു പല്ല് പൊഴിഞ്ഞിരിക്കുന്നു.
അവര്‍ പോയ്ക്കഴിഞ്ഞപ്പോള്‍ അയാള്‍ വിളിച്ചു,
"മീരാ...."
അവള്‍ അയാളെ നോക്കി, അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
"ഞാന്‍ ഒരു കാര്യം ചോദിച്ചാല്‍.... പറ്റില്ലാന്നു പറയരുത്...."
അവള്‍ കണ്ണുതുടച്ച് അയാളെ നോക്കി.
"നിന്നെ ഞാന്‍ വിവാഹം കഴിക്കട്ടെ...?"
ഒരാന്തല്‍... ശ്വാസം കിട്ടാത്തപോലെ മീര നിന്നു....
"അശോകനെന്താ ചോദിച്ചേ...?"
"അതെ മീരാ, ഞാന്‍ ശരിക്കും ആലോചിച്ചിട്ടുതന്നെയാണ്... നിന്‍റെ അനിയത്തി എന്‍റെയും അനിയത്തിയാണ്. നിന്‍റെ മകള്‍ എന്‍റെയും മകളാണ്. പക്ഷെ നിയമപരമായി അവര്‍ അങ്ങനെയാവണമെങ്കില്‍... ഞാന്‍ നിന്നെ കല്യാണം കഴിച്ചേ മതിയാവൂ..."
"നിങ്ങള്‍.... എല്ലാമറിഞ്ഞിട്ട്..."
"അതെ മീരാ, എല്ലാമറിഞ്ഞുകൊണ്ടുതന്നെ. നാളെ നിനക്കെന്തെങ്കിലും സംഭവിക്കുന്നതിനുമുന്‍പ് എനിക്ക് നിന്നെ വിവാഹം കഴിക്കണം. നിന്‍റെ മകളെ എന്‍റെ മകളായി വളര്‍ത്തണം. എന്‍റെ അക്ഷരയ്ക്ക് കൊടുക്കാനിരുന്ന സ്നേഹം മുഴുവന്‍ അവള്‍ക്ക് നല്‍കണം. മായയെ സ്വീകരിക്കാന്‍ ഒരാള്‍ തയ്യാറായാല്‍... അല്ലെങ്കില്‍ അവള്‍ എന്‍റെ സഹോദരിയായി, ചാരുവിന്‍റെ ചെറിയമ്മയായി എന്‍റെ വീട്ടില്‍ കഴിയും...."
മീരയ്ക്ക് പറയാന്‍ വാക്കുകളില്ലായിരുന്നു. അകത്തുനിന്നിറങ്ങിവന്ന മായയുടെ കണ്ണുകള്‍ നിറയുന്നതയാള്‍ കണ്ടു.
രണ്ടുമാസങ്ങള്‍ക്കുശേഷം മീരയുടെ ആഗ്രഹപ്രകാരം അവളുടെ ചേതനയറ്റ ശരീരം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് വിട്ടുകൊടുത്ത് ആ വീടിന്‍റെ പടിയിറങ്ങുമ്പോള്‍ അയാളുടെ കയ്യില്‍ ചാരുവിന്‍റെ കുഞ്ഞിക്കൈകളുണ്ടായിരുന്നു, ഒപ്പം മായയും.
(13..03..2012)
"ഈശ്വരനുണ്ടെന്നു വിശ്വസിക്കുന്ന ഹിന്ദുയുവതി, ഇരുനിറം, 34 വയസ്സ്, 161 സെ.മീ., ഒരു വര്‍ഷം മുന്‍പുവരെ സദാചാരവിരുദ്ധമായി ജീവിതം നയിച്ചവള്‍. ബാധ്യതകളില്ല. ജാതിമതഭേദമെന്യേ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. പുനര്‍വിവാഹിതര്‍ക്ക് മുന്‍ഗണന."
അയാള്‍ക്ക് വല്ലാത്ത കൗതുകം തോന്നി. സദാചാരവിരുദ്ധം എന്ന് പറഞ്ഞാല്‍.... അതെ, അതുതന്നെ. പിന്നെന്തിനാവും ആ സ്ത്രീ ഇപ്പോള്‍ ഒരു വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നത്? അതും പരസ്യത്തില്‍ത്തന്നെ അക്കാര്യം തുറന്നുപറഞ്ഞുകൊണ്ട്? പ്രായമേറിവന്നപ്പോള്‍ ആവശ്യക്കാര്‍ കുറഞ്ഞതുകൊണ്ടാവുമോ? അതോ പല സാഹചര്യങ്ങളില്‍പ്പെട്ട് ഒഴുകിപ്പോയ ജീവിതത്തെ വൈകിയെങ്കിലും കരകയറ്റാനുള്ള ശ്രമമോ? എന്തായാലും ആ പരസ്യം നന്നായി.
ബ്രഡും ബുള്‍സൈയും പുഴുങ്ങിയ എത്തപ്പഴവുമായി ആഹാരം ഒതുക്കിയപ്പോഴോ വായനശാലയില്‍വച്ച് കുമാരന്‍ മാഷുമായി സാഹിത്യസെമിനാറിനെക്കുറിച്ചും റസിഡന്റ്സ് അസോസിയേഷന്‍റെ റൂമില്‍ സെക്രട്ടറിയുമായി വാര്ഷികശുചിത്വവാരത്തെക്കുറിച്ചും സംസാരിച്ചപ്പോഴോ, ഉച്ചയ്ക്ക് രവിയേട്ടന്റെ മകളുടെ വിവാഹസദ്യയില്‍പങ്കെടുത്തപ്പോഴോ ചിന്തകളിലേയ്ക്ക് കടന്നുവരാതിരുന്ന ആ പരസ്യത്തുണ്ട് അയാള്‍ക്ക് അലോസരമായി മാറിത്തുടങ്ങിയത് വീട്ടിലെത്തി മയങ്ങാന്‍ കിടക്കുമ്പോഴായിരുന്നു.
കണ്ണുതുറക്കുമ്പോഴും അടയ്ക്കുമ്പോഴും കാണാന്‍ വേണ്ടിയാണ് അനുവിന്റെയും അക്ഷരമോളുടെയും പുഞ്ചിരിക്കുന്ന ചിത്രം കട്ടിലിന് എതിര്‍വശത്തുള്ള ചുവരില്‍ത്തന്നെ തൂക്കിയത്. മൂന്നുപേരും ഒരുമിച്ചുള്ള മറ്റൊന്ന് മേശപ്പുറത്തും. മൂന്നാറിലെ തേയിലച്ചെടികള്‍ക്കിടയില്‍ അക്ഷരയെ തോളത്തെടുത്ത് അനുവിനെയും ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന താന്‍.
അയാള്‍ മുഖം തിരിച്ച് കണ്ണാടിയിലേയ്ക്ക് നോക്കി. നാലുവര്‍ഷങ്ങള്‍കൊണ്ട് മനസ്സും ശരീരവും വാര്‍ദ്ധക്യത്തിലേയ്ക്ക് വഴുതിവീണതുപോലെ.
സന്തോഷത്തിന്റെ അഞ്ചുവര്‍ഷങ്ങള്‍. ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ, ആഗ്രഹം പോലെതന്നെ ഒരു കുഞ്ഞുപെണ്‍പൂവായി അക്ഷര. അവളെ മടിയിലിരുത്തി തന്നെ ചുറ്റിപ്പിടിച്ച് ബൈക്കില്‍ പിന്നിലിരുന്ന അനു ഒരു നിമിഷാര്‍ദ്ധത്തില്‍ ചോരയില്‍ കുളിച്ചുകിടക്കുന്നതുകണ്ട നടുക്കുന്ന ഓര്‍മ്മ. മൂന്നാംദിവസം അക്ഷരയുടെ ചേതനയറ്റ ശരീരം ചിതയിലേയ്ക്കെടുക്കുമ്പോഴാണ് ഒറ്റപ്പെടലെന്തെന്ന്‍ തിരിച്ചറിഞ്ഞത്.
എന്നത്തെയുംപോലെ ആ ഓര്‍മ്മയില്‍ കണ്ണുകള്‍ ഇറുകെപൂട്ടി അന്നും കിടന്നു. പൊടുന്നനെയാണ് രാവിലെ കണ്ട പരസ്യം മനസിലേയ്ക്ക് കടന്നുവരുന്നത്.
വീണ്ടും അയാള്‍ അതെക്കുറിച്ച് ചിന്തിച്ചു. അവള്‍ക്കൊരു നല്ല ഭാര്യയാവാന്‍ കഴിയുമോ? എല്ലാമറിഞ്ഞ് ഒരാള്‍ സ്വീകരിക്കാന്‍ തയ്യാറായാലും പിന്നീട് അവളുടെ ഭൂതകാലം അവര്‍ രണ്ടാളുടെയും മനസ്സിനെ വേട്ടയാടുകയില്ലേ? ഉം... അവരുടെ വിധിയെന്തോ അത് അവര്‍ അനുഭവിച്ചല്ലേ തീരൂ.
പരസ്യത്തില്‍ ഒരു ഫോണ്‍നമ്പര്‍ കൊടുത്തിരുന്നത് അയാള്‍ ഓര്‍മ്മിച്ചു. പണ്ടൊക്കെ ഇത്തരം പരസ്യങ്ങള്‍ക്ക് ഒരു ബോക്സ് നമ്പര്‍ മാത്രം കാണും, ഒരു കത്തയച്ചാല്‍ മറുപടിയുണ്ടോ എന്ന് കാത്തിരിക്കണം. ഇപ്പോഴിപ്പോള്‍ എല്ലാം വളരെ പെട്ടെന്നാണ്. രാവിലെ പരസ്യം കാണുന്നു, ഉച്ചകഴിഞ്ഞ് പെണ്ണുകാണല്‍, വൈകുന്നേരം ചിലപ്പോള്‍ അതങ്ങുറപ്പിക്കേം ചെയ്യും. അയാളുറങ്ങി.
വീണ്ടും ആ പരസ്യം ഓര്‍മ്മവരുന്നത് പിറ്റേന്ന് ഓഫീസിലേയ്ക്ക് പോകുന്നവഴിയില്‍ ടൗണിലെ സിഗ്നല്‍ലൈറ്റിനു കാത്തുകിടക്കുമ്പോഴാണ്. കാല്‍നടക്കാരുടെ കൂടെ ഒരമ്മയും നാലോ അഞ്ചോ വയസ്സുതോന്നിക്കുന്ന ഒരു പെണ്‍കുട്ടിയും. നിരനിരയായി നില്‍ക്കുന്ന വാഹനങ്ങള്‍ക്ക് മുന്നിലൂടെ ഒരങ്കലാപ്പോടെ അവള്‍ അമ്മയുടെ കൈപിടിച്ച് നടന്നുപോകുന്നു. മറുവശമെത്തിയപ്പോള്‍ അമ്മ അവളുടെ കയ്യില്‍നിന്നു പിടിവിട്ടു. അപ്പോള്‍ത്തന്നെ പേടിച്ച് അവള്‍ അമ്മയുടെ കയ്യില്‍ കടന്നുപിടിച്ചു. ആ നിമിഷത്തിലാണ് അയാള്‍ വീണ്ടും ആ പരസ്യത്തെക്കുറിച്ച് ചിന്തിക്കുന്നത്.
എന്തുകൊണ്ടാണ് വീണ്ടും വീണ്ടും അത് മനസിലേയ്ക്ക് കടന്നുവരുന്നത്? അനുവും മോളും പോയശേഷം ഒരു കൂട്ടുവേണമെന്നു തോന്നിയിട്ടില്ല. പലരും നിര്‍ബന്ധിച്ചു, സഹപ്രവര്‍ത്തകരും ബന്ധുക്കളും എല്ലാം. ചിലരൊക്കെ അയാളറിയാതെതന്നെ ചില പെണ്ണുകാണലൊക്കെ നടത്തുകയും ചെയ്തു. ബന്ധുവീട്ടില്‍ വച്ച്, വിവാഹസ്ഥലത്തുവച്ച്, ഓഫീസില്‍ എന്തോ ആവശ്യത്തിനെന്നമട്ടില്‍ വന്നുപോയ പെണ്‍കുട്ടിയെ ഇഷ്ടമായോ എന്ന് പിന്നീട് ചോദിക്കുമ്പോഴാണ് അതൊരു അനൗദ്യോഗികപെണ്ണുകാണലായിരുന്നെ
ഓഫീസില്‍ തുറന്ന ഫയലുകള്‍ അടയ്ക്കുന്ന ഇടവേളകളില്‍ വീണ്ടും ആ ഓര്‍മ്മ അയാളെ അലട്ടി. എന്തുകൊണ്ടാണ് അത് തന്നെ വിടാതെ പിന്തുടരുന്നത്? അയാള്‍ക്ക് മനസിലായില്ല. ആ പരസ്യം കൊടുത്ത സ്ത്രീയോട് എന്തെങ്കിലും താല്പര്യം? ഛെ! അതുമില്ല. പിന്നെ...?
വൈകിട്ട് നടക്കാനിറങ്ങിയപ്പോഴും രാത്രി വൈകി ഉറങ്ങാന്‍ കിടക്കുമ്പോഴും പത്രത്തിലെ ആ ചെറുകോളം അയാളെ അലട്ടിക്കൊണ്ടിരുന്നു. ഒരുപക്ഷെ ആ സ്ത്രീയ്ക്ക് ഒരു ജീവിതം കൊടുക്കാനുള്ള നിയോഗം തനിക്കായിരിക്കുമോ? അല്ലെങ്കില്‍ എന്തിനാണ് എത്രയൊക്കെ ശ്രമിച്ചിട്ടും മനസ്സിലേയ്ക്ക് അതിങ്ങനെ....?
അന്നുരാത്രി നാലോ അഞ്ചോ തവണ അയാളുണര്‍ന്നു. കുറെയേറെ സമയം കണ്ണുംതുറന്ന് കിടന്നശേഷമാണ് ഓരോ തവണയും മയങ്ങിയത്.
പിറ്റേന്നുരാവിലെ ഉണര്‍ന്നത് ആ ഫോണ്‍നമ്പരില്‍ വിളിക്കാന്‍ തീര്ച്ചപ്പെടുത്തിക്കൊണ്ടായിരു
എട്ടുമണികഴിഞ്ഞപ്പോള്‍ അയാള്‍ പത്രമെടുത്ത് പരസ്യത്തില്‍ കണ്ട നമ്പരിലേയ്ക്ക് വിളിച്ചു. ഒരു ചെറിയ പെണ്‍കുട്ടിയുടെ ശബ്ദമാണ് കേട്ടത്. പത്രത്തില്‍ പരസ്യം കണ്ട് വിളിച്ചതാണ് എന്ന് പറഞ്ഞു. ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്ക് ശേഷം ഒരു സ്ത്രീശബ്ദം...
"ഹലോ..."
അയാള്‍ ഒന്ന് സംശയിച്ചു.
"ഞാന്‍ പരസ്യം കണ്ട്..."
"പറഞ്ഞോളൂ..."
"അത്.... എനിക്കൊന്നു കാണണമായിരുന്നു..."
പറഞ്ഞതും അയാള്‍ നാവുകടിച്ചു. താനെന്തിനാണ് അവരെ കാണുന്നത്? ആ നിമിഷംവരെ അവരെ കാണണമെന്ന ആഗ്രഹം മനസ്സില്‍ ഇല്ലായിരുന്നല്ലോ. വേണ്ട, വെറുതെ വിളിച്ചതാണെന്ന് പറഞ്ഞാലോ...
"എവിടെനിന്നാണ് വിളിക്കുന്നത്?"
"ടൗണില്‍നിന്നാണ്"
"ചോദിക്കുന്നതുകൊണ്ട് ഒന്നും തോന്നരുത്, ആര്‍ക്കുവേണ്ടിയാണ്...?"
എന്തുപറയണം...? അയാള്‍ സംശയിച്ചു. ഒന്നും പറയാതെ കോള്‍ കട്ട് ചെയ്താലോ...
"എനിക്ക് ഒന്നുകാണണം..."
മറുവശത്ത് നിശ്ശബ്ദത. വേണ്ടിയിരുന്നില്ല. എന്തിനാണ് ആ സ്ത്രീയെ കാണുന്നത്? ഇങ്ങനെ ഒരു പരസ്യം കൊടുത്തത് എന്തിനാണെന്നുചോദിക്കാനോ? അതിനവര്‍ എന്ത് മറുപടി തരും? അല്ല, അതറിഞ്ഞിട്ട് തനിക്കെന്താണ് നേട്ടം?
"ഇന്നുവൈകിട്ട് അഞ്ചുമണിയ്ക്ക് കാണാന്‍ പറ്റുമോ?"
അവര്‍ പറഞ്ഞ സ്ഥലം എട്ടുകിലോമീറ്റര്‍ മാത്രം അകലെയായിരുന്നു.
"ഞാന്‍ അഞ്ചരയോടെ എത്താം"
"ശരി, ഈ നമ്പറില്‍ വിളിച്ചാല്‍ മതി"
അയാള്‍ കോള്‍ കട്ട് ചെയ്തു. ഒരു നിമിഷം... എന്തോ വലിയ ഒരു ഭാരം ഒഴിഞ്ഞുപോയതുപോലെ തോന്നി. പക്ഷെ തൊട്ടുപിന്നാലെ വല്ലാത്ത ഒരങ്കലാപ്പ് അയാളെ പിടികൂടി. കാണണോ? വീണ്ടും വിളിച്ചിട്ട് കാണാന്‍ താല്പര്യമില്ലെന്ന് പറഞ്ഞാലോ? അന്ന് പകല്‍ നാലഞ്ചുതവണ അയാള്‍ ഫോണില്‍ ആ നമ്പര്‍ എടുത്തുനോക്കി. വിളിക്കണോ? വേണോ? ഓരോ തവണയും ഫോണ്‍ ലോക്ക് ചെയ്ത് പോക്കറ്റിലിട്ടു.
അഞ്ചുമണിയ്ക്ക് ഓഫീസില്‍നിന്നിറങ്ങിയ അയാളുടെ ബൈക്ക് എട്ടുകിലോമീറ്റര്‍ അകലെ അവര്‍ പറഞ്ഞ കോഫിഷോപ്പിനെ ലക്ഷ്യമാക്കിയാണ് നീങ്ങിയത്.
ഷോപ്പിനുമുന്നിലെ റോഡരികില്‍ വണ്ടി പാര്‍ക്ക് ചെയ്ത് ഹെല്‍മെറ്റ് ഊരി വണ്ടിയുടെ ഹാന്‍ഡിലില്‍ തൂക്കി അയാള്‍ വീണ്ടും ശങ്കിച്ചുനിന്നു. വേണോ? എന്തിനാണ്...? അവരെ കല്യാണം കഴിക്കാനുള്ള ഒരുദ്ദേശ്യവും തനിക്കില്ല, അവരെയന്നല്ല, ആരെയും.
അയാള്‍ ഷോപ്പിനുള്ളില്‍ കയറി. കോഫി, സ്നാക്സ്, ഫ്രഷ്‌ജൂസ്, ഐസ്ക്രീം... ഒറ്റനോട്ടത്തില്‍ അവരെന്നുതോന്നിക്കുന്ന ആരെയും അവിടെ കണ്ടില്ല. സമയം അഞ്ചര കഴിഞ്ഞിരുന്നു.
ഷോപ്പിന്റെ അകത്തെ കോണിലെ ഒഴിഞ്ഞ ഒരു ടേബിളിനു മുന്നിലിരുന്ന് അയാള്‍ ഷോപ്പിനുള്‍വശം ശ്രദ്ധിച്ചു. ഒരു അപ്പൂപ്പനും അമ്മൂമ്മയും പേരക്കിടാവുമാണെന്ന് തോന്നുന്നു, ചെറുമോന് ഐസ്‌ക്രീം വാങ്ങിക്കൊടുക്കാന്‍ വന്നതാണ്. അയാള്‍ ഒരു കാപ്പി ഓര്‍ഡര്‍ ചെയ്തു. രണ്ടു മേശയ്ക്കപ്പുറം ജൂസ് കഴിക്കുന്ന ഒരു പയ്യനും പെണ്‍കുട്ടിയും. കണ്ടാലറിയാം, ജൂസ് കഴിക്കാന്‍ വേണ്ടിയല്ല വന്നതെന്ന്.
കാപ്പി വന്നു, നല്ല ചൂടുണ്ട്. അയാള്‍ വാച്ചില്‍നോക്കി, സമയം 5.40. ആ നമ്പറില്‍ ഒന്ന് വിളിച്ചുനോക്കാം.
രണ്ടാമത്തെ ബെല്ലിനുതന്നെ മറുവശത്ത് അവരുടെ സ്വരം.
"ഞാന്‍ ഷോപ്പിലുണ്ട്..."
"ഇരിക്കൂ, ദാ വരുന്നു..."
ഒരു നിമിഷത്തിനകം അകത്തേയ്ക്ക് കടന്നുവന്ന സ്ത്രീയെ അയാള്‍ കണ്ടു. എവിടെയോ കണ്ടു മറന്നപോലെ. മുന്‍പ് ഇവരെ കണ്ടിട്ടുണ്ടോ? ഒരുപക്ഷെ റോഡില്‍, ഏതെങ്കിലും കടയില്‍, അല്ലെങ്കില്‍ എന്തെങ്കിലും ആവശ്യത്തിന് ഓഫീസില്‍....
അയാളെ കണ്ടതും അവര്‍ അടുത്തേയ്ക്ക് വന്നു. എതിരെയുള്ള കസേര അയാള്‍ ചൂണ്ടിക്കാട്ടി.
"ഒരുപക്ഷെ നിങ്ങള്‍ വരാന്‍ വൈകിയാല്‍ ഞാനിവിടെ വെറുതെയിരിക്കണ്ടേ, അതുകൊണ്ട് ആ ഷോപ്പില്‍ കയറി. അവള്‍ സണ്‍ഫിലിം ഒട്ടിച്ച ചില്ലിനപ്പുറത്തേയ്ക്ക് ചൂണ്ടിക്കാട്ടി. അയാള്‍ വെറുതെ നോക്കി, അതൊരു ബുക്ക്ഷോപ്പായിരുന്നു.
അവള്‍ കൈവശമുണ്ടായിരുന്ന ചെറിയ ബാഗ് മടിയില്‍ വച്ചു.
"കുടിക്കാനെന്താ വേണ്ടത്?" അയാള്‍ ചോദിച്ചു.
"ഒന്നും വേണ്ട.... അല്ലെങ്കില്‍ ഒരു ലൈംജൂസ് പറഞ്ഞോളൂ..."
അയാള്‍ അവളെ ശ്രദ്ധിച്ചു. ഇളം പച്ചയില്‍ വെളുത്ത പൂക്കളുള്ള സാരി, നെറ്റിയില്‍ ഒരു ചെറിയ കറുത്ത പൊട്ട്. വലതുകയ്യില്‍ രണ്ടു വളകള്‍. മാലയില്‍ ഗുരുവായൂരപ്പന്‍റെതാണെന്ന് തോന്നുന്നു, സ്വര്‍ണ്ണലോക്കറ്റ്. സാമാന്യം ഭംഗിയുള്ള മുഖം, ഒതുങ്ങിയശരീരം. എന്തിനാണ് താനിവളെ കാണാന്‍ വന്നത്?
അവള്‍ പുഞ്ചിരിച്ചു.
"എന്താ പേര്?"
അയാള്‍ ഞെട്ടി. ഇത്ര നേരവും ഒന്നും മിണ്ടാതെ നോക്കിക്കൊണ്ടിരുന്നപ്പോള്‍ അവള്‍ക്കെന്തു തോന്നിയിട്ടുണ്ടാവും?
"അശോകന്‍"
അങ്ങോട്ട് എന്തുചോദിക്കണമെന്നറിയാതെ അയാള്‍ കുഴങ്ങി. ഇതൊരു പെണ്ണുകാണലാണോ? അയാള്‍ കോഫികപ്പെടുത്തു.
"എന്താണ് എന്നെ കാണണമെന്ന് തോന്നാന്‍...?"
എന്താണ് അങ്ങനെയൊരു പരസ്യം കൊടുക്കാന്‍ കാരണമെന്ന് വെറുതെ ഒന്ന് ചോദിച്ചറിഞ്ഞുപോകാന്‍ വന്നതാണ് താന്‍. ഇപ്പോള്‍ അവള്‍ ഇങ്ങോട്ട് ചോദിക്കുന്നു.
"എനിക്കറിയില്ല"
"രണ്ടുദിവസമായി ഏഴോ എട്ടോ പേര്‍ വിളിച്ചു, അതില്‍ രണ്ടാള്‍ മാത്രമാണ് മാന്യമായി സംസാരിച്ചത്. മറ്റുള്ളവര്‍ക്കറിയേണ്ടത് വേറെ പലതുമായിരുന്നു..."
അതെന്താണെന്ന് അയാള്‍ ചോദിച്ചില്ല. വീണ്ടും ബിസിനസ് തുടങ്ങുന്നെങ്കില്‍ അറിയിക്കണം എന്നാവും.
ലൈംജൂസെത്തി. പൊങ്ങിക്കിടന്ന ഐസ്ക്യൂബുകള്‍ സ്ട്രോകൊണ്ട് അനക്കി അവള്‍ ഒരുനിമിഷം ഒന്നും മിണ്ടാതിരുന്നു. പെട്ടെന്ന് എന്തോ ചോദിക്കാനോര്‍ത്ത് അയാളുടെ മുഖത്തേയ്ക്ക് നോക്കി. അയാള്‍ പുഞ്ചിരിച്ചു.
"ഞാന്‍ വില്ലേജ് ഓഫീസില്‍ ജോലി ചെയ്യുന്നു. വയസ്സ് മുപ്പത്തെട്ട്. ഭാര്യയും മകളുമുണ്ടായിരുന്നു, ഒരു ആക്സിഡന്റില്‍... ഇപ്പോള്‍ നാലുവര്‍ഷമായി..."
അവള്‍ മൂളി.
"എന്‍റെ പേര് മായ. മുന്‍പ് വിവാഹം കഴിച്ചിട്ടില്ല. എന്നെക്കുറിച്ച് ചില കാര്യങ്ങള്‍ ആ പരസ്യത്തില്‍ത്തന്നെ പറഞ്ഞിരുന്നു."
അയാള്‍ക്ക് അപരിചിതത്വത്തിന്റെ മഞ്ഞുരുകിയതുപോലെ തോന്നി.
"എന്നെ ഇതിനുമുന്‍പ് കണ്ടിട്ടുണ്ടോ?"
അവള്‍ നേരിയ അമ്പരപ്പോടെ അയാളെ സൂക്ഷിച്ചുനോക്കി.
"ഇല്ല, കണ്ടതായി ഓര്‍ക്കുന്നില്ല."
"എനിക്ക് നിങ്ങളെ എവിടെയോ കണ്ടുമറന്നതുപോലെ"
അവള്‍ ചിരിച്ചു. അവള്‍ക്ക് നിരയൊത്ത വെളുത്ത പല്ലുകളാണ്, അയാള്‍ ശ്രദ്ധിച്ചു.
"കാണാനുള്ള സാധ്യത വളരെ കുറവാണ്, മൂന്നുമാസമേ ആയിട്ടുള്ളൂ ഞങ്ങള്‍ ഇവിടെ താമസമാക്കിയിട്ട്."
ഒന്നുനിര്‍ത്തി അവള്‍ തുടര്‍ന്നു, ചേച്ചിയും മകളും ഞാനും ഒന്നിച്ചാണ് താമസം. താങ്കള്‍ എങ്ങനെയുള്ള ആളാണെന്ന് അറിയാത്തതുകൊണ്ടാണ് വീട്ടിലേയ്ക്ക് വിളിക്കാതിരുന്നത്."
'സദാചാരവിരുദ്ധം' എന്ന് സ്വയം വിളിക്കുന്ന കാലത്തിന്‍റെ മുള്ളുകളില്‍നിന്ന് മുക്തിനേടാനാവും ദൂരെ ഒരിടത്തുവന്ന് താമസമാക്കിയത്. മുന്‍പ് എവിടെയായിരുന്നു? അതയാള്‍ ചോദിച്ചില്ല.
"താങ്കള്‍ക്ക് ബുദ്ധിമുട്ടില്ലെങ്കില്‍ വീട്ടിലേയ്ക്ക് പോകാം. ഇവിടെ അടുത്തുതന്നെയാണ്. ഒരു കിലോമീറ്റര്‍ മാത്രം. അപ്പോള്‍ ചേച്ചിയ്ക്കും കാണാല്ലോ..."
എന്തിനാണ് വീട്ടിലേയ്ക്ക് പോകുന്നത്? ഇങ്ങനെ പരസ്യം കൊടുക്കാന്‍ ധൈര്യം കാണിച്ച സ്ത്രീയെ വെറുതെ ഒന്നുകാണാന്‍ മാത്രം വന്നതല്ലേ...
"ശരി, ഞാന്‍ വരാം..."
ഷോപ്പില്‍നിന്നിറങ്ങി ആദ്യംകണ്ട ഓട്ടോറിക്ഷയില്‍ കയറുമ്പോള്‍ അവള്‍ പറഞ്ഞു,
"എന്‍റെ പിന്നാലെ വന്നോളൂ..."
രണ്ടു മുറികളുള്ള ഒരു കൊച്ചുവീടിനുമുന്നില്‍ അവളിറങ്ങി. വാടകവീടായിരിക്കണം.
എട്ടുവയസ്സുതോന്നിക്കുന്ന ഒരു പെണ്‍കുട്ടിവന്ന് വാതില്‍ തുറന്നു. ആദ്യം വിളിച്ചപ്പോള്‍ ഫോണെടുത്തത് ഇവളായിരിക്കണം.
"അമ്മയെ വിളിക്കൂ..."
പെണ്‍കുട്ടി അകത്തേയ്ക്ക് പോയി.
ചൂരല്‍ക്കസേരയിലിരുന്ന് അയാള്‍ ചുറ്റും നോക്കി. അത്യാവശ്യം വേണ്ട വസ്തുക്കള്‍ മാത്രം. അവ വൃത്തിയായും ഭംഗിയായും അടുക്കിവച്ചിരിക്കുന്നു. കൊച്ചുടീപ്പോയില്‍ അന്നത്തെ പത്രം. അതിനുമേലെ ഒരുകൈ പോയ ഒരു പാവക്കുട്ടി മാത്രം അലക്ഷ്യമായി കിടന്നിരുന്നു. അടുത്ത് നാലഞ്ചുകളര്‍പെന്‍സിലുകളും പേപ്പര്‍തുണ്ടുകളും.
അവള്‍ അകത്തേയ്ക്ക് പോയി. ഒരു നിമിഷത്തിനുള്ളില്‍ തിരികെ വന്നു.
"കുടിക്കാനെന്തെങ്കിലും...?"
"വേണ്ട"
അയാള്‍ക്ക് ഉഷ്ണം തോന്നിയതും അവള്‍ ഫാനിന്‍റെ സ്വിച്ചിട്ടതും ഒന്നിച്ചായിരുന്നു. കളര്‍ ചെയ്തതും ചെയ്യാത്തതുമായ കടലാസുകഷണങ്ങള്‍ പറന്നു. പെണ്‍കുട്ടി ഓടിവന്ന് അവയൊക്കെ പെറുക്കിയെടുത്തു.
"ചേച്ചിയുടെ മോളാ... ചാരു..."
അയാള്‍ കുട്ടിയെ നോക്കി പുഞ്ചിരിച്ചു. അവള്‍ വിടര്‍ന്ന വലിയ കണ്ണുകളോടെ അയാളെ നോക്കി. ആ കണ്ണുകളിലേയ്ക്ക് നോക്കി അയാള്‍ അമ്പരന്നു.
മായയെയും ചാരുവിനെയും അയാള്‍ വീണ്ടും വീണ്ടും നോക്കി.
"അവള്‍ക്കു മൂന്നുവയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. കച്ചവടമായിരുന്നു. ചേച്ചി മോളെയുംകൂട്ടി വീട്ടിലേയ്ക്ക് പോന്നു."
അയാള്‍ക്ക് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല.
"ഇവിടെ അടുത്തുള്ള ഒരു പ്രസ്സില്‍ ചെറിയ പണിയുണ്ട് എനിക്കിപ്പോള്‍. ചേച്ചി വീട്ടിലിരുന്നുതന്നെ പലഹാരങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്നു, അടുത്തുള്ള കടകളില്‍. ഒഴിവു കിട്ടുമ്പോള്‍ ചേച്ചിയെ സഹായിക്കും. അങ്ങനെ ഇപ്പോള്‍ ഒരുവിധം പിടിച്ചുനില്‍ക്കുന്നു..."
അകത്തെ വാതില്‍ക്കല്‍ കാല്‍പ്പെരുമാറ്റം കേട്ടാണ് തലയുയര്‍ത്തിനോക്കിയത്. നൈറ്റിയില്‍, ഷാള്‍കൊണ്ട് തലമറച്ച ഒരു സ്ത്രീരൂപം. ഇതാവണം മായയുടെ ചേച്ചി.
ഒരു നിമിഷം.... അശോകന് ഹൃദയം നിലച്ചതുപോലെ തോന്നി. ചൂരല്‍ക്കസേരയില്‍നിന്ന് അയാള്‍ എണീറ്റു.
"മീര....!!!"
വാതില്‍പ്പടിയില്‍ തറഞ്ഞുപോയ രൂപത്തെ അയാള്‍ വീണ്ടും വീണ്ടും നോക്കി.
"അശോകന്‍...!"
അവളുടെ ചുണ്ടുകള്‍ വിറച്ചു.
മായ രണ്ടാളുടെയും മുഖത്തേയ്ക്ക് നോക്കി.
"ചേച്ചിയെ അറിയാമോ?"
മറുപടി പറയുന്നതിനുമുന്‍പേ വാതില്‍ക്കല്‍ നിന്ന രൂപം അകത്തേയ്ക്ക് മറഞ്ഞു. ഒരുനിമിഷം അമ്പരന്നുനിന്ന മായയും അകത്തേയ്ക്ക് പോയി. നിറം കൊടുത്ത കടലാസുകഷണങ്ങള്‍ ഈര്‍ക്കില്‍ത്തുമ്പില്‍ കൊരുത്തുകൊണ്ടിരുന്ന ചാരു ഒന്നും മനസ്സിലാവാതെ അയാളുടെ മുഖത്തേയ്ക്ക് നോക്കി.
ഒന്നാംവര്‍ഷഡിഗ്രിക്ലാസിനുമുന്നിലൂടെ കടന്നുപോകുമ്പോള്‍ കണ്ട വിടര്‍ന്നുതിളങ്ങുന്ന കണ്ണുകള്‍ അയാളോര്‍ത്തു. മീരയെന്നാണ് പേരെന്നും ഹോസ്റ്റലിലാണ് താമസമെന്നും അറിഞ്ഞു. ഒന്നുമിണ്ടാന്‍ കൊതിച്ചു. രാവിലെ അവള്‍ വരുന്നതുംനോക്കി കോളേജ്‌ഗേറ്റിനടുത്ത് കാത്തുനിന്ന ദിവസങ്ങള്‍. കൂട്ടുകാരികളോടൊപ്പം നടന്നുപോകുന്ന ചുരുളന്‍മുടിക്കാരി സ്വപ്നമായത് വളരെ പെട്ടെന്നായിരുന്നു. ഒരിക്കല്‍ സ്റ്റെയര്‍കേസില്‍ അഭിമുഖമായിവന്നപ്പോള്‍ അവള്‍ ഒറ്റയ്ക്കായിരുന്നു. അടുത്തെത്തുംമുന്‍പേ കണ്ടു, അവളും.
"മീരാ...."
ആ വിളിയില്‍ എല്ലാമുണ്ടായിരുന്നു.... ഒളിപ്പിച്ചുവച്ച സ്നേഹവും, പറയാതടക്കിയ ഭാവങ്ങളും, എല്ലാം.
അവളൊന്നു പകച്ചു. എന്നിട്ട് ഒന്നുംമിണ്ടാതെ പടിയിറങ്ങി. താഴെയെത്തിയപ്പോള്‍ ഒന്നുതിരിഞ്ഞുനോക്കി വല്ലാത്ത ഒരങ്കലാപ്പോടെ നടന്നുപോയി.
എന്നും കൂട്ടുകാരികളോടൊപ്പം കളിച്ചുചിരിച്ചുവന്നിരുന്ന മീര പിറ്റേന്നുമുതല്‍ രാവിലെ കോളേജ്‌ഗേറ്റെത്തുമ്പോള്‍ മൗനിയായി. ഏറുകണ്ണിട്ടുനോക്കി ഒന്നുംമിണ്ടാതെ അവള്‍ പോയി.
ഏതാനും ദിവസങ്ങള്‍ക്കുശേഷം വീണ്ടും അവിചാരിതമായി കോളേജ്വരാന്തയില്വച്ചുകണ്ടപ്
മായ അകത്തുനിന്നുവന്നു. അയാള്‍ എണീറ്റു.
"ഞാന്‍ പിന്നീടൊരിക്കല്‍ വരാം."
അവള്‍ തലയാട്ടുകമാത്രം ചെയ്തു.
മുറ്റത്തിറങ്ങി ബൈക്ക് സ്റ്റാര്‍ട്ടാക്കുമ്പോള്‍ വാതില്‍ക്കല്‍ ചാരു. അയാള്‍ ഒരുനിമിഷം അവളെ നോക്കി, അവള്‍ അയാളെയും.
തിരകെ വരുമ്പോള്‍ ആ കണ്ണുകളില്‍ത്തന്നെ കുടുങ്ങിക്കിടക്കുകയായിരുന്നു അയാള്‍. കോളേജ്‌ഗേറ്റിനടുക്കല്‍ രാവിലെ കാണുമ്പോള്‍ അവള്‍ നോക്കും, അയാള്‍ ചിരിക്കും, ആരും ശ്രദ്ധിക്കുന്നില്ലെന്നുതോന്നി
കോളേജ്‌ഡേയുടെ ദിവസങ്ങള്‍. അതിനിടയില്‍ ഒരുദിവസം ലൈബ്രറിയില്‍വച്ച് അവളെ ഒറ്റയ്ക്കുകിട്ടി. വിഖ്യാതരായ പല എഴുത്തുകാരുടെയും ആത്മാക്കളെ സാക്ഷിനിര്‍ത്തി ധൈര്യം സംഭരിച്ച് പറഞ്ഞു,
"മീരാ, എന്തുകൊണ്ടെന്ന് ചോദിക്കരുത്, എനിക്ക് നിന്നെ ഇഷ്ടമാണ്, ഒരുപാടൊരുപാട്...."
അവള്‍ പേടിയോടെ ചുറ്റും നോക്കി. ആരും കാണുന്നില്ലെന്നുറപ്പായപ്പോള്‍ ചിരിച്ചു. അവളുടെ കണ്ണുകള്‍ ഒന്നുകൂടി വിടര്‍ന്നു.
"അടുത്ത ആഴ്ച എന്‍റെ ക്ലാസ് കഴിയും. പരീക്ഷയ്ക്കിടയില്‍ കാണാന്‍ പറ്റുമോ? ഹോസ്റ്റലില്‍നിന്ന് ഇറങ്ങാന്‍ പറ്റുമോ? നാട്ടില്‍ പോകുന്നുണ്ടോ?"
"അറിയില്ല"
ആദ്യമായി അവളുടെ ശബ്ദം കേട്ടു. എന്‍റെ നെഞ്ചിടിപ്പ് വേഗത്തിലായി.
"നിന്‍റെ എക്സാം നടക്കുന്ന ദിവസങ്ങളില്‍ ഞാന്‍ വരും... കാണണം..."
അവള്‍ പുഞ്ചിരിച്ചു.
"കോഴ്സ് കഴിഞ്ഞാലും അടുത്തവര്‍ഷവും ഞാന്‍ നിന്നെ കാണാന്‍ വരും... ഇടയ്ക്കിടെ വരും..."
അവള്‍ ഒന്നും പറഞ്ഞില്ല.
"ഒരു ജോലി കിട്ടിയശേഷം ഞാന്‍ നിന്നെ വീട്ടില്‍ വന്നുകാണും, എന്നിട്ട് നിന്‍റെ അച്ഛനോടും അമ്മയോടും ചോദിക്കും, നിന്നെ എനിക്ക് തന്നേയ്ക്കുമോ എന്ന്."
അവള്‍ നാണിച്ചുതലതാഴ്ത്തി. എടുത്ത പുസ്തകം ഷെല്‍ഫില്‍വച്ച് തിരിഞ്ഞുനോക്കാതെ അവള്‍ ഓടിപ്പോയി.
സ്റ്റഡിലീവ് കഴിഞ്ഞു. പരീക്ഷാദിവസങ്ങളില്‍ വെറുതെ അവളെ പ്രതീക്ഷിച്ചു, വരില്ലെന്നറിഞ്ഞിട്ടും. അവളുടെ വീടെവിടെയാണെന്നുകൂടി ചോദിച്ചില്ലല്ലോ എന്ന് അപ്പോഴാണ് ഓര്‍മ്മിക്കുന്നത്. അവളുടെ പരീക്ഷാദിവസങ്ങളില്‍ നേരത്തേതന്നെ കോളേജിലെത്തി. ആദ്യദിനം അവളെ കണ്ടില്ല. രണ്ടാംദിനവും കാണാതായപ്പോള്‍ വേവലാതിയായി. ഹോസ്റ്റലില്‍നിന്നുവരുന്ന അവളുടെ ക്ലാസ്‌മേറ്റ് മാലിനിയോട് തിരക്കി. സ്റ്റഡിലീവിനിടയില്‍ ഒരുദിവസം വന്ന് അവള്‍ റൂം വെക്കേറ്റ് ചെയ്തുപോയെന്നറിഞ്ഞു. കാരണമെന്താണെന്ന് അവള്‍ക്കുമറിയില്ല. അഡ്രസോ ഫോണ്‍നമ്പരോ ഇല്ല.
അവസാനപരീക്ഷയ്ക്കും മീരയെ കാണാതായപ്പോള്‍ ഹോസ്റ്റല്‍വാര്‍ഡനോടുതിരക്കി അവളുടെ വിലാസം മാലിനി സംഘടിപ്പിച്ചുതന്നു.
രണ്ടുമണിക്കൂര്‍ ട്രെയിന്‍യാത്രയും, പിന്നെയും അരമണിക്കൂര്‍ ബസ്‌യാത്രയും... അവിടേയ്ക്ക് പോകുമ്പോള്‍ ഏതുവിധേനയും അവളെ കണ്ടെത്തണമെന്ന വാശിയായിരുന്നു മനസ്സില്‍. ചോദിച്ചും കേട്ടും ആ വിലാസത്തിലെ വീട് തേടിപ്പിടിച്ചു. അവിടെയപ്പോള്‍ വേറൊരു കുടുംബം താമസമാക്കിയിരുന്നു. മീരയുടെ അച്ഛന്‍ മരിച്ചെന്നും അവര്‍ വീടൊഴിഞ്ഞെന്നും അമ്മയുമൊപ്പം നാട്ടിലേയ്ക്ക് പോയെന്നും അവിടെനിന്നറിഞ്ഞു. കൂടുതലൊന്നും അവിടെ ആര്‍ക്കുമറിയില്ലായിരുന്നു.
അവളെ നഷ്ടപ്പെട്ടെന്ന് തീര്‍ച്ചയാക്കിയ ദിവസങ്ങള്‍... എന്തെങ്കിലും വിവരമുണ്ടെങ്കില്‍ അറിയിക്കണമെന്ന് മാലിനിയെ പറഞ്ഞേല്‍പ്പിച്ചു. ഒന്നുമുണ്ടായില്ല. വില്ലേജ് ഓഫീസില്‍ ക്ലര്‍ക്കായി ജോലികിട്ടി. വിവാഹത്തിനുതലേന്നുപോലും അവളെ കാണാന്‍ കഴിഞ്ഞാല്‍ നിശ്ചയിച്ച വിവാഹം വേണ്ടെന്നുവച്ചുകളയാമെന്നുകൂടി ചിന്തിച്ചു. പിന്നീട് അവളെ കാണുന്നത് മായയുടെ ചേച്ചിയായിട്ടാണ്.
അന്നുരാത്രി അയാള്‍ ഉറങ്ങിയില്ല.
മീര വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. രക്തമയമില്ലാതെ വിളര്‍ത്ത്, വല്ലാതെ പ്രായം തോന്നിക്കുന്ന മുഖം. ചാരു.... അക്ഷരയുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അവളുടെയത്ര വരുമായിരുന്നു. പുലര്‍ച്ചയായി അയാളുറങ്ങുമ്പോള്‍.
ഉച്ചയ്ക്ക് ഒന്നരയോടെ നല്ല തലവേദനയുമായാണ് അയാള്‍ ഉണര്‍ന്നത്. കടുപ്പത്തില്‍ ഒരു ചായ കുടിച്ചു. പത്രമെടുത്ത് നിവര്‍ത്തി. ഒന്നും വായിക്കാന്‍ തോന്നുന്നില്ല, ലീവാണെന്ന് ഓഫീസില്‍ വിളിച്ചുപറഞ്ഞു. കുളിച്ച് ഷേവ് ചെയ്ത് പുറത്തേയ്ക്കിറങ്ങി.
ഊണുകഴിച്ച് തിരികെ വീട്ടിലെത്തിയപ്പോള്‍ അകത്തേയ്ക്ക് കയറാന്‍ തോന്നാതെ അയാള്‍ ഉമ്മറത്തിരുന്നു. ഈശ്വരന്‍ എന്തൊക്കെയാണ് ചെയ്തുകൂട്ടുന്നത്? ആ പരസ്യം കാണാനും മായയെ വിളിക്കാനും ആ വീട്ടില്‍ പോവാനുമെല്ലാം....
പെട്ടെന്നാണ് അയാള്‍ക്ക് തോന്നിയത്, ഇപ്പോള്‍ വീട്ടില്‍ മീര ഒറ്റയ്ക്കാവും, ഒന്നുപോയി കണ്ടാലോ.... അയാള്‍ ബൈക്ക് സ്റ്റാര്‍ട്ടാക്കി.
വാതില്‍ തുറന്നത് മീരതന്നെയായിരുന്നു. അവള്‍ പ്രതീക്ഷിച്ചിരുന്നെന്നു തോന്നി. ഒന്നും പറയാതെ അകത്തുകയറി ഇരുന്നു. മീര വാതിലുംചാരി നിന്നു. നിമിഷങ്ങള്‍ കടന്നുപോയി.
"മീരാ..."
മറുപടി ഒരു തേങ്ങലായിരുന്നു. അതടങ്ങാന്‍ അയാള്‍ കാത്തുനിന്നു.
"സ്റ്റഡിലീവിനിടയിലാണ് അച്ഛന്‍ മരിച്ചത്. മരപ്പണിക്കാരനായിരുന്നു. അമ്മയും ഞാനും മായയും അമ്മയുടെ വീട്ടിലേയ്ക്ക് പോയി. പിന്നീട് പഠിപ്പിക്കാന്‍ അമ്മയ്ക്ക് കഴിഞ്ഞില്ല. അമ്മാവന്മാരുടെ കാരുണ്യത്താല്‍ ചാരുവിന്‍റെ അച്ഛനുമായുള്ള വിവാഹം നടന്നു. നല്ല മനുഷ്യനായിരുന്നു. ഏറെ വൈകാതെ അമ്മ മരിച്ചു....
"ക്യാന്‍സറായിരുന്നു. അമ്മയും പോയതോടെ മായ ഞങ്ങളുടെ കൂടെ വന്നുതാമസിച്ചു. അവള്‍ക്കു ചാരുവിന്‍റെ അച്ഛന്‍ ടൗണിലെ ഒരു തുണിക്കടയില്‍ ജോലി ശരിയാക്കിക്കൊടുത്തു.
"രാത്രി വൈകി കടയടച്ച് വീട്ടിലേയ്ക്ക് വന്ന ചാരുവിന്‍റെ അച്ഛനെ, കയ്യിലുണ്ടായിരുന്ന പണം മോഷ്ടിക്കാനാവും, ആരോ കുത്തിവീഴ്ത്തി. ചോരവാര്‍ന്ന് അദ്ദേഹം മരിച്ചു. ഞങ്ങള്‍ മാത്രമായി. സ്ത്രീധനം കിട്ടാതിരുന്നതുകൊണ്ട് അദ്ദേഹത്തിന്‍റെ വീട്ടുകാര്‍ക്ക് പണ്ടേ താല്പര്യമില്ലായിരുന്നു. മായയുടെ ചെറിയ വരുമാനംകൊണ്ട് ജീവിച്ചുപോരുന്നതിനിടയിലാണ് എന്നെയും ക്യാന്‍സര്‍ പിടികൂടുന്നത്."
ഒരു മരവിപ്പോടെ എല്ലാം കേട്ടിരിക്കാന്‍ മാത്രമേ അയാള്‍ക്ക് കഴിഞ്ഞുള്ളു.
"എന്‍റെ ചികിത്സയ്ക്കുകൂടി പണം തികയാതെ വന്നപ്പോഴാണ് എന്‍റെ അനിയത്തി....
"ആദ്യം പണംതന്നുസഹായിച്ചത് അവളുടെ സ്ഥാപനത്തിലെ മുതലാളിയായിരുന്നു. അയാള്‍ അതിന്‍റെ പേരില്‍ അവളെ..... എല്ലാം നഷ്ടപ്പെട്ടപ്പോള്‍ പിടിച്ചുനില്‍ക്കാനായി പിന്നീട് അവള്‍തന്നെ....
മീര വിതുമ്പുകയായിരുന്നു... അയാള്‍ ചലനമറ്റിരുന്നു...
"എനിക്കിനി അധികകാലമില്ല. മരുന്നുകളോട് ശരീരം പ്രതികരിക്കാതായിട്ടുണ്ട്. വേദനസംഹാരികള്‍ മാത്രമാണ് ഇപ്പോള്‍..."
അയാള്‍ ഞെട്ടി... അവളെ സൂക്ഷിച്ചുനോക്കി....
കുഴിഞ്ഞ ചേതനയറ്റ കണ്ണുകള്‍... ചുരുണ്ടിടതൂര്‍ന്ന മുടി പാടെ കൊഴിഞ്ഞുപോയിരിക്കുന്നു.
വിളര്‍ത്ത ചുണ്ടുകള്‍ കൊണ്ട് അവള്‍ ചിരിച്ചു,
"ലുക്കീമിയയാണ്..."
അയാള്‍ തലതാഴ്ത്തി."ഞാന്‍ അന്ന് നിന്നെ ഒരുപാടന്വേഷിച്ചിരുന്നു, കാണാതായപ്പോള്‍..."
"ഞാനറിഞ്ഞു, വളരെ നാളുകള്‍ക്കുശേഷം... ഏതാണ്ട് ഒരുവര്‍ഷംമുന്‍പ് മാലിനിയെ കണ്ടു, ഒരു യാത്രയ്ക്കിടയില്‍. അവള്‍ പറഞ്ഞാണറിഞ്ഞത്....
"മായയുടെ വിവാഹം നടത്തണമെന്നത് എന്‍റെ വലിയ ആഗ്രഹമായിരുന്നു. ഞാന്‍ കൂടി ഇല്ലാതായാല്‍ അവള്‍ക്ക് ആരുമുണ്ടാവില്ല. പത്രത്തില്‍ ആ പരസ്യം കൊടുത്തത് ഞാനാണ്. എല്ലാം അറിഞ്ഞുകൊണ്ട് ഒരാള്‍ വരുന്നെങ്കില്‍ മതി എന്ന് അവള്‍ വാശി പിടിച്ചിട്ടാണ് അതുകൂടി എഴുതിച്ചേര്‍ത്തത്."
ഒന്നുനിര്‍ത്തി അയാളെ സൂക്ഷിച്ചുനോക്കി അവള്‍ തുടര്‍ന്നു,
"പറയുമ്പോള്‍ ഒന്നും തോന്നരുത്. പണ്ട് അശോകനെ ഒരുപാട് ഇഷ്ടമായിരുന്ന ആ പഴയ മീരയാണെന്ന് കരുതിയാല്‍ മതി...."
അയാള്‍ മുഖമുയര്‍ത്തി അവളെ നോക്കി.
"മായയ്ക്ക് ഒരു ജീവിതം നല്‍കാന്‍ അശോകന് കഴിയുമോ?
അയാള്‍ കണ്ണുകള്‍ പിന്‍വലിച്ചു.
അയാള്‍ മായയെ ഓര്‍ത്തു, നല്ല മനസ്സുള്ള കുട്ടി. ചേച്ചിയ്ക്കുവേണ്ടി ജീവിക്കാന്‍, ഒടുവില്‍ എല്ലാമറിഞ്ഞ് ഒരാള്‍ വരുമെങ്കില്‍ മതിയെന്നും പറയാന്‍മാത്രം ആത്മാര്‍ഥതയുള്ള കുട്ടി, കാണാനും തെറ്റില്ല.
മീര തുടര്‍ന്നു,
"ചാരു നിങ്ങള്‍ക്കൊരു ഭാരമാവില്ല. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അവളെ ഏറ്റെടുക്കാമെന്ന്, കന്യാസ്ത്രീകള്‍ നടത്തുന്ന അനാഥമന്ദിരത്തിലാക്കാമെന്ന് അവര്‍ സമ്മതിച്ചിട്ടുണ്ട്."
അയാള്‍ നിശ്വസിച്ചു... തനിക്ക് പിറക്കേണ്ടിയിരുന്ന മകള്‍....
മുറ്റംകടന്ന് ചാരു ഓടിവന്നു, സ്കൂള്‍യൂണിഫോമിലാണ്, ഒപ്പം മായയും. അയാളെ കണ്ട് മായ അത്ഭുതപ്പെട്ടു.
"ഇന്നലെ ഒന്നും പറയാതെ പോയപ്പോള്‍ ഞാന്‍ കരുതി....
എനിക്ക് പ്രസ്സില്‍ നാലുമണിവരെയേയുള്ളൂ, ചാരുവിനെ സ്കൂളില്‍നിന്ന് വിളിക്കും"
മായ അയാളെയും മീരയെയും നോക്കി, ചാരു വന്ന് മീരയെ ചുറ്റിപ്പിടിച്ചു,
"വിശക്കുന്നമ്മേ..."
മായ അരുതാത്ത എവിടെയോ എത്തിപ്പെട്ടതുപോലെ ഒരു നിമിഷം നിന്നു. പിന്നെ ചാരുവിന്‍റെ കയ്യില്‍പിടിച്ചു.
"മോളുവാ, ഉടുപ്പുമാറ്റി വല്ലതും കഴിക്കാം..."
അവള്‍ ചാരുവിനെയുംകൂട്ടി അകത്തേയ്ക്ക് നടന്നു. പോയപോക്കില്‍ ചാരു അയാളെ നോക്കി ചിരിച്ചു. അവളുടെ മുകള്‍വരിയിലെ ഒരു പല്ല് പൊഴിഞ്ഞിരിക്കുന്നു.
അവര്‍ പോയ്ക്കഴിഞ്ഞപ്പോള്‍ അയാള്‍ വിളിച്ചു,
"മീരാ...."
അവള്‍ അയാളെ നോക്കി, അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
"ഞാന്‍ ഒരു കാര്യം ചോദിച്ചാല്‍.... പറ്റില്ലാന്നു പറയരുത്...."
അവള്‍ കണ്ണുതുടച്ച് അയാളെ നോക്കി.
"നിന്നെ ഞാന്‍ വിവാഹം കഴിക്കട്ടെ...?"
ഒരാന്തല്‍... ശ്വാസം കിട്ടാത്തപോലെ മീര നിന്നു....
"അശോകനെന്താ ചോദിച്ചേ...?"
"അതെ മീരാ, ഞാന്‍ ശരിക്കും ആലോചിച്ചിട്ടുതന്നെയാണ്... നിന്‍റെ അനിയത്തി എന്‍റെയും അനിയത്തിയാണ്. നിന്‍റെ മകള്‍ എന്‍റെയും മകളാണ്. പക്ഷെ നിയമപരമായി അവര്‍ അങ്ങനെയാവണമെങ്കില്‍... ഞാന്‍ നിന്നെ കല്യാണം കഴിച്ചേ മതിയാവൂ..."
"നിങ്ങള്‍.... എല്ലാമറിഞ്ഞിട്ട്..."
"അതെ മീരാ, എല്ലാമറിഞ്ഞുകൊണ്ടുതന്നെ. നാളെ നിനക്കെന്തെങ്കിലും സംഭവിക്കുന്നതിനുമുന്‍പ് എനിക്ക് നിന്നെ വിവാഹം കഴിക്കണം. നിന്‍റെ മകളെ എന്‍റെ മകളായി വളര്‍ത്തണം. എന്‍റെ അക്ഷരയ്ക്ക് കൊടുക്കാനിരുന്ന സ്നേഹം മുഴുവന്‍ അവള്‍ക്ക് നല്‍കണം. മായയെ സ്വീകരിക്കാന്‍ ഒരാള്‍ തയ്യാറായാല്‍... അല്ലെങ്കില്‍ അവള്‍ എന്‍റെ സഹോദരിയായി, ചാരുവിന്‍റെ ചെറിയമ്മയായി എന്‍റെ വീട്ടില്‍ കഴിയും...."
മീരയ്ക്ക് പറയാന്‍ വാക്കുകളില്ലായിരുന്നു. അകത്തുനിന്നിറങ്ങിവന്ന മായയുടെ കണ്ണുകള്‍ നിറയുന്നതയാള്‍ കണ്ടു.
രണ്ടുമാസങ്ങള്‍ക്കുശേഷം മീരയുടെ ആഗ്രഹപ്രകാരം അവളുടെ ചേതനയറ്റ ശരീരം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് വിട്ടുകൊടുത്ത് ആ വീടിന്‍റെ പടിയിറങ്ങുമ്പോള്‍ അയാളുടെ കയ്യില്‍ ചാരുവിന്‍റെ കുഞ്ഞിക്കൈകളുണ്ടായിരുന്നു, ഒപ്പം മായയും.
(13..03..2012)
അല്പം നീണ്ടുപോയി എന്നറിയാം.
ReplyDeleteക്ഷമിക്കുക.
പറയാനുള്ളതെല്ലാം പറഞ്ഞുവന്നപ്പോള്‍....
ജീവിതം പറഞ്ഞുപറഞ്ഞു വരുമ്പോൾ നീണ്ടുപോകും. വ്യക്തിത്വമുള്ള കഥാപാത്രങ്ങളും ഋജുവായ രചനാ ശൈലിയും.
ReplyDeleteഗ്രേറ്റ്. ഒരയിരുപ്പിനു വായിച്ചു. പ്രമേയത്തിൽ വ്യത്യസ്തതയും.
ReplyDeleteനീണ്ടിട്ടൊന്നുമില്ല കെട്ടോ ചേച്യേ.
സിനിമാ ശൈലിയിലുള്ള കഥ.. ട്വിസ്റ്റുകള്‍ അണ്‍റിയലിസ്റ്റിക് ആയപോലെ.. ബൈ ദ ബൈ കഥ ഇഷ്ടപ്പെട്ടു. ആദ്യാവസാനം സസ്പെന്‍സ് നിലനിര്‍ത്തി
ReplyDeleteനല്ല കഥ .....വ്യത്യസ്തമായ് പ്രമേയം നന്നായി പറഞ്ഞു....
ReplyDelete@സോണി ചേച്ചി, നിങ്ങള്‍ ഇടയ്ക്കു പോയപ്പോ കരുതി ശരിക്കും പോയതാണെന്ന്. . .വരവ് നന്നായി. . കവിതകള്‍ വായിക്കാറില്ല കേട്ടോ ആസ്വാധിക്കാന്‍ പറ്റാറില്ല അതുകൊണ്ടാ. . കഥകള്‍ എല്ലാം വായിക്കാറുണ്ട് പക്ഷെ. . ഇത് നന്നായി അവസാനത്തെ ആ നന്മ നന്നായി
ReplyDeleteസോണി! ഒരൊറ്റ ഇരുപ്പിന് വായിച്ചു തീര്‍ത്തു! ഇതെന്തു ജാല വിദ്യ? നീണ്ടു എന്ന് സോണി പറഞ്ഞ്ഞ്ഞുവെങ്കിലും അങ്ങനെ തോന്നിയതെ ഇല്ല...തീരെ പ്രതീക്ഷിക്കാത്ത വഴിത്തിരിവുകള്‍.. ജീവിതം പോലെ തന്നെ!!
ReplyDeleteവളവുതിരിവുകള്‍ ഒരുപ്പാട് വന്ന ഒരു കഥ. ഓരോ വളവും നിവരുന്നത് എങ്ങോട്ടാണെന്ന്‍ മുന്‍കൂട്ടി കാണാന്‍ പറ്റുമായിരുന്നില്ല.
ReplyDeleteനീളം കൂടിയെന്ന തോന്നലുണ്ടാക്കിയില്ല. പ്രതീക്ഷിക്കാത്ത സംഭവങ്ങൾ ഓരൊന്നും മനോഹരമായി കോർത്തിണക്കിയിരിക്കുന്നു. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..
ReplyDeleteനീളം കൂടുതലുണ്ട് എന്ന് എഴുത്തുകാരി പറയുന്നുണ്ടെങ്കിലും വായനയില്‍ അത് അനുഭവപ്പെടുന്നില്ല. വായനക്ക് നല്ല ഒഴുക്കും . മുന്നോട്ടു പോവാനുള്ള ആകാംക്ഷയും ഉണ്ടാക്കുന്നുണ്ട് രചനാ വൈഭവം. കഥയില്‍ ഉടനീളം പ്രകടമാണിത്.....
ReplyDeleteനല്ല കഥാതന്തു. സ്നേഹരാഹിത്യത്തിന്റെ ഈ കാലത്ത് നല്ല ഒരു സന്ദേശമാണ് കഥ വിനിമയം ചെയ്യുന്നത്. നന്മ വറ്റാത്ത മനുഷ്യസ്നേഹത്തെപ്പറ്റിയുള്ള കഥകള്‍ എക്കാലവും പ്രസക്തമാണ്.
കഥ നന്നായി. നീളം കൂടിയത് അറിഞ്ഞില്ല. കാരണം പിടിച്ചിരുത്തി വായിക്കാന്‍ പ്രേരിപ്പിച്ച സസ്പെന്സുകള്‍.
ReplyDeleteപക്ഷെ , കഥയുടെ ക്ലൈമാക്സിനു വേണ്ടി അവസാനം ഒരു നന്മ തന്നെ വേണമെന്ന് എന്താണ് ഇത്ര നിര്‍ബന്ധം. അത് എനിക്കിഷ്ടപ്പെടാത്തത് പോലെ..
(ഹാ .. എന്റെ ഇഷ്ടമല്ലല്ലോ കഥാ കാരിയുടെ ഭാവന )
വലുപ്പം കണ്ടപ്പോള്‍ ഉച്ചയ്ക്ക് ടാഗ് ചെയ്തു വച്ചു, ഇപ്പോളാണ് വായിച്ചത്.. എന്താ പറയാ..എവിടെയോ നടന്നത് കണ്ടു പറയുന്നത് പോലെ തോന്നി...
ReplyDeleteമറക്കാതെ മനസ്സില്‍ നില്‍ക്കുന്ന ഒന്ന്...
"മീരയ്ക്ക് പറയാന്‍ വാക്കുകളില്ലായിരുന്നു. അകത്തുനിന്നിറങ്ങിവന്ന മായയുടെ കണ്ണുകള്‍ നിറയുന്നതയാള്‍ കണ്ടു' ഞാനും കണ്ടു...
കഥവായിച്ചു...
ReplyDeleteവളരെ നല്ല രീതിയില്‍ പറഞ്ഞു വന്ന ഒരു കഥ.പക്ഷെ മീരയെ കണ്ടുമുട്ടുന്നതുവരെ വായിക്കാനുണ്ടായിരുന്ന ആ ഒരു വായനാ സുഖം അതിനു ശേഷം ഇല്ലാതെ പോയി എന്ന് പറയേണ്ടി വന്നതില്‍ വിഷമം ഉണ്ട് കേട്ടോ...അവിടുന്ന് ഒരു സാധാരണ കഥയായിപ്പോയോ എന്നൊരു സംശയം...കഥാകൃത്തിന്റെ സ്വാതന്ത്ര്യം തന്നെയാണ് ഒരു കഥ എങ്ങനെ ഗതി തിരിച്ചു വിടേണ്ടത് എന്ന് സമ്മതിക്കുന്നു.
എങ്കിലും..എന്റെ ഒരു അഭിപ്രായം മാത്രമാണ് കേട്ടോ.
അഭിപ്രായം തുറന്നു പറയണോ വേണ്ടയോ എന്ന് ഞാന്‍ രണ്ടു വട്ടം ആലോചിച്ചു.പിന്നെ പറയാം എന്ന് കരുതി...
എന്നിരുന്നാലും നന്മ ലോകത്ത് തന്നെ ഉണ്ട് എന്ന് ഈ കഥ ഒരിക്കല്‍ കൂടി ഒര്പ്പിക്കുന്നു എന്ന് പറയാന്‍ സന്തോഷമുണ്ട്..
എല്ലാ ആശംസകളും..
പുകയുന്ന കഥകളിലെ ഏറ്റവും നീളം കൂടിയ കഥയാണ് ഇത് എന്ന് തോന്നുന്നു. എങ്കിലും ഒട്ടും ബോറടിക്കാതെ ഒറ്റ വായനയില്‍ തീര്‍ത്തു. അഭിനന്ദനങ്ങള്‍
ReplyDeleteനീളക്കൂടുതല്‍ തോന്നിയില്ല.
ReplyDeleteപത്രപ്പരസ്യത്തില്‍ നിന്ന് നല്ല തുടക്കമായിരുന്നു. പക്ഷേ
പരമ്പരാഗതമായ രീതിയില്‍ തന്നെ കഥ അവസാനിച്ചു.
ദൈവമേ...
ReplyDeleteനല്ല കഥയെന്നല്ല...
നല്ല ജീവിതമെന്നും നല്ല മനുഷ്യരെന്നും....!!!
സ്നേഹത്തിന്റെ ഇത്രത്തോളം പോന്ന അര്‍ത്ഥ തലങ്ങളെ കണ്ടെത്താനും ഭാവ തീവ്രമായി അവതരിപ്പിക്കാനും അത്ര തന്നെ സ്നേഹവും കനിവുമുള്ള ഹൃദയം തന്നെ വേണം...!
ഒരു ചെറിയ കഥാതന്തു മനോഹരമായി വികസിച്ച്, ഏറെ സന്ദര്‍ഭങ്ങളിലൂടെ താല്പര്യം ജനിപ്പിച്ചു, മികച്ച കയ്യോതുക്കത്തോടെ പറഞ്ഞു വെച്ചപ്പോള്‍ അടുത്തിടെ വായിച്ച മികച്ച ഒരു കഥയായി മാറിയിരിക്കുന്നു... അഭിനന്ദനങ്ങള്‍ കഥാകാരീ...
കഥ കാടു കയറിപ്പോയി..
ReplyDeleteഈ കഥ ആദ്യം വന്നു വായിച്ചത് ഞാന്‍ ആയിരുന്നു. അപ്പോള്‍ ഒരു കമെന്റ് പോലും ഉണ്ടായിരുന്നില്ല. വിശദമായ അഭിപ്രായം പോസ്റ്റ് ചെയ്യാനുള്ളത് കൊണ്ടാണ് വൈകിയത്. അപ്പോളേക്കും എന്‍റെ കമെന്റിന്റെ സ്ഥാനം 18 എന്ന അക്കത്തിലെക്കെത്തിയിരിക്കുന്നു..സ്വല്‍പ്പം വിഷമമായി..സാരല്യ..
ReplyDeleteകഥ ആദ്യ ഖണ്ഡികയില്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ തന്നെ ഒരു പുതുമ തോന്നി. പ്രത്യേകിച്ചു ആ പരസ്യം നായകന്‍ വായിക്കുന്ന സമയത്ത്. പിന്നീടു കുറച്ചു നേരത്തേക്ക് നായകനെ മാത്രം ചുറ്റി പറ്റി അല്പം കൂടുതല്‍ വിവരണം കൊടുത്തത് ചെറിയ മടുപ്പ് തോന്നിച്ചു. ആദ്യത്തെ പുതുമ കെട്ടടങ്ങിയ പോലെയായി. അയാള്‍ ആലോചിച്ചു, അയാള്‍ ഓര്‍ത്തു, അയാള്‍ക്ക് തോന്നി, അയാള്‍ അനുഭവിച്ചു, അയാള്‍ അത് ചെയ്തു ഇത് ചെയ്തു , എന്നൊക്കെ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടേ ഇരിക്കുമ്പോള്‍ അല്പം ബോറടിക്കാന്‍ തുടങ്ങി.
പക്ഷെ , പിന്നീട് പരസ്യത്തിലെ നമ്പറിലേക്ക് വിളിക്കാന്‍ തീരുമാനിച്ച ആ നിമിഷം മുതല്‍ വായനക്കാരനെ മുഴുവന്‍ വായിപ്പിച്ചേ വിടൂ എന്ന തരത്തിലേക്ക് കാര്യങ്ങള്‍ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിച്ചു. ഹൃദയ മിടിപ്പുകള്‍ കൂടി..നായകനും നായികയും കൂടി കണ്ടു മുട്ടുന്ന കഥാ പശ്ചാത്തലം അതിമനോഹരമായി വര്‍ണ്ണിച്ചു. നല്ല നിരീക്ഷണ ബോധമുള്ള ഒരാള്‍ക്ക് മാത്രം വിവരിക്കാന്‍ സാധിക്കുന്ന രീതിയില്‍ കഥാപാത്രങ്ങളുടെ ഓരോ ചലനവും അപ്പോളത്തെ ഭാവ പ്രകടനങ്ങളും നന്നായി വരച്ചു കാണിച്ചു. നായിക ഐസ് ക്യൂബ് സ്ട്രോ കൊണ്ടിളക്കുന്നതും, പിന്നീട് വീട്ടില്‍ ചെന്നെത്തിയപ്പോള്‍ ചാരു വരച്ച ചിത്രങ്ങള്‍ ഫാന്‍ കാറ്റില്‍ പരന്നതും എല്ലാം ചില ഉദാഹരണങ്ങള്‍ മാത്രം..
അതെ സമയത്തും , വീണ്ടും ഒരു ചിന്ത വായനക്കാരനെ മുഷിപ്പിച്ചു. ഭാര്യയും കുട്ടിയും മരിച്ച് കുറെ കാലത്തോളം അവരുടെ ഓര്‍മകളുമായി ജീവിക്കുംബോളും, പലരും പല കല്യാണത്തിനു നിര്‍ബന്ധിച്ചിട്ടും വിവാഹം കഴിക്കാന്‍ തയ്യാറാകാത്ത ഒരാള്‍ ഇത്തരം ഒരു പരസ്യവാചകം കണ്ടിട്ട് ഒരു സ്ത്രീയെ കാണാന്‍ ഒരുമ്പെട്ട് ഇറങ്ങി തിരിക്കുക എന്നൊക്കെ വച്ചാല്‍...ആ, പിന്നെ ഒക്കെ ഒരു നിയോഗമായിരിക്കാം എന്ന ചിന്തയില്‍ വീണ്ടും വായന തുടര്‍ന്നു. അവിടെ വീട്ടില്‍ ചെന്ന് കാണുമ്പോള്‍ നായകന്‍റെ പഴയ കാല കാമുകിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ , പിന്നെ രണ്ടു പേരുടെയും ട്രാജഡി കഥകളും കൂടി ഇടയ്ക്കു കയറി വന്നപ്പോള്‍ ഇനി എന്താകും എന്ന ആകാംക്ഷ വീണ്ടും കൂടി. കഥാവസാനം , ഉചിതമായ തീരുമാനം എടുത്ത നായകന്‍ , നന്മയുടെ മൂല്യത്തെ കഥയിലേക്ക് മുഴുവനായി ആവാഹിച്ചെടുത്തു.
തീര്‍ത്തും വളരെ പുതുമയുള്ള ഒരു കഥയായി നിസ്സംശയം പറയാം ഇതിനെ..ആശംസകള്‍..അഭിനന്ദനങ്ങള്‍...
ഒരു സംശയം ചോദിക്കാന്‍ ആഗ്രഹിക്കുന്നു.
1. കഥയില്‍ ആകെ മൊത്തം ഒരു ട്രാജഡി ആദ്യം മുതലേ പറഞ്ഞു വന്നത് , ഇത്തരത്തില്‍ ഒരു കഥാവസാനം മുന്‍പില്‍ കണ്ടു കൊണ്ട് തന്നെയായിരുന്നോ ? നായകനും നായികക്കും ട്രാജഡി സംഭവിച്ചാല്‍ മാത്രമേ അവസാനം അവരെ തമ്മില്‍ ഒന്നിപ്പിക്കാന്‍ സാധിക്കൂ എന്ന ഒരു ധാരണ ശരിയാണോ ?
വായിച്ചു , കാലാതീതമായ ആശയം !
ReplyDeleteചിലയിടങ്ങളില്‍ അതിഭാവുകത്വം അടിച്ചേല്‍പ്പിക്കപ്പെടുന്നതായി തോന്നി .
ഇനിയും എഴുതുക , അഭിനന്ദനങ്ങള്‍ !!
നല്ല കഥ
ReplyDeleteകഥക്ക് ഒരു പൈങ്കിളി ടച്ച് ഉള്ളതു പോലെ..!
ReplyDeleteആദ്യം വായിച്ചു തുടങ്ങിയപ്പോള്‍ ഇതെങ്ങോട്ടാ പോക്ക് എന്നു മനസിലായില്ല. ഏതായാലും അവസാനം മനസു വിഷമിപ്പിക്കാതെ നിര്‍ത്തിയതിനു ഒരു പ്രത്യേക നന്ദി.
ReplyDeleteഅല്ല ഒരു കാര്യം ചോദിച്ചോട്ടെ ഓരോരുത്തരുടെയും മാനസികചലനങ്ങള്‍ എങ്ങനെയാണ് ഇത്ര സുന്ദരമായി ഭാവനയില്‍ കാണാന്‍ ലഴിയുന്നത്?
സ്റ്റഡി ലീവിനിടയില്‍ അച്ഛന്‍ മരിച്ചു
ReplyDeleteഏറെ വൈകാതെ അമ്മയും മരിച്ചു. ക്യാന്‍സര്‍ ആയിരുന്നു.
അധികം താമസിച്ചില്ല. ഭര്‍ത്താവിനെ ആരോ കുത്തിക്കൊന്നു.
ദാരിദ്ര്യം മൂലം നായികയുടെ അനിയത്തിക്ക് വേശ്യ ആവേണ്ടി വന്നു.
നായകന്‍റെ ഭാര്യയും മക്കളും ബൈക്കപകടത്തി മരിച്ചു
നായികക്ക് ലുക്കീമിയ .
ഒടുവില്‍ നായികയും മരിച്ചു
അങ്ങിനെ മായും നായകനും ഒന്നിച്ചു.
ഹോ വല്ലാത്ത കഥ. ഇത് മധുമോഹന് കൊടുത്താല്‍ അഞ്ചു വര്‍ഷത്തേക്ക് ഓടുന്ന ഒരു മെഗാ സീരിയല്‍ ആക്കാം :)
കഥയുടെ തുടക്കം കസറി. പിന്നീട് ആയാല്‍ മായയെ കാണുന്നത് വരെ മാത്രമേ വായിക്കാനുള്ള ആകാംക്ഷ നിലനിര്‍ത്താനായുള്ളൂ. ഇത്തരം കഥകളുടെ സ്കോപ് എഴുതുന്നതിനു മുമ്പേ രണ്ടു വട്ടം ആലോചിക്കണം എന്നാണു എന്റെ പക്ഷം.
>>പിന്നീട് "ആയാല്‍" മായയെ കാണുന്നത് വരെ<<<
ReplyDeleteഎന്നത് "അയാള്‍" മായയെ കാണുന്നത് വരെ എന്ന് തിരുത്തി വായിക്കാനപേക്ഷ
വിചാരിക്കാത്ത ഒരു ക്ലൈമാക്സ്
ReplyDeleteനന്നായിട്ടുണ്ട്
കഥ വായിച്ചു. ആശംസകള്‍
ReplyDeleteപോസ്റ്റ് മോഡേണ്‍ കഥകളോടാണെനിക്ക് വളരെ ഇഷ്ടം...
ReplyDeleteഎന്ന് വെച്ചാല്‍ ക്രമരഹിതമായ കഥകളോട്....
ഇത് കൃത്യമായ ക്രമമുള്ള കഥയാണ്.. എന്നിട്ടും ഒത്തിരി ഇഷ്ടമായി..
തുടക്കത്തില്‍ ഇരുന്ന് വായിക്കാന്‍ പ്രേരിപ്പിച്ചത് കല്യാണ പരസ്യത്തിലെ
വ്യതിരിക്തത തന്നെയായിരുന്നു....
എന്തായാലും കഥ ഇഷ്ടപ്പെട്ടു... നല്ല ടാലന്റ് ഉണ്ട് കഥയെഴുത്തില്‍..
ഭാവുകങ്ങള്‍ നേരുന്നു..
മടിച്ചു മടിച്ചു വായിക്കാന്‍ തുടങ്ങീട്ട്.., പിന്നെ.., ഒറ്റവീര്‍പ്പിന് അവസാന വരിയിലെത്തീട്ടാ കണ്ണെടുത്തെ.
ReplyDeleteഇഷ്ടായീ....!
നീണ്ട് പോയി എന്ന് പറയുന്നുണ്ടെങ്കിലും വായനയിൽ അങ്ങിനെ തോന്നിയില്ല.. കഥയിലെ ചില ട്വിസ്റ്റുകൾ അക്ബർ ഭായ് പറഞ്ഞപോലെ ചില സീരിയലുകളെ ഓർമിപ്പിക്കുന്നു..!
ReplyDeleteനീളം കൂടിയെന്ന തോന്നലുണ്ടാക്കിയില്ല കഥ വായിച്ചപ്പോള്‍ ....!
ReplyDeleteഒഴുക്കോടെ വായിക്കാന്‍ സാധിച്ച നല്ലൊരു കഥ സോണി ...!
ക്ലൈമാക്സ് കൊള്ളാം ട്ടോ ...!!
കഥയെ സാങ്കേതികമായി വിലയിരുത്താന്‍ ഉള്ള കഴിവ് ഇല്ല.
ReplyDeleteലളിതമായി പറഞ്ഞ ഒരു സാധാരണ കഥ മുഷിവോന്നും കൂടാതെ വായിച്ചു. കഥക്ക് ചില സീരിയല്‍ കഥകളോട് സാമ്യം തോന്നി എന്നത് സത്യം. പക്ഷെ വിരസത തോന്നിയില്ല.
സോണിയുടെ ഇത് വരെ വായിച്ച കഥയിലും കവിതയിലും കണ്ട വാക്കുകളുടെ വിന്യാസ രീതിയും വ്യത്യസ്തമായ അവതരണ ശൈലിയും ഇതില്‍ കാണാന്‍ കഴിഞ്ഞില്ല എന്നത് പറയാതെ വയ്യ. ആശംസകള്‍
കഥ ഇഷ്ടപ്പെട്ടു.
ReplyDeleteഎന്നാലും അവസാന ഭാഗം കുറച്ചു കൂടെ ഭംഗിയാക്കാമായിരുന്നു എന്ന് തോന്നി.
പെണ്ണ് കാണുവാന്‍ വീട്ടില്‍ ചെല്ലുന്നത് വരെയുള്ള കഥയുടെ ഭംഗി പിന്നീടുള്ള വരികളില്‍ കണ്ടില്ല
പുരുഷന്റെ ഇനിഷ്യല്‍ ആണോ തല്പ്പുരുഷന്‍ ? അതോ ഇരട്ടപ്പേരോ? എന്തായാലും കഥ നന്നായി ഇഷ്ടപ്പെട്ടു ..
ReplyDeleteചെറുകഥയെ എത്ര സൂഷ്മമായി കൈകാര്യം ചെയ്തിരിക്കുന്നുവെന്നു കണ്ടു ഞാന്‍ മനസിലാക്കുകയായിരുന്നു.!!
ReplyDeleteഓരോ ചെറിയ വിവരണത്തിലും വായനക്കാരന്റെ മനസിലേയ്ക്ക് സിനിമയില്‍ പകര്‍ത്തുന്ന ഒരു ഷോട്ട് പോലെ ദൃശ്യങ്ങള്‍ പകര്‍ന്നുതന്ന എഴുത്ത്! സത്യത്തില്‍ കഥയുടെ പോക്ക് ഞാന്‍ ശ്രദ്ധിച്ചതേയില്ല ഞാന്‍ വരികള്‍ ചികയുകയായിരുന്നു.
എനിക്ക് അത്ഭുതം തോന്നി.!
അഭിനന്ദനങ്ങള്‍ സോണിചേച്ചി!!!!!!!
കഥ വായിച്ചു.
ReplyDeleteആശംസകള്‍.
ഒരുപാടുനാളായി ഇത്രടം വന്നിട്ട്.
ReplyDeleteപഴയ ശൈലിയില്‍നിന്ന് ഒരുപാടു മാറിയ കഥ..!
ഇഷ്ട്ടായി.
ന്നാലും ആ പഴയ രീതിയോടണ് അടുപ്പം കൂടുതല്‍.
ആശംസകള്‍ നേരുന്നു.
എന്റെ സ്വഭാവമനുസരിച്ച് ആദ്യം കഥയുടെ നീളം നോക്കിയിട്ടാണ് വായിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക. എന്താന്നറിയില്ല, ഇത് പതിവു തെറ്റിച്ച് വായന തുടങ്ങി. ഉച്ചക്കഞ്ഞി കുടിക്കാനുള്ള സമയം തീർന്നു. കഥ കഴിയുന്നില്ല.
ReplyDeleteഎന്തായാലും മീരയെ കാണുന്നതു വരെ നല്ല ഒഴുക്കും പുതുമയും ഫീൽ ചെയ്തു. പക്ഷേ അവസാനിപ്പിച്ചത് സാധാരണ മട്ടിലായിപ്പോയെന്നു തോന്നുന്നു. നല്ല മനസ്സുള്ളവർ ഇങ്ങനെയൊക്കെയേ ക്ലൈമാക്സ് രൂപപ്പെടുത്തൂ എന്ന് ഞാൻ സമാധാനിച്ചോളാം. ആശംസകൾ
പിന്നൊരു സംശയം: “കുളിച്ച് ഷേവ് ചെയ്ത് പുറത്തേയ്ക്കിറങ്ങി” എന്നെഴുതിയത് ശരിയായോ?
ഷേവ് ചെയ്തിട്ടല്ലേ കുളിക്കുക? എനിക്കീ രണ്ട് ശീലവും ഇല്ലെങ്കിലും ഏതാ ശരീന്നൊക്കെ അറിയാട്ടോ....:))))
ബ്ലോഗർമാൻ സ്പിരിറ്റിൽ പ്രതീക്ഷയർപ്പിച്ചു കൊണ്ട് വീണ്ടും ആശംസകളോടെ ഒരു പാവം ബ്ലോഗർ.
വലിയ കഥകള്‍ വായിക്കാന്‍ ക്ഷമയില്ലാത്തവനാണ്, പക്ഷെ വായിച്ചു ക്ലൈമാക്‍സ് അറിയാന്‍ വേണ്ടി :-) പുതുമയോടെ അവതരിപ്പിച്ചതിന് ആശംസകള്‍!!
ReplyDeleteകിരണ്‍
ക്ഷമയോടെ ധൃതി കൂട്ടാതെ ഇത്രേം എഴുതിയതിനും, സ്പെഷല്‍ അനുമോദനം :)
ReplyDeleteനന്നായിരിക്കുന്നു, ഒരുപാട്... ഒട്ടും മടുപ്പിക്കാതെ വായിക്കാന്‍ കൂടുതല്‍ പ്രേരിപ്പിച്ചു കൊണ്ടുള്ള എഴുത്ത്.. പറയാന്‍ മറന്നു ഞാനീ ലോകത്തില്‍ പുതുതായാണ്.. ഇതുപോലെ എഴുതാനോന്നിം അറിയില്ലെങ്കിലും വായിക്കാന്‍ ഒരുപാടിഷ്ടമാണ്.. നന്ദി മനസ്സില്‍ ഒരല്പം നന്മ വിതച്ച വാക്കുകള്‍ക്ക്..
ReplyDeleteതുടക്കത്തില്‍ കൊടുത്ത പത്രപരസ്യം നായകനില്‍ ആകാംക്ഷയുണ്ടാക്കിയത് പോലെ തുടര്‍ന്ന് വായിക്കാന്‍ വായനക്കാര്‍ക്കും ആവേശം തരുന്നു ..
ReplyDeletevalare manoharamayi paranju...... bhavukangal...... blogil puthiya post........ SNEHAMAZHA....... vaayikkane..........
ReplyDeleteആദ്യം വെറുതെയൊന്നോടിച്ചുവിടാനോങ്ങിയതാ.. പിന്നെ ആദ്യംമുതല്‍ത്തന്നെ ആസ്വദിച്ചുവായിച്ചു. വലുപ്പമൊന്നുമൊരുപ്രശ്നമല്ല. നന്നായിട്ടുണ്ട്.
ReplyDeleteസോണി.... ഇവിടെ ഈ ബ്ലോഗ് ലോകത്ത് കണ്ടതിലും പരിചയപ്പെട്ടതിലും സന്തോഷം.
ReplyDeleteനന്നായിട്ടുണ്ട് . ആശംസകള്‍
ReplyDeleteഭാവുകങ്ങള്‍.........., ബ്ലോഗില്‍ പുതിയ പോസ്റ്റ്...... പ്രിത്വിരാജ് സിംഹാസ്സനത്തില്‍, മുല്ല മൊട്ടും മുന്തിരി ചാറുമായി ഇന്ദ്രജിത്ത്....... വായിക്കണേ............
ReplyDeleteനല്ല കഥ.
ReplyDeleteഅഭിനന്ദനങ്ങള്‍ :)
വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു നീറ്റല്‍.. നല്ല കഥ..
ReplyDeleteആദ്യമായാണ് ഈ ബ്ലോഗ് വായിക്കുന്നത്.. നല്ല വായനാനുഭവം. നല്ല ഡിസൈന്‍ ... എല്ലാ ആശംസകളും.
ReplyDeleteഈ അടുത്ത കാലത്തൊന്നും ഇത്രയും മനോഹരമായ ഒരു കഥ ഞാന്‍ വായിച്ചിട്ടില്ല..
ReplyDeleteഒരു സ്ഥലത്ത് പോലും ബോറടിച്ചില്ല.. നീളം കൂടുതല്‍ എന്ന് തോന്നിയില്ല എന്ന് മാത്രമല്ല, അവസാനിക്കാതിരുന്നെങ്കില്‍ എന്ന് പോലും ആഷിച്ചു പോയി..അത്രമേല്‍ മനോഹരം.. ഭാവുകങ്ങള്‍..
http://kannurpassenger.blogspot.in/2012/07/blog-post_19.html
തിന്മ ആധിപത്യം നേടിയ ലോകത്ത് നന്മയുടെ പ്രതിരൂപമായ ഒരാള്...കഥ നന്നായി...നല്ല ഒഴുക്കുണ്ട്...പക്ഷെ ഒരു സിനിമാക്കഥ പോലെ തീര്ത്തും നാടകീയമായി പോയില്ലേ എന്നൊരു സംശയം
ReplyDeleteഎത്ര നന്നായി പറഞ്ഞു തീര്‍ത്തു ഈ കഥ ..ശരിക്കും മനസ്സ് തൊടുന്ന എഴുത്ത് ...
ReplyDeletegood one.. :)
ReplyDeleteഞാനിവിടെ എത്തിപ്പെട്ടതിപ്പോഴാ.. കഥ പറഞ്ഞ രീതി ഒത്തിരിയിഷ്ടായി. എഴുതിയത് സോണിയായതുകൊണ്ട് കഥയില്‍ ഞാനിതില്‍ കൂടുതല്‍ പ്രതീക്ഷിച്ചു എന്നത് നേര്.
ReplyDeleteManassum, kannukalm niranju.... kadha theernnappol... Valare manoharam, Hrudaya sparshi..
ReplyDeleteമുന്പൊരു കഥ വായിച്ചു - യന്ത്രക്കഥ - അതിനോട് തുലനം ചെയ്തു പറയാം ... മുകളിൽ ആരെന്ത് പറഞ്ഞാലും ... വലിച്ചു നീട്ടിയ കഥ ... ഒരു സാദാ .. അത്രമാത്രം . തെറ്റ് കരുതരുത് ... നേരെയാക്കാനാണ് :)
ReplyDelete