താഴെപ്പറയുന്ന കാരണങ്ങള്‍ കൊണ്ട് ഇന്‍റര്‍നെറ്റിനെ ഞാന്‍ അതികഠിനമായി വെറുക്കുന്നു :
ഒന്ന് -
വലിച്ചുകീറിയ കത്തുകള്‍ ഞാനില്ലാത്ത നേരത്ത് മുറിയില്‍ക്കടന്ന് ചവറ്റുകൊട്ടയില്‍നിന്നെടുത്ത് അവന്‍ വായിച്ചു, പണ്ട്. അങ്ങനെ ഞാനവനെ പ്രണയിക്കുന്നെന്ന് അവനറിഞ്ഞു.
ജിമെയിലില്‍ ആറേഴു പേജോളം അടിച്ചുകൂട്ടിയ ഡ്രാഫ്റ്റ് ഡിസ്കാര്‍ഡ് ചെയ്തപ്പോള്‍ പെറുക്കിക്കൂട്ടാന്‍ എനിക്കുപോലും കഴിഞ്ഞില്ല.
രണ്ട് -
കാത്തിരുന്ന വര്‍ത്തമാനം കാതോരം ചൊല്ലാനും നെഞ്ചോട് ചേരാനും മോഹിച്ച്, റിസള്‍ട്ട് കാത്ത് ലാബിനു പുറത്തു ഞാനിരിക്കുമ്പോള്‍ മൊബൈലില്‍ അവന്‍റെ കോള്‍, "എടിയേ... നീയറിഞ്ഞോ, ഞാനൊരു അച്ഛനാവാന്‍ പോകുന്നു!!!".
പ്രിന്റെടുക്കും മുന്‍പേ ലാബില്‍നിന്ന് റിസള്‍ട്ട് അവന്‍റെ ഇ-മെയിലില്‍ പോയത് ഞാനറിഞ്ഞിരുന്നില്ല.
മൂന്ന് -
ആത്മഹത്യാക്കുറിപ്പെഴുതി ഷെഡ്യൂള്‍ഡ് പോസ്റ്റാക്കി ബ്ലോഗിലിട്ടു.
പിറ്റേന്ന് നോക്കുമ്പോള്‍ എന്‍റെ ബ്ലോഗ് ഡിലീറ്റായിപ്പോയിരുന്നു.
ഇനിയൊരു ബ്ലോഗ് തുടങ്ങാനും, ഇനിയുമൊരു കുറിപ്പെഴുതാനുമുള്ള മടികൊണ്ട് എനിക്കിന്നും മരിക്കാന്‍ കഴിയുന്നില്ല.
ഇനി പറയൂ, ഇന്‍റര്‍നെറ്റിനെ വെറുക്കാന്‍ എനിക്കു മതിയായ കാരണങ്ങളില്ലയോ?
(05..06..2011)
ഉം ..വെറുത്താ പോരാ ...കത്തിക്കണം ..ഈ സാധനത്തെ ...പണ്ടേ ആ മാര്‍കിസ്ടുകാര് പറഞ്ഞതാ ഇത് ഭയങ്കര അലാക്കാ മ്മകിത് ശരിയവൂലന്നു ...അന്നാരും കേട്ടില്ല ..ഇപ്പം എന്താ ..അനുഭവിച്ചോ....
ReplyDeleteവെറുപ്പോ....? സ്നേഹിച്ചവര്‍ക്കെ വെറുക്കാന്‍ പറ്റൂ....സോണിയയെ പോലെ...........'''''''''''''
ReplyDeleteകൊള്ളാംട്ടോ.....
ReplyDeleteആദ്യമൊക്കെ ഇന്റര്‍ നെറ്റ് ഒരു പാവം പോലൊക്കെ തോന്നും ,
ReplyDeleteപിന്നീടല്ലേ കാര്യങ്ങള്‍ മനസ്സിലാവുന്നത് !
എന്തായാലും രക്ഷപ്പെട്ടാല്‍ മാത്രമേ രക്ഷപ്പെട്ടു എന്ന് പറയാന്‍ പറ്റു!
ങ്ഹാ...
ആദ്യം മധുരിക്കും പിന്നെ കയ്ക്കും.
ReplyDeleteഇതൊരു മായിക വലയാണ്...
ReplyDelete'പരസ്പരവല' എന്ന മലയാളം വാക്കുകൊണ്ടതിനെ നമുക്ക് പുതപ്പിയ്ക്കാം.....
ഇന്‍റര്‍നെറ്റിലെ കളികളൊന്നും അത്രക്കങ്ങോട്ട് കളിച്ച് നോക്കിയിട്ടില്ലാത്തതിനാലാവാം ശരിക്കങ്ങോട്ട് കത്തണില്ല :(
ReplyDeleteഇനിയെങ്കിലും ഇറങ്ങിപോകുമ്പൊ ലോക്ക് ചെയ്ത് താക്കോലും കൊണ്ട് പോയ്ക്കോണം. ഇല്ലേങ്കില്‍ കണ്ടവന്മാരൊക്കെ കേറി പെരുമാറിയിട്ട് ഡിലീറ്റി പോവും.
ഇതൊക്കെ എന്ത്..ഇന്റർനെറ്റിനെ വെറുക്കാൻ ഇതിലും ഭയങ്കരമായ എത്രയോ കാരണങ്ങൾ കിടക്കുന്നു.
ReplyDeleteപിന്നെന്താ, പട്ടിണി കിടന്ന് ചാവണ്ടാന്ന് കരുതി ഇങ്ങനെയങ്ങ് പോകുന്നു.
കൊള്ളാം മാഷേ.
ആശംസകളോടെ
satheeshharipad.blogspot.com
വളരെ നല്ല അവതരണം.കാലഘട്ടത്തിനു യോജിച്ച പ്രമേയം.അഭിനന്ദനങ്ങള്‍
ReplyDeleteപേരു പോലെ തന്നെ
ReplyDeleteഇതൊരു വലയാ...
എന്തുചെയ്യാം
അതുകൊണ്ടു തന്നെ
നമ്മളൊക്കെ ‘വലയുവാ‘...!!
സത്യം പറ,സ്നേഹക്കൂടുതല്‍ കോണ്ടല്ലേ..ഈവെറുപ്പ്..?
എഴുത്ത്നന്നായീട്ടോ
ആശംസകള്‍..!
ശോ എല്ലാം പ്രശ്നങ്ങള്‍ തന്നേ.. ! കവിത ഒഴിവാക്കി വല്ല ഗദ്യവും എഴുതിയാല്‍ ഇടയ്ക്ക് വന്ന് വായിച്ച് കൊള്ളാം/മോശം ഒക്കെ പറയാം :) ഒള്ളതുപറഞ്ഞാല്‍ ഈ ഇന്റര്‍നെറ്റ്കാരണം കാത്തിരിപ്പിന്റെ സുഖവും സര്‍പ്രൈസുകളുടെ ആഹ്ലാദവും നഷ്ടപ്പെടുന്നു.
ReplyDeleteവളരെ ശരിയാണ്. ഒരു വിധം ഒഴിവു സമയം ആസ്വദിച്ചുകൊണ്ട് ജീവിതം നയിച്ച ഞാനിപ്പോള്‍ ഈ കുന്ത്രാണ്ടം കാരണം ബിസിയായിരിക്കുന്നു. തച്ചുകൊല്ലണം,ഈ "ജന്തുവിനെ ". നിങ്ങടെയൊക്കെ സഹായമുണ്ടാവുമല്ലോ അല്ലെ ?
ReplyDeleteനേരം പോക്കിന് ഇരുന്ന് വയറ്റില്‍ പോക്ക് പോലെയായി മാറി...സമയം ഇല്ല!
ReplyDelete:):):)
ReplyDeleteGood. Keep it up.
ReplyDelete