Monday, May 27, 2013

ആലിലവയറുള്ള പെണ്‍കുട്ടി


'സ്ലിം ബ്യൂട്ടിയാക്കണേ...' ന്നുള്ള നിരന്തരമായ പ്രാര്‍ത്ഥന കേട്ടാണ് ദൈവം അവള്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ടത്‌.

അതിയായ സന്തോഷത്തോടെ ദൈവത്തെ തൊഴുത്‌ അവള്‍ പറഞ്ഞു, "എത്രയൊക്കെ ശ്രമിച്ചിട്ടും തടി കുറയുന്നില്ല, ഇനി അങ്ങ് നേരിട്ട് വിചാരിച്ചാലേ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ."

"എന്താണ് കുട്ടീ, നിനക്കു വേണ്ടത്‌?"  ദൈവം ചോദിച്ചു.

"എനിക്ക് 36-24-36 അളവില്‍ സ്ലിമ്മാവണം. ആ മാലിനീനായരുടെ പോലുള്ള ആലിലവയറും വേണം."

ദൈവം ഒന്ന് സംശയിച്ചു. "ഷെയ്പ് ഓക്കേ, എന്നാല്‍ മാലിനീടെ പോലുള്ള വയര്‍ എന്നൊക്കെ പറയുമ്പോള്‍... നീ ശരിക്കാലോചിച്ചിട്ടുതന്നെയാണോ പറയുന്നത്? അതിന്‍റെ ഭവിഷ്യത്തുകള്‍ എന്തായിരുന്നാലും അനുഭവിക്കാന്‍ തയ്യാറാണോ?"

"തയ്യാറാണ് ദൈവമേ... എനിക്ക് അവളുടെ പോലുള്ള വയര്‍ തന്നെ വേണം. എന്തുഭംഗിയാ കാണാന്‍..."

"ശരി, അങ്ങനെയാവട്ടെ..." ദൈവം മറഞ്ഞു.

ഒരു നിമിഷത്തില്‍ തനിക്ക് പെര്‍ഫക്റ്റ് ബോഡി ഷെയ്പും ആലിലവയറും കൈവന്നതുകണ്ട് അവള്‍ അതിയായി സന്തോഷിച്ചു.

എന്നാല്‍ ദൈവത്തിനുമാത്രമേ അറിയുമായിരുന്നുള്ളൂ, മാലിനിയുടെ അടിവയറിനുള്ളില്‍ തരിശായിപ്പോയൊരു ഗര്‍ഭപാത്രവും, നാലുവര്‍ഷങ്ങള്‍ക്കപ്പുറം മുളപൊട്ടാനിരിക്കുന്ന അര്‍ബുദത്തിന്‍റെ വിത്തുകളുമുണ്ടായിരുന്നെന്ന്...

(26..05..2013)

25 comments:

  1. ഷേയ്പ് മാത്രമല്ലേ ആ കുട്ടി ചോദിച്ചുള്ളൂ
    അതിന് എന്തൊക്കെയാണ് ബോണസ് ആയി കിട്ടിയത്!!
    ചിലപ്പോ ദൈവത്തിനും ഒരു വ്യവസ്ഥയില്ല

    ReplyDelete
  2. ഈ കഥ വായിച്ചപ്പോള്‍, ഇവിടെ എന്നോടൊപ്പം ജോലി ചെയ്യുന്ന ഒരാള്‍ പറഞ്ഞ ഒരു കാര്യമാണ്, "Remember what you ask for, may be the gift pack will be too heavy..."

    ReplyDelete
    Replies
    1. ഇത് കലക്കൻ കമന്റ്‌.. :)

      Delete
  3. പാവം!

    Mubi യുടെ കമന്റിനു ഒന്നൂടെ അടിവരയിടുന്നു.

    ReplyDelete
  4. ഈ ദൈവത്തിന്റെ ഒരു കാര്യം ........... (ചോദ്യങ്ങള്ക്ക് വ്യക്തത ഉണ്ടാവട്ടെ ല്ലേ ...)

    ReplyDelete
  5. താ പറയുന്നേ,പണി ചോദിച്ചു വാങ്ങുക എന്ന്.. :)


    നന്നായി... ഭാവുകങ്ങൾ.. :)

    ReplyDelete
  6. ഇതാണു ഞാൻ ആരോടും ഒന്നും ചോദിക്കാത്തത്‌ :(
    നന്നായിരിക്കുന്നൂ ട്ടൊ..nice thought

    ReplyDelete
  7. നിങ്ങൾ തിരിച്ചു വന്നു താങ്ക്സ് സോണി

    ReplyDelete
  8. ദൈവങ്ങള്‍ അങ്ങിനെയാണ് - വരം ചോദിക്കുമ്പോള്‍, ചോദിക്കാത്ത ദുരന്തങ്ങളെ ഒളിപ്പിച്ചുവെച്ച് വരം തന്നു കളയും. പാവം മനുഷ്യര്‍ ദൈവത്തെ വല്ലാതെ വിശ്വസിച്ച് ദുരന്തങ്ങളുടെ കാണാക്കയത്തില്‍ വീണു പിടയും, അവിടെ കിടന്നും അവര്‍ ദൈവത്തെ വിളിക്കും. ദൈവങ്ങള്‍ ഇങ്ങിനെയാണ് അവരുടെ അപ്രമാദിത്വം സ്ഥാപിച്ചത്....

    ചതിക്കും എന്ന് അനുഭവങ്ങളിലൂടെ പഠിച്ചതോടെ ദൈവങ്ങളെ ഞാന്‍ വിളിക്കാതായി......

    ചെറിയ വരികളില്‍ നന്നായി എഴുതി.....

    ReplyDelete
  9. എന്നാലും കരീനയുടെ സീറോ വേസ്റ്റ് ചോദിക്കഞ്ഞത് മോശമായിപ്പോയി.

    ReplyDelete
  10. എല്ലാ അറിയാവുന്ന ദൈവത്തിനേം വിശ്വസിക്കാന്‍ വയ്യാണ്ടായോ ദൈവമേ...

    ReplyDelete
  11. മിഥോളജി ഇഷ്ടായിട്ടാ -- ചതിയൻ ദൈവം :(

    ReplyDelete
  12. ഹാഹാഹാഹാ ഗംഭീരൻ സംഭവാ ട്ടോ.....
    നല്ല രസായി ആ പ്രാർത്ഥനയും ദൈവത്തിന്റെ ചോദ്യവും.!
    ആശംസകൾ.

    ReplyDelete
  13. സൂചി മേടിച്ചാൽ റ്റീവി ഫ്രീ കൊടുക്കുന്ന ഇക്കാലത്ത് ദൈവമായിട്ടെന്തിന് കുറക്കണം..

    ReplyDelete
  14. ബാലരമയിലും മറ്റും വരാറുള്ള വനദേവതയും മരംവെട്ടുകാരനും പോലുള്ള കഥകളുടെ നിലവാരമേ അനുഭവപ്പെട്ടുള്ളു. എടുത്തു പറയാവുന്നത് മേമ്പൊടിയായുള്ള ആക്ഷേപഹാസ്യം മാത്രം.

    ReplyDelete
  15. എന്നാലും ദൈവമേ ഇതല്പം കടുത്തുപോയി. നമുക്കുള്ളത് കൊണ്ട് തൃപ്തിപ്പെടാത്തവർക്ക് ഇതല്ല ഇതിനപ്പുറവും കിട്ടണം

    ReplyDelete
  16. നമ്മുടെ ആഗ്രഹങ്ങൾ അതിരു കടക്കുമ്പോൾ
    ചിലപ്പോൾ ഇതും ഇതിലപ്പുറവും സംഭവിക്കാം
    എന്നൊരു താക്കീത് ഇവിടെ ഈ മിനിക്കഥയിൽ
    ധ്വനിക്കുന്നു. നന്നായി. എഴുതുക അറിയിക്കുക

    ReplyDelete
  17. എന്നാലും ദൈവം കാണിച്ചത്‌ ഇത്തിരി തോന്ന്യവാസമായിപ്പോയി....
    ശരിക്കും ആരാ ഈ മാലിനി നായര്‍

    ReplyDelete
  18. അവരവര്‍ അര്‍ഹിക്കുന്നതേ ചോദിക്കാവൂ,
    ഗുണപാഠകഥ ഇഷ്ടമായി..

    ReplyDelete
  19. eeswaran vaarikkori kodukkannavan aanennu parayunnathithinaalaavum....
    manoharamaaya kuttikkadha..

    ReplyDelete
  20. ആശയാണെല്ലാക്ലേശങ്ങൾക്കും കാരണം.

    ReplyDelete