പ്രിയനേ,
ഒറ്റജനാലയുള്ള എന്‍റെ മുറിയില്‍ ഇന്നലെ വളരെ വൈകിയാണ് ഞാന്‍ ഉറങ്ങിയത്. ഒരുപാടൊരുപാടുനേരം ഞാന്‍ നിന്നെയോര്‍ത്ത് കിടന്നു. നിന്റെ മുഖവും, എന്നെ നോക്കുമ്പോള്‍ നിന്റെ കണ്ണുകളിലെ തിളക്കവും, നമ്മുടെ സംസാരങ്ങള്‍ക്കിടയില്‍ ഉതിര്‍ന്നു വീഴുന്ന നിന്റെ ചിരിയും...
നിന്റെ കൈവിരലുകളിലെ നേര്‍ത്ത വരകള്‍ എണ്ണിക്കൊണ്ടാണ് ഇന്നലെ ഉറങ്ങിയത്. ഇലഞ്ഞിപ്പൂക്കള്‍ വീണുകിടക്കുന്ന വഴിയിലൂടെ നാം നടക്കുകയായിരുന്നു. മഞ്ഞുനിറമുള്ള ഉടുപ്പുകളിട്ട രണ്ടു കൊച്ചുപെണ്‍കുട്ടികള്‍ നമ്മെ കടന്നുപോയി. അവര്‍ നിന്നെമാത്രം നോക്കി പുഞ്ചിരിച്ചപ്പോള്‍ അസൂയമൂത്ത് ഞാന്‍ വഴക്കുണ്ടാക്കുന്ന നേരത്താണ് അലാം അടിച്ചത്. ഉണരുമ്പോള്‍ എന്റെ കൈവിരലുകളില്‍ ആ ഇലഞ്ഞിപ്പൂക്കളുടെ സുഗന്ധം... നീ വിശ്വസിക്കുമോ എന്തോ.
ഇന്ന് കാണുമോ? ഇപ്പോള്‍ ഞാന്‍ ഉണരുന്നത് നിന്നെ കാണാമല്ലോ എന്ന സന്തോഷത്തിലാണ്. ഉറങ്ങുന്നത് രാത്രിയുടെ കാത്തിരിപ്പിന്റെ ക്ഷീണം സഹിക്കാനാവാത്തതുകൊണ്ടും, ഈ രാത്രി പുലരുമ്പോള്‍ പകലാവുമല്ലോ എന്ന പ്രതീക്ഷയിലും. നീയും ശ്വസിക്കുന്ന വായുവാണല്ലോ എന്നതുകൊണ്ടാണ് ഞാന്‍ ശ്വസിക്കുന്നതുപോലും. എന്റെ പ്രിയനേ, പുല്‍ക്കൊടിയോടും, മണല്‍ത്തരികളോടും മാത്രമല്ല, എന്നെ കടിക്കുന്ന ഉറുമ്പിനോടും കൊതുകിനോടും പോലും എനിക്കിപ്പോള്‍ സ്നേഹമാണ്. എന്റെയുള്ളില്‍ നിറഞ്ഞു തുളുമ്പുന്ന നിന്നോടുള്ള സ്നേഹം...
രാവിലെ പത്രത്തിലെ ചരമകോളത്തില്‍ മാളൂട്ടി എന്നൊരു പേരുകണ്ട് ഞാന്‍ ഞെട്ടി... സ്നേഹം കൂടുമ്പോള്‍ നീയെന്നെ അങ്ങനെയല്ലേ വിളിക്കുക. അതുപോലെ ഒരു ദിവസം എന്റെ പേര് നീ കാണേണ്ടിവന്നാല്‍... ഇല്ലെടാ, ഞാന്‍ പിന്നെയേ പോവൂ, നിനക്ക് ശേഷം. അപ്പോള്‍ എന്നെക്കുറിച്ചോര്‍ത്ത് നിനക്ക് വേദനിക്കേണ്ടിവരില്ലല്ലോ. എന്റെ പ്രാര്‍ത്ഥനകള്‍ ഇനി അതിനു വേണ്ടിയാണ്.
എന്റെ കണ്ണുകള്‍ നനയുന്നുണ്ട്...
സന്തോഷവും സങ്കടവും വന്നാല്‍ മാത്രമല്ല, സ്നേഹം കൂടിയാലും ഇപ്പോഴിപ്പോള്‍ എന്റെ കണ്ണുകള്‍ നിറയുന്നു... നീയതറിയുന്നുണ്ടോ?
എന്നും നിന്റേതുമാത്രമായിരിക്കട്ടെ ഞാന്‍...
ഒരുപാട് സ്നേഹത്തോടെ,
നിന്റെ സ്വന്തം....