Saturday, July 30, 2011

പീഢനം


പരാതിക്കാരി അയലത്തെ ആശാട്ടി *...

വടക്കേവീട്ടിലും കിഴക്കേവീട്ടിലും പറഞ്ഞു.
നാലാള്‍ കൂടിയപ്പോള്‍ ഉച്ചത്തില്‍ പറഞ്ഞു,
"
പീഢനം..."

കേട്ടവര്‍ കേട്ടവര്‍ മൂക്കത്തുവിരല്‍വച്ചു. 
കൂട്ടത്തില്‍ മുതിര്‍ന്നവര്‍ പറഞ്ഞു, "കേസാക്കാനാവില്ല".

ഞാന്‍ നിന്നുരുകി,
പ്രതി, എന്‍റെ വീട്ടില്‍, അവന്‍റെ കിടക്കയിലുറങ്ങുന്നു...!

നാലാളു ചോദിച്ചു, "കേട്ടത് സത്യമോ?"
ഞാന്‍ നിന്നുവിയര്‍ത്തു, ഉത്തരമറിയാതെ.
 

അന്നവന് അത്താഴപ്പട്ടിണിയായിരുന്നു.

പിറ്റേന്ന് രാവിലെ വിശന്ന വയറോടെ ദയനീയമായി അവനെന്നെ നോക്കി.
 

"കേട്ടത് നേരാണോ?"  ഞാന്‍ ചോദിച്ചു.
 

നിറഞ്ഞ സങ്കടത്തോടെ എന്നെ നോക്കി അവന്‍ പറഞ്ഞു,
 

"മ്യാവൂ..."


(04.07.2011)

*  ആശാട്ടി - പഴയ നിലത്തെഴുത്ത് സമ്പ്രദായത്തിലെ ആശാന്‍റെ സ്ത്രീ രൂപം.

-  ഇത് നടന്ന സംഭവം.  വര്‍ഷങ്ങള്‍ക്കുമുന്‍പ് എന്‍റെ അയലത്ത് താമസിച്ചിരുന്ന ആശാട്ടി എന്നുവിളിക്കുന്ന അമ്മൂമ്മ.  അവരുടെ വയസ്സറിയിക്കാത്ത പിഞ്ചുപൂച്ചക്കുട്ടിയെ എന്‍റെ വീട്ടിലെ ആണ്‍പൂച്ച പിഴപ്പിച്ചുഗര്‍ഭിണിയാക്കിയെന്ന്‍ അയല്‍വീടുകളില്‍പോയി പരാതി പറഞ്ഞവര്‍.  അടുക്കള വാതിലിനരികില്‍ ചെന്നിരുന്ന് കണ്ണുകാണിച്ചു വിളിച്ചിറക്കിക്കൊണ്ട് പോവുകയായിരുന്നത്രേ.  പിഴച്ചുപോയതുകൊണ്ട് അവളെ അവര്‍ വീട്ടില്‍ നിന്നിറക്കി വിട്ടപ്പോള്‍ ഞാനവള്‍ക്ക് അഭയം കൊടുത്തു. രണ്ട് മിടുക്കിക്കുട്ടികളുമുണ്ടായി അവര്‍ക്ക്.

34 comments:

 1. ദിവ്യപ്രേമത്തേ പീഢനമെന്നു വിളിക്കാന്‍ എങ്ങനെ മനസ്സുവന്നു .. കശ്മല.. !

  ReplyDelete
 2. എന്നിട്ടും പുച്ചയ്ക്കെതിരെ കേസെടുത്തില്ല .അതാണ് പറയണത് പൂച്ച എങ്ങിനെ വീണാലും നാല് കാലിന്മേല്‍.

  ReplyDelete
 3. ദൈവമേ സമ്മതിച്ചു.. ഹ ഹ ഒരു ഒന്നൊന്നര പീഡനം

  ReplyDelete
 4. സോണീ..

  മ്യാവു..മ്യാവു...

  ഇഷ്ടപ്പെട്ടു.. ആശംസകള്‍..

  ReplyDelete
 5. ക്രൂരമായി പോയി ഈ പീഡനം....

  ReplyDelete
 6. ഓഹോ.. കാരനൊരു പറഞ്ഞ പോലെ ഇത് അനശ്വര പ്രണയം അല്ലെ ..പീഡനം എന്ന് തെറ്റി ധരിച്ചാവും ..

  ReplyDelete
 7. മിണ്ടാപ്പൂച്ച കലമുടക്കും...അല്ല ഉടച്ചു...:)

  ReplyDelete
 8. ഇന്നാണെങ്കില്‍ ചാനലുകാര്‍ക്ക് ഒരു പുതിയ പീഡന കഥ കൂടി ആയേനെ

  ReplyDelete
 9. പൂച്ച ആള് കൊള്ളാല്ലോ..

  ReplyDelete
 10. ഞാന്‍ വിചാരിച്ചു ആശാ. ടി .ആയിരിക്കുമെന്ന് ,,വെറുതെ കൊതിപ്പിച്ചു :)

  ReplyDelete
 11. വര്‍ഷങ്ങള്‍ക് മുമ്പ് ആയതിനാല്‍ പ്രശ്നമില്ലാ, ഇന്നാണെങ്കില്‍ ലൈവ് കിട്ടിയിരുന്നു

  ReplyDelete
 12. വിവരം ചാനല്‌കാരെ അറിയിക്കാമായിരുന്നു..

  ReplyDelete
 13. വയസ്സരിയിക്കാത്ത പൂച്ചക്കുട്ടിയെ പീടിപ്പിച്ചത്തിന്നു..കൊറിയയിലെ നിയം ആണ് ആ പൂച്ചക്ക് കൊടുക്കേണ്ടത് കേട്ടാ

  ReplyDelete
 14. :)കൊള്ളാമല്ലോ പൂച്ചപുരാണം.

  ReplyDelete
 15. എല്ലാരും ഈ മനുഷന്മാരുടെ കൊള്ളരുതായ്മകള് മാത്രം പറയാന്‍ ബ്ലോഗില്‍ സ്ഥലം തേടുമ്പോള്‍
  നമ്മൂടെ..പൂച്ചയ്ക്ക് വേണ്ടി സമയവും സ്ഥലവും കണ്ടെത്തിയതില്‍ സന്തോഷം :) ഇഷ്ടായ്..

  ReplyDelete
 16. ഇങ്ങനെയും പീഡനമോ!! ഈ പീഡനത്തില്‍ കൂട്ട് പ്രതികള്‍ ഒന്നും ഇല്ലേ?

  ReplyDelete
 17. മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മം വ്യൂ.....................................................

  ReplyDelete
 18. സീ ഐ ഡീ മൂസയിലെ പട്ടിയെപ്പോലെ.... :)

  ReplyDelete
 19. മ്യാവൂ
  രക്ഷപ്പെട്ടു .. ഞാന്‍ കരുതി ..
  പൂച്ചേടെ ഒരു കാര്യം :)

  ReplyDelete
 20. സോണിയുടെ നല്ല മനസിന്‌ ആശംസകള്‍

  പാവം പൂച്ചകള്‍... ഇന്നാണെങ്കില്‍ സര്‍കാര്‍ ജോലി കൊടുക്കേണ്ടി വന്നേനെ

  ReplyDelete
 21. This comment has been removed by the author.

  ReplyDelete
 22. നന്നായി, ചെറുതിന്റെ സൌന്ദര്യം ചോരാതെ എഴുതിയിരിക്കുന്നു..

  ReplyDelete
 23. സോണിക്കെന്തോ...........പറ്റീണ്ട്.
  ഈയിടെയായി ഈ വക വിഷയത്തിലാ താത്പര്യം. Smoking Snapസിലും ഇതൊക്കെ തന്നെ. എന്നിട്ടവസാനം മഴയെ കുറ്റം പറച്ചിലും. ഉം ഉം എന്തരോ എന്തോ!

  ന്നാലും ചിന്തകള്‍ പോയ വഴി. അതിഷ്ടപെട്ട്.
  ആശംസോള് സോണി!

  @മജീദ് അല്ലൂര്‍: ചെറുതിന്‍‍റെ സൌന്ദര്യത്തെ കുറിച്ച് ഈ പോസ്റ്റില്‍ വന്ന് പരാമര്‍ശിച്ചതിലെ ദുരുദ്ദേശ്യം!!!? പാവം ചെറുത് :(
  ;)

  ReplyDelete
 24. പൂച്ചയാണെങ്കിലും പുകഞ്ഞ കൊള്ളി പുറത്തിടുക തന്നെ വേണം.......

  ReplyDelete
 25. പൂച്ചേടെ ഒരു കാര്യം............. :)

  ReplyDelete
 26. ‘വയസ്സറിയിക്കാത്ത‘ പിഞ്ചുപൂച്ചക്കുട്ടിയെ ആണ്‍പൂച്ച പിഴപ്പിച്ചു‘ഗര്‍ഭിണിയാക്കിയത്‘ കുറച്ചു കടന്ന കൈ ആയിപ്പോയി..!
  ഹും..! കശ്മലന്‍..ഇവനൊക്കെ അമ്മേം പെങ്ങന്മാ‍രും ഇല്ലേ..!

  ReplyDelete
 27. നീ കൊള്ളാമല്ലോ പൂച്ചേ!!!

  ReplyDelete
 28. മ്യാവൂ..മ്യാവൂ...:)))

  ReplyDelete