സമയം ഏതാണ്ടൊരു പാതിരാ,
പാതിരാമുക്കാല്‍ കഴിഞ്ഞിട്ടുണ്ടാവും. അമീബ ഇര
പിടിക്കാനിറങ്ങുകയായിരുന്നു. വയസ്സായി വയ്യാതായിരിക്കുന്നു. എന്നാലും വിശപ്പ്
സഹിക്കാന്‍ കഴിയുന്നില്ല. തിന്നാനൊന്നും കിട്ടിയില്ലെങ്കിലും വേണ്ടില്ല, ഇതുപോലെ മറ്റൊരാളെക്കൂടി കണ്ടിരുന്നെങ്കില്‍ വിശപ്പുകളെപ്പറ്റി സംസാരിച്ചെങ്കിലും
ആശ്വസിക്കാമായിരുന്നു.
കുറേ കഴിഞ്ഞപ്പോള്‍ ഏതോ ഒരു ജീവി കുണുങ്ങിക്കുണുങ്ങി അമീബയുടെ അടുത്തുകൂടി പോയി. ഏതു സ്പീഷിസ് ആണെന്നറിയില്ല, കണ്ടിട്ടൊരു പെണ്ണിനെപ്പോലുണ്ട്. പിന്നിലൂടെ ചെന്ന് തട്ടത്തിലൊന്നു പിടിച്ചു. കുണുങ്ങി തിരിഞ്ഞുനിന്നു, നാണിച്ച് തട്ടം വലിച്ച് മുഖം പാതി മറച്ചു. അമീബയ്ക്ക് സന്തോഷമായി.
“എവിടെയാ വീട്?”
കുണുങ്ങി മരക്കൂട്ടത്തിനിടയിലേയ്ക്ക് വിരല്‍ ചൂണ്ടി.
“ആ, ഞാനവിടെ വന്നിട്ടുണ്ട്”
കുണുങ്ങി തിരിഞ്ഞ് ചുവടുകള്‍ വച്ചു. അങ്ങനെ വിട്ടാ പറ്റുവോ.. അമീബ പിന്നാലെ ചെന്നു.
“അവിടെ ചന്ദ്രനും ശനിയുമില്ലേ, വലിയ ബിസിനസ്സുകാര്‍, എന്റെ ബന്ധുക്കളാണ്.” കുണുങ്ങി ഒന്ന് ചിരിച്ചു.
“പാട്ടൊക്കെ എഴുതുമോ? നാലഞ്ചുവര്‍ഷത്തിനകം ‘ഏകകോശങ്ങളുടെ മൊഹബ്ബത്ത്” എന്ന പേരില്‍ ഞാനൊരു ആല്‍ബം ഇറക്കുന്നുണ്ട്. നല്ല കുറച്ചുവരികള്‍ തന്നാല്‍ നമുക്കതില്‍ ഈണമിട്ടു ചേര്‍ക്കാം. ട്യൂണിംഗിന് ഞാന്‍ ബെസ്റ്റാ...”
കുണുങ്ങി മൊഴിഞ്ഞു, “അപ്പനോട് ചോദിക്കണം”.
അതേറ്റു... അമീബ ഉള്ളില്‍ ചിരിച്ചു.
“ചോദിച്ചിട്ട് മതി, അപ്പനെന്റെ പേര് കേട്ടുകാണും. പിന്നെയാവട്ടെ. ഇപ്പോള്‍ എന്റെയടുത്തിരിക്കൂ, വല്ലാത്ത ഏകാന്തത”. അമീബ മുഖത്ത് കഴിയുന്നത്ര വിഷാദം നിറച്ചു.
കുണുങ്ങി ഒന്നുനോക്കി മുഖം പിന്നെയും മറച്ചു.
“മോളൂ, ഇവിടിരി, കഴിഞ്ഞ ആഴ്ച ആശുപത്രിയിലായിരുന്നു, നെഞ്ചുവേദന. തട്ടിപ്പോകാറായി എന്നാ തോന്നുന്നേ. അതിനുമുന്‍പ് മോളുടെ കൂടെ ഇത്തിരിനേരം ഇരുന്നാല്‍ അതുമതി മരണം വരെ എനിക്ക് ജീവിക്കാന്‍.”
കുണുങ്ങി ഒന്ന് നോക്കി. അടുത്തുകണ്ട കല്ലിലിരുന്നു. അമീബ വീണ്ടും ഹാപ്പി. ഏല്‍ക്കുന്നുണ്ട്...
കുണുങ്ങി പറഞ്ഞു, “അമീബേ, നീയൊരു ഏകകോശജീവിയാണ്. അക്കാര്യം മറന്നുപോകരുത്”.
അമീബ മുഖം കുനിച്ചു, “ഞാനൊരു ഏകകോശജീവിയായത് എന്റെ കുറ്റമാണോ?”
“അല്ല, പക്ഷേ ഒരു ഏകകോശജീവിയായിട്ട് നീയിങ്ങനെ. അപ്പോള്‍ ഒരു കോശം കൂടിയുണ്ടായിരുന്നെങ്കില്‍...?!

?!”
കുണുങ്ങി എണീറ്റു. “നിനക്കെന്നെ പിടിക്കാന്‍ കഴിയില്ല”
അമീബയ്ക്ക് കരച്ചില്‍ വന്നു, “പോവാണോ, ഇനിയൊരു സത്യം പറയട്ടെ, വേറൊന്നുമല്ല, എനിക്ക് വിശന്നിട്ടാ...” കുണുങ്ങി നടന്നകന്നു.
'നിന്നെ ഞാന്‍ കണ്ടോളാമെടീ...' അമീബ മോണ ഞെരിച്ചു. പോക്കറ്റില്‍നിന്ന് പ്രഷറിനുള്ള ഗുളികയെടുത്ത് വെറുംവയറ്റില്‍ വിഴുങ്ങി അമീബ തിരിച്ചുനടന്നു.

(05..01..2014)
ഈ അമീബയെ കണ്ട് പരിചയമുണ്ടല്ലോ! ;)
ReplyDelete