Saturday, September 3, 2011

' ഗേ '


"ആരാ അച്ഛാ, ഈ 'ഗേ...' ന്ന്വച്ചാല്‍?"
- ഓര്‍ക്കാപ്പുറത്ത് പത്തു വയസ്സുകാരന്‍റെ ചോദ്യം.
അച്ഛന്‍ ഞെട്ടി.
 
മറുപടി പകച്ച ഒരു നോട്ടം മാത്രമായപ്പോള്‍ അവന്‍ എന്‍റെ അടുത്തേയ്ക്ക് -
"ആരാമ്മേ .... ഈ... ഗേ...?"


ഞാനൊന്നു വിരണ്ടു.
കുട്ടിയ്ക്കിത്രയുംനാള്‍ സത്യമല്ലാതെ ഒന്നും പറഞ്ഞുകൊടുത്തിട്ടില്ല, ചിലപ്പോള്‍ സത്യം മുഴുവന്‍ പറഞ്ഞില്ലെങ്കിലും.  ഇതിപ്പോ.....?

അല്പം ആലോചിച്ച് ഞാന്‍ പറഞ്ഞു,
"അത്... ചില നാടുകളില്‍ ആണുങ്ങള്‍ ആണുങ്ങളെത്തന്നെ കല്യാണം കഴിക്കുന്നുണ്ട്, അങ്ങനെയുള്ളവരെയാ, ഗേ എന്ന് പറയുന്നത്."

അവന്‍ ആകെ കുഴങ്ങിയപോലെ  എന്നെ നോക്കി.
 
"അപ്പോള്‍ അവര്‍ക്ക് കുട്ടികള്‍ ഉണ്ടാവുമോ?" - അടുത്ത ചോദ്യം.
"ഇല്ല, അവര്‍ കുട്ടികളില്ലാതെ ജീവിക്കും, ചിലര്‍ കുട്ടികളെ ദത്തെടുക്കും".  ഹാവൂ....

"കുട്ടികള്‍ ഉണ്ടാവില്ലെങ്കില്‍ പിന്നെന്തിനാ അവര്‍ കല്യാണം കഴിക്കുന്നത്?"

കുഴഞ്ഞല്ലോ ദൈവമേ....

"അത്... ചിലര്‍ വളരെ അടുത്ത സുഹൃത്തുക്കള്‍ ആവുമ്പോള്‍ എന്നും കാണണമെന്ന്  തോന്നും, എപ്പോഴും സംസാരിക്കണമെന്ന് തോന്നും, അപ്പോള്‍ എന്നും ഫോണ്‍ വിളിക്കണ്ടേ, ദൂരെയാണെങ്കില്‍ അവിടെ പോയി കാണണ്ടേ, അതുകൊണ്ടാ അവരൊന്നിച്ച്....."

പറഞ്ഞുതീരുംമുന്‍പ് അടുത്ത ചോദ്യം,
"അപ്പോ, നാരായണീയത്തിലെ  (അടുത്ത വീട്, വാടകവീടാണ്) ശശിധരന്‍മാഷും ശ്രീകുമാര്‍ മാഷും ഗേ-കള്‍ ആണോ?"


ഈശ്വരാ, നല്ല രണ്ട് കോളേജ് അധ്യാപകര്‍......
ഇനി അവരെങ്ങാനും....? ഏയ്‌.....

"അത്... അവര്‍ വാടകയ്ക്ക് ഒരു വീടെടുത്ത് താമസിക്കുന്നെന്നേയുള്ളൂ"

"അപ്പൊ അവര്‍ ഗേ ആണോ അല്ലേ എന്ന് എങ്ങനെയാ അറിയുക?  ഞാന്‍ പോയി നോക്കട്ടെ....?"

"ശ്ശൊ, നീയിവിടെയിരി, അവരങ്ങനെയൊന്നുമല്ല, രണ്ടുപേര്‍
ഒരു വീട്ടില്‍ താമസിക്കുകയാണെങ്കില്‍ വാടക കുറയും, അതാ...."

"എന്നാലും, ഞാനൊന്നു പോയിനോക്കട്ടെ....?"

വേണ്ട, ആരെങ്കിലും കാണും, അതൊക്കെ മോശമാ, അവരങ്ങനെയൊന്നുമല്ല."

"അവര്‍ കാണാതെ ഞാന്‍ ഒളിച്ചുനോക്കാം, അപ്പോള്‍ അറിയാമല്ലോ....

ഇനി ഇവന്‍ ഞാന്‍ കാണാതെ പോകുമോ?  ഒളിച്ചുനോക്കുമോ?  നാണക്കേടാവുമോ? 
ഇനി അവരെങ്ങാനും ഗേ ആണെങ്കില്‍.... ഛെ!
എന്‍റെ നല്ല അയല്‍ക്കാരെ ആദ്യമായി ഞാനും സംശയിച്ചു.

"പറയുന്നത് കേള്‍ക്കെടാ....  നീ പോയി പഠിക്ക്, പഠിക്കാന്‍ ഒന്നുമില്ലെങ്കില്‍ പോയി കളിക്ക്", ഞാനവനെ ഓടിച്ചു.

- - - - - -  - - - - - - -
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -

രണ്ടുദിവസം കഴിഞ്ഞ്, വൈകുന്നേരം.

കുളികഴിഞ്ഞുവന്ന മകന്‍ സ്വകാര്യമായി എന്നോട്,
"അമ്മേ, അമ്മ പറഞ്ഞത് ശരിയാ, അവര്‍ ഗേ-കളാ..."

ആര്?  
ഒരു നിമിഷം.... എന്‍റെ തലയില്‍ കൊള്ളിയാന്‍ മിന്നി....  അവരോ?   
 
ഈശ്വരാ, ഞാനങ്ങനെ പറഞ്ഞോ, എപ്പോ?  ഞാന്‍ പറഞ്ഞെന്ന് ഇവന്‍ ആരോടെങ്കിലും പറഞ്ഞുകാണുമോ?  അതല്ല, ഇവന്‍ പോയി നോക്കിയോ?  ഇനി ശരിക്കും....?

ഒക്കെ മാറ്റിവച്ച് ഞാനവനോട് ചോദിച്ചു,
"നിനക്കെങ്ങനെ അറിയാം...?"


"അതേയ് അമ്മേ, മിനയാന്നു രാത്രി ഞാന്‍ നോക്കുമ്പോ..... രണ്ടാളും ചാരുപടിയിലിരുന്നു വലിയ സംസാരം....  ഇന്നലെ രാവിലെ രണ്ടാളും ഒന്നിച്ചാ കോളേജിലേയ്ക്ക് പോയത്, അപ്പോഴും വലിയ സംസാരം....  വൈകിട്ട് അവര്‍ കാണാതെ അടുക്കളജനല്‍ വഴി ഞാനെത്തിനോക്കി, അപ്പോള്‍ ആ താടിമാഷ്‌ തേങ്ങ ചിരകുന്നു, മറ്റേ മാഷ്‌ തക്കാളി മുറിയ്ക്കുന്നു, രണ്ടാളും അപ്പഴും സംസാരം... പിന്നെ ഇന്നും ഞാന്‍ പോയിനോക്കി, അടുക്കളയില്‍ ആരെയും കണ്ടില്ല, അപ്പോള്‍ ഞാന്‍ ബെഡ്റൂമിന്‍റെ ജനലിലൂടെ കര്‍ട്ടന്‍ അല്പം മാറ്റി നോക്കി...."

എന്‍റെ നെഞ്ചിടിപ്പ് ഉച്ചത്തിലായി, അനുസരണക്കേടിന്, കുരുത്തക്കേടിന് വഴക്കുപറയാന്‍ തുറന്ന വായടയ്ക്കാന്‍ മറന്ന് ഞാനവനെ തുറിച്ചുനോക്കി.

അവന്‍ പറഞ്ഞുകൊണ്ടിരുന്നു,
"ഞാന്‍ നോക്കുമ്പോള്‍ താടിമാഷ് കട്ടിലില്‍ കമിഴ്ന്നു കിടക്കുന്നു, മറ്റേ മാഷ്‌ ഒരു ജെട്ടി മാത്രമിട്ട്....."

എന്‍റെ ശ്വാസം നിലച്ചു, ഈശ്വരാ, ഇവന്‍ പറഞ്ഞുവരുന്നത്....
വല്ലതും കണ്ടോ.... ഇനി അവര്‍.....?  ഇവനൊന്നു നിര്‍ത്തിയിരുന്നെങ്കില്‍....

"....ചുവരിനോടുചേര്‍ന്ന്.... തലകുത്തി നില്‍ക്കുന്നു...."

ഹാവൂ....

"അല്ലമ്മേ, അപ്പോഴും അവര്‍ തമ്മില്‍ ഭയങ്കരസംസാരം, എനിക്കുറപ്പാ, അവര്‍ ഗേയാ, രണ്ട് ഗേകള്‍...."  അവന്‍ കളിക്കാന്‍ ഓടിപ്പോയി.

എനിക്ക് സുബോധം തിരികെ കിട്ടി.  അവര്‍ ഗേ ആണെന്ന് അവന്‍ ആരോടെങ്കിലും പറയുമോ?  നാണക്കേടാവില്ലേ?  അവന്‍റെ പറച്ചിലില്‍
അന്തംവിട്ടുനിന്ന നേരത്ത്, ആരോടും പറയരുതെന്ന് അവനെ വിലക്കാന്‍ തോന്നിയതുമില്ല.  രാത്രിയാവട്ടെ.  എന്നാലും ഗേയുടെ അര്‍ഥം എങ്ങനെ തിരുത്തി പറയുമെന്നറിയാതെ ഞാന്‍ വിഷമിച്ചു.

രാത്രി ഊണുകഴിക്കുമ്പോഴാണ്  അവനോടു ചോദിച്ചത്,
"ഗേ എന്ന വാക്ക് നീ ആദ്യം കണ്ടതെവിടെയാ?"

"എന്‍റെ ടെക്സ്റ്റില്‍..."

സി.ബി.എസ്.
. സിലബസ്സാണ്, എന്നാലും ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് ഇതൊക്കെ.....!!!

"ഏതു ടെക്സ്റ്റില്‍....?"

അവന്‍ ബാഗില്‍നിന്ന് ജി.കെ.ടെക്സ്റ്റ് വലിച്ചെടുത്ത് പേജുകള്‍ മറിച്ചു.
"ദാ, നോക്ക്...."

ഞാന്‍ നോക്കി,
രണ്ടുവട്ടം നോക്കി,
ആദ്യം ചിരിച്ചു,
പിന്നെ കരഞ്ഞു,
എന്തിനാ ഞാനിത്ര കഷ്ടപ്പെട്ടതെന്നോര്‍ത്ത്.

അതിങ്ങനെയായിരുന്നു...

" Fill in the blanks with suitable words -
Gay  is famous by the name of ....... (a. Sai Baba, b. Sree Krishna, c. Sree Budha)
 
ഒരക്ഷരപ്പിശകിന് ഞാന്‍, ആ പാവം മാഷന്മാരും, കൊടുക്കേണ്ടിവന്ന വിലയേ....

(28..08..2011)

73 comments:

 1. ഇന്നത്തെ കുട്ടികളെ വഴിതെറ്റിക്കുന്നത് അവരുടെ പാഠപുസ്തകങ്ങള്‍ തന്നെയാണെന്ന് ചിലരൊക്കെ പറയുന്നത് വെറുതെയല്ല!

  'Gaya' എന്ന് വേണ്ടതില്‍ ഒരു 'a' കുറഞ്ഞുപോയതല്ലേ ഈ പുകിലിനെല്ലാം കാരണം...

  ReplyDelete
 2. ഒരു 'a ' കുറഞ്ഞു പോയപ്പോള്‍ ആ ഭാഗം 'A' ആയി മാറി :-) ആ അവസാനം ചോദിച്ച ചോദ്യം കുട്ടിയോട് ആദ്യം ചോദിച്ചിരുന്നുവെങ്കില്‍ ഈ പുകിലെല്ലാം ഒഴിവാക്കാമായിരുന്നില്ലേ?

  ReplyDelete
 3. Gay means happy ennu simple aayi paranjnaal pore athalle aa vakkinte artham bakki okke slang alle?

  ReplyDelete
 4. അച്ചടിപ്പിശാച്...

  ReplyDelete
 5. രസകരമായിരിക്കുന്നു.ആശംസകള്‍....

  ReplyDelete
 6. ഹ ഹ സോണി...ചിരിയെ പുകച്ചു പുകച്ചു പുറത്തു ചാടിച്ചു കേട്ടോ.. അക്ഷരപിശാച് കലക്കി..

  ReplyDelete
 7. പേടിപ്പിച്ചുകളഞ്ഞു. !

  ReplyDelete
 8. നല്ല അവതരണം, ശരിക്ക് കുഴങ്ങി പോകും കുട്ടികളുടെ ചില സംശയങ്ങള്‍ കേള്‍ക്കുമ്പോള്‍

  ReplyDelete
 9. അക്ഷരം തെറ്റിയാല്‍ ഉള്ള ഓരോ പുലിവാ ലേ

  ReplyDelete
 10. ഹോ..ഇങ്ങനെയും ഒരു അക്ഷര പിശകോ? മതമില്ലാത്ത ജീവന് വേണ്ടി സമരം നടത്തിയ രാഷ്ട്രീയക്കാര്‍ ഇതൊന്നും കാണുന്നില്ലേ? അതല്ലെങ്കില്‍ ബുദ്ധമാതക്കാര്‍ക്ക് വോട്ടവകാശം ഇല്ലേ നാട്ടില്‍?

  ReplyDelete
 11. സോണി, നന്നായി അവതരിപ്പിച്ചു.. ക്ലൈമാക്സ് കലക്കി
  കുടികള്‍ സംശയം ചോദിക്കുംബോള്‍ ശ്രദ്ധിച്ചുകൊള്ളാം ..

  ReplyDelete
 12. ഈ പിള്ളേരുടെ ഒരു കാര്യം ...:)

  ReplyDelete
 13. ഹോ...ഈ സി.ബി.എസ്.ഇ. യുടെ ഒരു കാര്യം..:)
  നല്ല അവതരണം..

  ReplyDelete
 14. ഇക്കാലത്തെ പിള്ളേര്‍ക്കൊക്കെ എന്താ സംശയങ്ങള്‍ എന്റെ ദൈവേ !

  ReplyDelete
 15. കുട്ടികള്‍ ചില ഇടിവെട്ട്‌ ഭാഷകള്‍ പ്രയോഗിക്കും

  എന്റെ ഇളയ മകന്‍ ഞങ്ങളുടെ ഒപ്പം കിടക്കുന്ന ശീലമുള്ളവനായിരുന്നു. അല്‍പം വലുതായി എന്നു തോന്നിയപ്പോള്‍ ഇനി മാറ്റിക്കിടത്താം എന്നു വിചാരിച്ച്‌ അവനോടു പറഞ്ഞു ഇന്നു മോന്‍ ചേട്ടന്റെ ഒപ്പം കിടക്കൂ.

  നിര്‍ബന്ധം കൂടിയപ്പോള്‍ അവന്‍ അവന്റെ മറുപടി "അച്ഛാ ഞാന്‍ അങ്ങോട്ടു നോക്കത്തില്ല ഭിത്തിയിലേക്കു നോക്കി കിടന്നോളാം" എന്ന്. എന്താ അവന്‍ ഉദ്ദേശിച്ചതെന്ന് ചോദിച്ചറിയാന്‍ തോന്നിയില്ല അതുകൊണ്ട്‌ ഇപ്പൊഴും അറിയില്ല

  ReplyDelete
 16. വായിച്ചു വന്നപ്പോളെ സംഗതി ഇങ്ങിനെ ആയിരിക്കും എന്ന് പിടികിട്ടി . സുശില്‍ പറഞ്ഞ അഭിപ്രായം തന്നെയാണ് എന്റെ മനസ്സിലുണ്ടായിരുന്നത് ."ഹാപ്പി ആന്‍ഡ്‌ ഗേ" എന്ന പ്രയോഗം വളരെ അധികം പ്രയോഗത്തില്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ആരും അത് പോലും ഉപയോഗിക്കുന്നില്ല .

  ReplyDelete
 17. nalla avatharanam... akshara pishakinu kaivettunna nadanu.... abhinandanagal... oppam happy onam sony

  ReplyDelete
 18. പറയേണ്ടത് പറയേണ്ടപ്പോള്‍ പറ്യേണ്ടപോലെ പറ്യേണ്ടവരോട് പറ്ഞ്ഞില്ലെങ്കില്‍ ഇങ്ങനെ ഒക്കെ സംഭവിക്കും.. എന്തായാലും ഞെട്ടിപ്പിച്ചു.. ക്ലൈമാക്സ് കലക്കി..

  ReplyDelete
 19. എനിക്കിനി ചിരിക്കാന്‍ വയ്യ ... ഹോ ..

  സോണി .. വല്ലാതെ ചിരിപ്പിച്ചൂട്ടോ .. ..

  ഇങ്ങനെ ഇവിടെ കുറെ പുകയുന്ന കഥകളുള്ള കാര്യം ഇപ്പോഴല്ലേ അറിയുന്നത് ...

  ReplyDelete
 20. ആരോ എവിടെയോ കാള പെറ്റെന്ന് കേട്ടപ്പോ കയറെടുത്തു.

  ReplyDelete
 21. ഗയയിലെ എ പോയാല്‍ ഇങ്ങിനെയൊക്കെ സംഭവിക്കും.അല്ലെ?.
  ആസ്വദിച്ചു.

  ReplyDelete
 22. ഹ ഹ ......എങ്ങിനെ ചിരിക്കാതിരിക്കും ??????.............!

  ReplyDelete
 23. അപ്പോള്‍ "A" ആയിരുന്നു പ്രശ്നം അല്ലേ.കുട്ടികളുടെ സംശയങ്ങള്‍ക്ക് മുമ്പില്‍ സാഷ്ടാംഗം നമിച്ചുപോകും ചിലപ്പോള്‍..രസകരമായിരുന്നു കേട്ടോ...

  ReplyDelete
 24. ഹി ഹി ഹി .. Gaya കലക്കി !

  ReplyDelete
 25. ഹ.. ഹ.. ഹ..
  ചിരിക്കാന്‍ വയ്യ ന്‍റെമ്മച്ചീ...

  സോണി ചേച്ചിയെ..
  സംഗതി കലക്കീ ട്ടോ..ന്‍റെ തോരന്‍ പോലെ..ഹി..ഹി..
  വല്ലാത്തൊരു ക്ലൈമാക്സ്..

  എന്തായാലും നിങ്ങടെ പത്തു വയസ്സുകാരന്‍ യെവന്‍ ആളു പുലിയാണ് കേട്ടോ.. ഒരു ചെറിയ പുകയുന്ന കൊള്ളി തന്നെ..!!
  അറിയാതെയാണെങ്കിലും അമ്മച്ചിയെ വിറപ്പിച്ഛല്ലോ..
  ഹി..ഹി..

  ഈ അച്ചടി പിശാചുക്കളുടെ ഒരു കാര്യേ..യ്..
  ഹ..ഹ..

  ReplyDelete
 26. അതല്ല ഇപ്പൊ മനപൂര്‍വ്വം തെറ്റിച്ചത് ആണോ എന്തേ..ഹഹ

  ReplyDelete
 27. valare rasakaramayirikkunnu,.. ha ha

  ReplyDelete
 28. എന്റെയും ഉള്ളം പുകന്ഞു :) നന്നായി എഴുതിയിരിക്കുന്നു

  ReplyDelete
 29. ഇതാണ്..ഈ മഞ്ഞപ്പിത്തം ഉള്ളോരുടെ കുഴപ്പം..!
  എവിടെനോക്യാലും മഞ്ഞനിറം..!

  ഒരു ചെറിയ 'a' ക്കു പകരം നേരേപോയി വലിയ 'A' എടുത്തുവച്ച് ചിന്തിച്ചു കൂട്ടി പുകഞ്ഞ് പാണ്ടാരടങ്ങി..!മോനേ..നിന്റമ്മക്കങ്ങനെ വേണം..!ആള്‍ ദി ബെസ്റ്റ് ടാ..!

  ആശംസകളോടെ..

  ReplyDelete
 30. ഇത് കലക്കി... പണ്ടിത് പോലൊരെണ്ണം വായിച്ചിട്ടുണ്ട്

  എന്താ അമ്മേ സെക്സെന്ന് വെച്ചാലെന്ന് ചോദിക്കുന്നൊരു കുട്ടിയെ നുള്ളും പിച്ചും കൊടുത്ത് ഓടിക്കുന്ന മാതാപിതാക്കള്‍

  പിന്നീട് സംഭവമെന്താണെന്ന് അന്വേഷിക്കുമ്പോളല്ലേ ഏതോ ആപ്ലിക്കെഷന്‍ കോളത്തില്‍ പുരുഷനോ സ്ത്രീയോ എന്ന് സൂചിപ്പിക്കേണ്ട സെക്സ് ആയിരുന്നു അതെന്ന്...

  എന്താലും ആ മാഷുമാര്‍ ഇപ്പോളും ഡെഞ്ചര്‍ സോണിലാ... അര്‍ത്ഥം മനസ്സിലാവാതെ പയ്യന്‍ ആരോടെലും പറഞ്ഞിട്ടുണ്ടെങ്കിലോ? ദേ ആ പോണോര് ഗേ ആണെന്ന്....

  ReplyDelete
 31. ആദ്യം ഒന്ന് പേടിച്ചെങ്കിലും അവസാനം നന്നായി ചിരിച്ചു :). നന്നായി എഴുതിയിരിക്കുന്നു

  ReplyDelete
 32. ഈ തെറ്റ് തിരുത്താനുള്ള ബോധം പോലും ഇല്ലാത്ത ടീച്ചെര്‍മാരാണ് സ്കൂളുകളില്‍ പഠിപ്പിയ്ക്കുന്നത്...പിന്നെങ്ങനെയാ ഞാനൊക്കെ ഇങ്ങനെ ആവാതിരിയ്ക്കാ...????
  നന്നായി ആസ്വദിച്ചു.

  ReplyDelete
 33. വളരെ നന്നായിട്ടുണ്ട്.......
  നല്ല അവതരണം.........
  അഭിനന്ദനങ്ങള്‍..........!

  ReplyDelete
 34. ജീവിതത്തില്‍ ചിലപ്പോള്‍ ഇത്തരം ധര്‍മ സങ്കടങ്ങളില്‍ പെടാറുണ്ട് ...അവതരണം നന്നായി ... ആശംസകള്‍

  ReplyDelete
 35. ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ് ലത് ലൈക്കി.
  പിള്ളേരെന്തേലും ചോദിച്ചാല്‍ അതെവ്ടന്ന് കിട്ടീന്ന് ആദ്യേ ചോദിച്ചറിയാനുള്ള ഫോധം പോലും ഇല്ലാതെപോയല്ലോ എന്നൊരു സന്തോഷം തോന്നി :)
  നര്‍മ്മം എന്നത് വോക്കെ. കഥ എന്നെഴുതീതും വിശ്വസിച്ചു. ഉം ഉം....

  പിള്ളാരുടെ കാര്യം പോട്ടെ, ഈ അടുത്ത് കെട്ടിക്കാന്‍ പ്രായായൊരുകൊച്ച് ചോദിച്ച ചോദ്യം!!! അല്ലെങ്കില്‍ വേണ്ട. അതൊരു പോസ്റ്റിനുള്ള വകുപ്പുണ്ട്. എന്തിനാ ഇവ്ടെ വെര്‍തേ കളയണേ ;)

  ReplyDelete
 36. എല്ലാവര്‍ക്കും നന്ദി.
  @ ഹാഷിക് : അതാ ചെയ്യേണ്ടത്, പലരും ചെയ്യാത്തതും.
  @ sushil & african mallu : അര്‍ഥം ശരിയാ, പക്ഷേ അത് ഉപയോഗിച്ച് മറ്റൊരു അര്‍ത്ഥത്തിലേയ്ക്ക് ചുരുങ്ങിപ്പോയ വാക്കല്ലേ? മാത്രമല്ല, അത് 'ആരാ' എന്നാണ് കുട്ടി ചോദിക്കുന്നതും. അടിപൊളി എന്നുകേട്ടാല്‍ അടി പൊളിഞ്ഞിരിക്കുന്നത് എന്ന് നാം ഓര്‍ക്കുമോ, ഇല്ലല്ലോ?
  @ ഇന്‍ഡ്യാഹെറിറ്റേജ് : അത് കലക്കി, ചോദിക്കാതിരുന്നത് നന്നായി.
  @ മഖ്‌ബൂല്‍ മാറഞ്ചേരി , KRISHNAKUMAR R , Sarath pr , oduvathody : നന്ദി, ആദ്യവരവിന്
  @ ആചാര്യന്‍ : അതും പറയാന്‍ പറ്റില്ല, കാലം അതാണേ.
  @ ചെലക്കാണ്ട് പോടാ : അതുകൊണ്ടൊക്കെയാ, കുട്ടികള്‍ സംശയം ചോദിക്കുന്നതിനു ശരിയായ മറുപടി കൊടുക്കണമെന്ന് പറയുന്നത്.
  @ ചെറുത്‌ : കെട്ടിക്കാന്‍ പ്രായമായ പെങ്കൊച്ച് ചെറുതിനോട് വലിയ വായില്‍ വല്ലതും ചോദിച്ചോ?

  ReplyDelete
 37. അപ്പോള്‍ സോണിക്ക് നര്‍മ്മവും വഴങ്ങും അല്ലേ? രസിച്ചു കേട്ടോ. അയ്യോ ഈ കുഞ്ഞെങ്ങാന്‍ നാട് നീളെ മാഷന്മാര് ഗെകളാണെന്ന് പറഞ്ഞു നാറ്റിക്കുമോന്നു വായനക്കാരനും പേടിച്ചുപോകും. നല്ല എഴുത്ത്.

  ReplyDelete
 38. A കുട്ടികളെ ചീത്തയാക്കുമെന്നു പറയപ്പെടുന്നു .
  A ഇല്ലാഞ്ഞാലും ഇമ്മാതിരി കുഴപ്പം ഉണ്ടാകുമെന്ന് ഇപ്പഴാ അറിയുന്നത്!

  ReplyDelete
 39. ചിരിപ്പിച്ചു .. ഒരു a വരുത്തി വെച്ച A

  ReplyDelete
 40. ഹ ഹ സോണി.. അക്ഷരപിശാച് കലക്കി..അഭിനന്ദനങ്ങള്‍..........!

  ReplyDelete
 41. വളരെ നന്നായിട്ടുണ്ട്..അഭിനന്ദനങ്ങള്‍.

  ReplyDelete
 42. നമ്മള്‍ ഈ വഴി ആദ്യം.....കുന്നി മണി മാല പോലെ കണ്ടു കയറി നോക്കിയതാണ്....
  ഗേ വായിച്ചു ...നല്ല അവതരണം...ആശംസകള്‍.........
  [എന്റെ ഒരു കുഞ്ഞു ബ്ലോഗ്‌ ഉണ്ട്...ഇടക്കൊന്നു കയറുമല്ലോ....]

  ReplyDelete
 43. കുട്ടികളുടെ ചില ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ നക്ഷത്രമല്ല, കൊള്ളിമീന്‍ വരെ മിന്നും. പക്ഷെ അവരോടു അവര്‍ക്ക് മനസ്സിലാവുന്ന വിധത്തില്‍ കാര്യങ്ങള്‍ പറയാനാണ് മുതിര്‍ന്നവര്‍ ശ്രദ്ധിക്കേണ്ടത്. മതാപിതാകള്‍ മക്കളുടെ നല്ല സുഹൃത്തുക്കള്‍ ആയില്ലെങ്കില്‍ പിന്നെ അവര്‍ക്ക് കിട്ടുന്നത് അവര്‍ക്കൊരിക്കലും കിട്ടാന്‍ പാടില്ലാത്തവരെ ആയിരിക്കും. നല്ല പോസ്റ്റ്..

  ReplyDelete
 44. ഹഹഹഹഹ...
  കുഞ്ഞുങ്ങളുടെ വാക്കും പ്രവര്‍ത്തിയും അങ്ങനെയാ..മുതിര്ന്നവരുടെത് പോലെ..
  ആദ്യം പുളിക്കും..ചിലപ്പോള്‍ ചവര്‍ക്കും..പിന്നെ മധുരിക്കും..അല്ലേ..
  കഥ വളരെ ഇഷ്ട്ടപെട്ടു....അഭിനന്ദനങ്ങള്‍..
  ഭാവുകങ്ങള്‍ നേരുന്നു..
  സസ്നേഹം
  www.ettavattam.blogspot.com

  ReplyDelete
 45. നുറുങ്ങുനർമ്മങ്ങൽ രസകരമായിരിക്കുന്നു, വായിക്കാനും എളുപ്പം. ഈ ‘അച്ചരലച്ചണ’ത്തിന്റെ ഒരു വികൃതി!!!

  ReplyDelete
 46. ന്റമ്മോ !! ഒടുക്കത്തെ സംശയം !!!
  ഇനി ബ്ലോഗിനെ പറ്റി വല്ല സംശയവും തോന്നിയാല്‍ മടിക്കേണ്ട !! പുകയുന്ന കൊള്ളിയുടെ ലിങ്ക് കൊടുത്താല്‍ മതി !!സംശയം എപ്പോള്‍ തീര്‍ന്നു എന്നു ചോദിച്ചാല്‍ മതി !!
  =================================================
  ആദ്യമായിട്ടാ ഇവിടെ ഇവിടെ ഇനി ഇവിടെ സ്ഥിരം !!!!

  ReplyDelete
 47. പോസ്റ്റ് വായിച്ചു. വളരെ നല്ലത്. എഴുത്തിന്റെ ശൈലിയും ഗംഭീരം. ലേബലില്‍ നര്‍മ്മം എന്ന് വേണ്ടായിരുന്നു. നര്‍മ്മത്തില്‍ ഉപരി ചില ഗുണപാഠം നല്‍കുന്നു ഈ കഥ.
  അഭിനന്ദനങ്ങള്‍.

  ReplyDelete
 48. കഥ വായിച്ചു. ഇഷ്ടപ്പെട്ടു.
  നാട്ടുകാരെ മുഴുവനും ഗേ കളാക്കും. അല്ലേ

  ReplyDelete
 49. ഞാൻ ഇതുപോലൊരു സശയകഥ 'പുലരി'യിലും വായിച്ചിരുന്നു.പക്ഷെ അതുകൊണ്ടൊന്നും എന്റെ ചിരിയുടെ അളവ് കുറഞ്ഞുപോയില്ല ട്ടോ.

  ReplyDelete
 50. കഥ നന്നായി. നര്‍മ്മത്തിലൂടെ കാര്യം പറഞ്ഞതിന് അഭിനന്ദനങ്ങള്‍!

  ReplyDelete
 51. hoo pavam mashumaaru njanum pedichutto soni..

  ReplyDelete
 52. പിള്ളേരുടെ ഓരോ കാര്യങ്ങളേ... നല്ല ഗുണപാഠം...

  ReplyDelete
 53. ഫേസ്ബുക്ക് മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പില്‍ താങ്കളുടെ നിറസാന്നിധ്യം കണ്ടു ആദ്യമായി ഈ മൂലയില്‍ എത്തി ഇതു വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. ഓരോ എഴുത്തിലും എന്തെങ്കിലും നല്ലതുണ്ടാവനമെന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഭാവുകങ്ങള്‍.

  ReplyDelete
 54. ഇത് കൊള്ളാലോ.. :)

  ReplyDelete
 55. hai.........nirarthakamaaya mounathinoduvil...kathayude jeevitham parannu kitti..ini parakkam....vayanayude athirvarmbilekku ....vaathayanangal ellam thurakkum theercha,,,,, ellavidha aashamsakalum nerunnu,,,,,,,,,,,,,,,,,,,,,,,,

  ReplyDelete
 56. കഥനത്തില്‍ "റിയലിസ്റ്റിക് " സമീപനത്തിന്റെ നല്ല ഉദാഹരണമായി ഈ കഥ . നേര്‍ത്ത രസച്ചരടില്‍ പാലിച്ച മിതത്വം , പക്വമായ എഴുത്തിന്റെ ലക്ഷണം . ഇനിയും എഴുതുക , ആശംസകള്‍ !!

  ReplyDelete
 57. കേവലം ഒരു അച്ചടിപ്പിശാചു വരുത്തി വെച്ച
  അല്ലെങ്കില്‍ വരുതിവേച്ചേ ക്കാമായിരുന്ന വിനയേ
  നല്ല അവതരണം. കാര്യയങ്ങള്‍ നന്നായിപ്പറഞ്ഞു
  ഇന്നാതെ കുട്ടികളുടെ ഒരു ആകാംഷയെ!
  ഏതായാലും ഒടുവിലെങ്കിലും ആ ചോദ്യം
  തൊടുത്തു വിട്ടത് വിനയാകാതിരുന്നു,
  കൊള്ളാം, വീണ്ടും കാണാം

  ReplyDelete
 58. കഥ വളരെ ഇഷ്ട്ടപെട്ടു....അഭിനന്ദനങ്ങള്‍..

  ReplyDelete
 59. കുട്ടികളോട് കളിക്കുന്നത് വളരെ സൂക്ഷിച്ച് വേണം..
  നർമ്മം ഇഷ്ടമായി..നന്ദി..

  ReplyDelete
 60. ingane okke chirippikkaavo, nghe??? Ha Ha ha..

  ReplyDelete
 61. Thank you very much for seeing 밤알바 information.
  Thank you very much for seeing 밤알바 information.

  ReplyDelete
 62. 이 게시물은 누군가가이 놀라운 것을 이해할 수있을만큼 충분히 훌륭하며, 모든 사람들이이 흥미로운 것들을 고맙게 생각할 것이라고 확신합니다. 먹튀검증

  ReplyDelete
 63. I definitely enjoying every little bit of this blog. It is a great website and nice share. I want to thank you. Good job! You guys do a great blog, and have some great contents. Keep up the good work 먹튀폴리스

  ReplyDelete